ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2021-22

            ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്. 
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.

കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .

ശിശുദിനാഘോഷം

ദീർഘനാളുകളായി അടച്ചിരുന്ന സ്കൂൾ തുറന്നതിന് പിന്നാലെയാണ് ശിശുദിനം എത്തിയത്. ഈ വ‍ർഷത്തെ ശിശുദിനാഘോഷത്തിന് സ്കൂൾ വീണ്ടും സജീവമായി. സോഷ്യൽസയ൯സ് ക്ലബ്ബ് വിവിധ

മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു

ഹിന്ദിദിനാചരണം

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

കാരുണ്യത്തി൯െറ കൈത്താങ്ങ്

NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.

മോട്ടിവേഷ൯ ക്ലാസ്

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.

പ്രമാണം:Civil service foundation class.jpg

2023-24

സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ ക്ലാസ്

ചലഞ്ചേഴ്സ്

കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി ചലഞ്ചേഴ്സ് എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri). ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്. അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്. സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഈ ഉദ്യമത്തെ ജീവസുറ്റതാക്കുന്നു. അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു.

ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്‍ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്‍പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯) ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു.

SSLC EXAM എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി അജിതാറാണി ഒരു അവബോധന ക്ലാസ്സ് നടത്തുക ഉണ്ടായി. ശ്രീ ജോയ്.ഒ.എൻ, ശ്രീമതി സുനിത എന്നിവർ പങ്കെടുത്ത‍ു.

ആസാദി കാ അമൃത് മഹോത്സവ്

സോഷ്യൽ സയൻസ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് ആചരിച്ചു .സ്കൂൾതല ഉത്ഘാടനം  ബഹുമാനപ്പെട്ട

ഹെഡ് മിസ്ട്രസ് ശ്രീമതി. വി. അജിതാറാണി നിർവ്വഹിച്ചു. തദവസരത്തിൽ ഡെപ്യൂട്ടി ഹെ‍ഡ്മിസ്ട്രസ് ശ്രീമതി.ശാലിനി റാണി ,സീനിയർ അസി൯റ൯റ്  ശ്രീ.പി.റ്റി .സജി,സ്ററാഫ്  സെക്രട്ടറി രതീഷ് കുമാർ ,ശ്രീ.ഒ.ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.  സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

'''കോവിഡ് വാക്സിനേഷൻ'''

സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷ൯ നടത്താ൯ തീരുമാനിച്ചതനുസരിച്ച് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാ‍ർത്ഥികൾക്ക് ന്യൂ ഹയർ സെക്ക൯ററി സ്കൂളിലും വാക്സിനേഷ൯ സൗകര്യം ഒരുക്കി കൊടുത്തു.

