സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

21:01, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ്   2023-26    ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്   22-07-2023 നു സ്‌കൂളിൽ വെച്ച് നടന്നു.  കാസർഗോഡ് ജില്ലാ ഐ ടി മാസ്റ്റർ  ട്രെയ്നർ കോർഡിനേറ്റർ  ശ്രീ റോജി ജോസഫ്,  ആലമ്പാടി  GHSS  കൈറ്റ് മാസ്റ്റർ  ശ്രീ.രഘു മാസ്റ്റർ എന്നിവർ ക്യാമ്പ് നയിച്ചു . ഉത്ഘാടന  സമ്മേളനം ഹെഡ് മാസ്റ്റർ  മനോജ് കുമാർ  ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ  പ്രമോദ് കുമാർ  അധ്യക്ഷത വഹിച്ചു.  കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു . കുട്ടികളുടെ  വിശദമായ ചർച്ചയ്ക്കു ശേഷം ക്ലാസ്സിലേക്ക് കടന്നു.  എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ  മുഴുവൻ കുട്ടികളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. മൊത്തം  80  കുട്ടികളാണ്  തിരഞ്ഞെടുക്കപ്പെട്ടത്.  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 250 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 218  കുട്ടികൾ  യോഗ്യത നേടിയിരുന്നു . സെലക്ഷൻ   ലഭിക്കാത്ത  കുട്ടികൾ നിരാശയിലാണ് .

ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി  ക്യാമ്പിന്റെ  വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=vFUUoM0agcY