വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

23-24 ക്ലബ്ബ് പ്രവർത്തനങ്ങൾ

ആഴ്ട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഹൈസ്ക്കൂൾ അധ്യാപികയായ രഞ്ജു ടീച്ചർ, ഹയർസെക്കന്ററി അധ്യാപിക ശ്രീദേവി ടീച്ചർ എന്നിവരുടെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. സ്കൂൾ തലത്തിൽ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു പോകുന്നു. നൃത്തത്തിൽ അഭിരുചിയുള്ള കുഞ്ഞുങ്ങൾക്ക് ജിജിടീച്ചറിന്റെ നേതൃത്ത്വത്തിലുള്ള പരിശീലനം നൽ കുന്നു. സംഗീത താൽപ്പര്യമുള്ള കുട്ടികൾക്കും പരിശീലനം ലഭിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് രചനാപരമായ കഴിവുകൾ പരിശീലിപ്പിക്കുന്നു. മത്സരങ്ങൾ നടത്തുന്നു.

കലോൽസവ പരിപാടികൾ

2023 സ്കൂൾ കലോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ നടന്നു മോട്ടിവേഷണൽ ട്രെയിനർ ഗിരീഷ് പരുത്തി മഠമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മികവുറ്റ ധാരാളം കലാപരിപാടികൾ അന്നേ ദിവസങ്ങളിൽ അരങ്ങേറി