Covid Vaccination New HSS Nellimood 2022

നാഷണൽ സർവീസ് സ്കീം, യ‍ൂണിറ്റ് നമ്പർ Ii

നെല്ലിമ‍ൂട് ന്യ‍ൂ ഹയർ സെക്കൻഡറി സ്‍ക‍ൂളിൽ 1998 ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചെങ്കിലും, സാമ‍ൂഹ്യ പ്രവർത്തനങ്ങളില‍ൂടെ വ്യക്തിത്വ വികസനം എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്ക‍ുന്ന നാഷണൽ സർവീസ് സ്കീം അനുവദിച്ചത‍ും പ്രവർത്തനം ആരംഭിച്ചത‍ും 2000 ആഗസ്റ്റ് മാസം മ‍ുതലാണ്. നമ്മ‍ുടെ സ്‍ക‍ൂളിലെ NSS ൻെറ പ്രവർത്തനങ്ങൾ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‍കീമിന് എപ്പോഴ‍ും ഒര‍ു മാതൃക ആയിര‍ുന്ന‍ു. 2006 -2007 അദ്ധ്യയനവർഷത്തിൽ കൃഷിക്ക‍ൂട്ടം പരിപാടിയ‍ുടെ ഭാഗമായി നമ്മ‍ുടെ സ്‍ക‍ൂളിലെ NSS വോളൻറിയർമാർ പങ്കെട‍ുത്ത് നടപ്പിലാക്കിയ നെൽകൃഷി ഇതര യ‍ൂണിറ്റ‍ുകൾക്ക് ഇന്ന‍ും ഒര‍ു മാതൃകയാണ്. ആ വർഷത്തെ ഏറ്റവ‍ും നല്ല യ‍ൂണിറ്റ്, ഏറ്റവ‍ും നല്ല പ്രോഗ്രാം ഓഫീസർ, ഏറ്റവ‍ും നല്ല വോളൻറിയർ എന്നീ അവാർഡ‍ുകൾ നേടാൻ നമ‍ുക്ക് സാധിച്ച‍ു. 2009 - 2010 അദ്ധ്യയനവർഷത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ‍ുടെ നാട‍ുകടത്തലിൻെറ ശതാബ്ദിയ‍ുമായി ബന്ധപ്പെട്ട് നെല്ലിമ‍ൂട് ന്യ‍ൂ ഹയർ സെക്കൻഡറി സ്‍ക‍ൂൾ NSS യ‍ൂണിറ്റ് സംഘടിപ്പിച്ച ചരിത്രാന്വേഷണ സൈക്കിൾ റാലിയ‍ും അന‍ുബന്ധ പ്രവർത്തനങ്ങള‍ും ദേശീയ ശ്രദ്ധ പിടിച്ച‍ു പറ്റിയവ ആയിര‍ുന്ന‍ു. പ‍ുസ്തക പ്രദർശനം, വിൽപ്പാട്ട്, 100 വിദ്യാർത്ഥികൾ പങ്കെട‍ുത്ത 110 KM (നെല്ലിമ‍ൂട് മ‍ുതൽ ആരൽ വായ്‍മൊഴി വരെ‍‍ ) നീണ്ട സൈക്കിൾ റാലി, വോളൻറിയേഴ്സ് നിർമ്മിച്ച് കാൽപ്പാട‍ുകൾ എന്ന ഡോക്യ‍ുമെൻററി എന്നിവ അവയിൽ ചിലത‍ു മാത്രം കാൽപ്പാട‍ുകൾ എന്ന ഡോക്യ‍ുമെൻററിക്ക് SCERT സംഘടിപ്പിച്ച വിദ്യാർത്ഥികള‍ുടെ ചലച്ചിത്ര മേളയിൽ ഏറ്റവ‍ും നല്ല ചിത്രത്തിന‍ുള്ള പ‍ുരസ്ക്കാരമ‍ുൾപ്പെടെ 7 ദേശീയ അവാർഡ‍ുകൾ കരസ്ഥമാക്കി. ത‍ുടർന്ന് NCERT സംഘടിപ്പിച്ച ദേശീയ വിദ്യാർത്ഥി ചലച്ചിത്രമേളയിൽ ഏറ്റവ‍ും നല്ല ചിത്രത്തിന‍ുള്ള പ‍ുരസ്ക്കാരമ‍ുൾപ്പെടെ 5 ദേശീയ അവാർഡ‍ുകൾ നേടിയത് നമ്മ‍ുടെ NSS യ‍ൂണിറ്റിൻെറ പ്രവർത്തങ്ങൾക്ക‍ുള്ള തിലകക്ക‍ുറിയായി. നമ്മ‍ുടെ സ്‍കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൻെറ രജത ജ‍ൂബിലി വർഷമായ 2023 ൽ മറ്റൊര‍ു ജീവകാര‍ുണ്യ പ്രവർത്തനത്തിന് നാഷണൽ സർവീസ് സ്കീം ത‍ുടക്കം ക‍ുറിച്ചിരിക്ക‍ുന്ന സ്നേഹഭവനം (വീടില്ലാത്ത പാവപ്പെട്ട ക‍ുട്ടിക്ക‍ുള്ള വീട‍ു നിർമ്മാണം) പദ്ധതിയ‍ുടെ പ്രവർത്തനം അതിവേഗം പ‍ുരോഗമിക്ക‍ുന്ന‍ു. കഴിഞ്ഞ 23 വർഷങ്ങളായി നമ്മ‍ുടെ സ്‍കൂളിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ എന്ന‍ും ഓർമ്മിപ്പിക്കത്തക്കതായിര‍ുന്ന‍ു. അവയിൽ ചിലത് രക്തദാന ക്യാമ്പ‍ുകൾ, ഓർഫനേജ് സന്ദർശനവ‍ും സഹായവ‍ും, അന്നം അമൃതം ( RCC രോഗികൾക്ക‍ുള്ള പൊതിച്ചോറ് ), Awareness ക്ലാസ്സ‍ുകൾ, മെഡിക്കൽ ക്യാമ്പ‍ുകൾ, വിവിധ പരിശീലന പരിപാടികൾ, വിവിധ ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടികൾ, ജീവകാര‍ുണ്യ പ്രവർത്തനങ്ങൾ മ‍ുതലായവ. ക്രസ്‍ത‍ുമസ് അവധിക്കാലത്തെ സപ്‍തദിന സഹവാസ ക്യാമ്പ‍ില‍ൂടെ NSS വോളൻറിയർമാർ NSS ൻെറ ഉദ്ദേശലക്ഷ്യങ്ങൾ സ്വായത്തമാക്ക‍ുകയ‍ും, NSS ൻെറ Motto ആയ Not me But You എന്നത് സ്വന്തം ജീവിതത്തിൽ പകർത്തി എഴ‍ുതാന‍ും പ്രാപ്തരാകാറ‍ുണ്ട്. എല്ലാ ക്യാമ്പ‍ുകൾക്ക‍ും ഓരോ Project ഉണ്ടാകാറ‍ുണ്ട്. അവ പരിപ‍ൂർണ്ണ ഫലപ്രാപ്തിയിലാക്കാറ‍ും പതിവാണ് NSS പ്രവർത്തനങ്ങള‍ുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന മന്ത്രിമാർ, MLA മാർ, MP മാർ, സാമ‍ൂഹ്യ സാസ്ക്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥ പ്രമ‍ുഖർ, കവികൾ, ത‍ുടങ്ങിയവർ നമ്മ‍ുടെ സ്‍കൂളില‍ും NSS ക്യാമ്പില‍ും പങ്കെട‍ുത്ത് ആശംസകൾ നേർന്നിട്ട‍ുണ്ട്. ഈ അവസരങ്ങളിൽ പ്രിൻസിപ്പൽ മാരായിര‍ുന്ന സർവ്വശ്രീ കമലാദേവി ടീച്ചർ, ഗ്ലോറി റോസ് ലെറ്റ് ടീച്ചർ, ക്രിസ്‍റ്റി ബായി ടീച്ചർ, S K അനിൽ ക‍ുമാർ സാർ എന്നിവർ NSS ൻെറ നാളിത‍ുവരയ‍ുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജവ‍ും ഉൻമേഷവ‍ും പകർന്ന‍ു തന്നത് നന്ദിയോടെ സ്‍മരിക്ക‍ുന്ന‍ു. ഈ കാലഘട്ടങ്ങളിൽ പ്രോഗ്രം ഓഫീസർമാരായിര‍ുന്ന സർവ്വശ്രീ കെ. മ‍ുരളീധരൻ നായർ, Dr. J ഉണ്ണികൃഷ്ണൻ, C. ഷാ‍ജ‍ു,

ഇന്ത്യൻ ആർമി ത്രീ കേരള ബറ്റാലിയൻ എൻ സി സി

ന്യ‍ൂ ഹയർ സെക്കൻഡറി സ്‍കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീനിയർ ഡിവിഷനിൽ ആർമി എൻ സി സി 2020 അധ്യയന വർഷമാണ് പ്രവർത്തനമാരംഭിക്ക‍ുന്നത്. ഒന്ന‍ും രണ്ട‍ും വർഷങ്ങളിലായി 160 കേഡറ്റ‍ുകൾക്കാണ് പരിശീലനം ചെയ്യാൻ സാധിക്ക‍ുന്നത്. 160 കേഡറ്റ‍ുകള‍ുള്ള തിനാൽ ഒര‍ു COY ആയാണ് ഈ യ‍ൂണിറ്റ് പ്രവർത്തിച്ച‍ുവര‍ുന്നത്. (F COY) ഇന്ത്യൻ ആർമി ത്രീ കേരള ബറ്റാലിയൻ എൻ സി സി യ‍ുടെ കീഴിലാണ് F COY ഉൾപ്പെട‍ുന്നത്. നിലവിൽ ത്രീ കേരള ബറ്റാലിയൻെറ കമാഡൻെറ് ആയി പ്രവർത്തിക്ക‍ുന്നത് കേണൽ ഗൗതം റോയി ആണ്. മഹാര്ഷ്‍ട്ര ആസ്ഥാനമാക്കി പ്രവർത്തിക്ക‍ുന്ന ഓഫീസേഴ്സ് ട്രയിനിംഗ് അക്കാഡമിയിൽ നിന്ന‍ും പരിശീലനം പ‍ൂർത്തിയാക്കിയ ലഫ്‍റ്റനൻറ് കിംഗ്സിലി ജയിൻ ജെ ആണ് COY കമാൻററായി പ്രവർത്തനമന‍ുഷ്‍ഠിക്ക‍ുന്നത്. കേഡറ്റ‍ുകൾക്ക് പരിശീലനം നൽക‍ുന്നതിനായി രണ്ട് GCA മാര‍ും രണ്ട് BCA മാര‍ും ഉണ്ട്. Full Time Lady Officer ആയി ഈ നാള‍ുകളിൽ പ്രവർത്തനമന‍ുഷ്‍ഠിച്ച‍ു വര‍ുന്നത് 3KBN സാങ്‍ക എൽ തങ്കച്ചൻ ആണ്. കൃത്യതയോടെയ‍ുള്ള പരിശീലനമാണ് കേഡറ്റ‍ുകൾക്ക് ലഭ്യമായിക്കൊണ്ടിരിക്ക‍ുന്നത്. Routine പരേഡിന് പ‍ുറമെ ഗാർഡ് ഓഫ് ഓണർ റൈഫിൾ ഡ്രിൽ, കെയിൻ ഡ്രിൽ, ടേബിൾ ഡ്രിൽ, സോർഡ് ഡ്രിൽ എന്നിവയ്ക്ക‍ും പ്രത്യേക പരിശീലനം നൽകിവര‍ുന്ന‍ു. ഈ വർഷത്തെ റിപ്പബ്ലിക് ഡേ പരേഡ് സെലക്ഷന് മ‍ുന്നോടിയായിട്ട‍ുള്ള വിവിധ ക്യാംപ‍ുകളിൽ പങ്കെട‍ുത്ത് മത്സരിച്ച് 1GA തലം വരെ എത്തിനിൽക്ക‍ുന്ന 3 കേഡറ്റ‍ുകൾ യ‍ൂണിറ്റിന് അഭിമാനമാണ്. മ‍ുൻ വർഷങ്ങളിൽ Pre RD -II ക്യാംപ് വരെ നമ്മ‍ുടെ കേഡറ്റ‍ുകൾ മികവ് തെളിയിച്ചിട്ട‍ുണ്ട്. ബറ്റാലിയൻെറ ആഭിമ‍ുഖ്യത്തിൽ സംഘടിപ്പിച്ചിട്ട‍ുള്ള ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് ക്യാപ്, ഡയറൿടറേറ്റിൻെറ ആഭിമ‍ുഖ്യത്തിൽ സംഘടിപ്പിച്ചിട്ട‍ുള്ള ആർമി അറ്റാച്ച്മെൻറ് ക്യാംപ്, ലൈൻ ഏര്യ കോമ്പറ്റിഷൻ(ഫസ്‍റ്റ്) ഡ്രിൽ , കോമ്പറ്റിഷൻ(ഫസ്‍റ്റ്) , കൾച്ചറൽ കോമ്പറ്റിഷൻ(ഫസ്‍റ്റ്) , TSC(തൽ സൈനിക് ക്യാംപ്) , ഫയറിംഗ് ക്യാംപ്, ടെൻറ് പിച്ചിംഗ് (ഫസ്‍റ്റ്) ബറ്റാലിയൻ ഗാർഡ്(ടീം സെലക്ഷൻ) ത‍ുടങ്ങിയ വിവിധ മത്സര ക്യാപ‍ുകളിൽ യ‍ൂണിറ്റിലെ (F COY) കേഡറ്റ‍ുകൾ മികവ് തെളിയിച്ചിട്ട‍ുണ്ട്. ADG യ്ക്കൊപ്പം പ‍ുതിയ ഡയറൿടറേ‍റ്റ് മന്ദിരത്തിൻെറ തറക്കല്ലിടൽ ചടങ്ങിൽ മ‍ുഖ്യകാർമ്മികത്വം വഹിക്കാൻ 5 കേഡറ്റ‍ുകൾക്ക് സെല‍ക്ഷൻ ലഭിച്ചിട്ട‍ുണ്ട്. വിവിധ ഔട്ട് ഡോർ ക്യാംപ‍ുകളില‍ും നമ്മ‍ുടെ യ‍ൂണിറ്റിലെ കേഡറ്റ‍ുകൾ പങ്കെട‍ുത്ത് മികവ് തെളിയിച്ചിട്ട‍ുണ്ട്. ട്രക്കിംഗ് എൿ‍പെഡിഷൻ, സൈക്ലിംഗ്, പാരാഗ്ലൈഡിംഗ്, പാരാ സെയിലിംഗ്, കയാക്കിംഗ്, മൗണ്ടനൈറിംഗ്, റോക്ക് ക്ലൈംബിംഗ് ,അഡ്വഞ്ചർ ക്യാംപ് എന്നിവയിൽ പങ്കെട‍ുത്ത് ക്യാംപ് സർട്ടിഫിക്കറ്റ‍ുകൾ നേടാന‍ും, മികവ് തെളിയിക്കാന‍ും യ‍ൂണിറ്റിലെ കേ‍ഡറ്റ‍ുകൾക്ക് സാധിച്ചിട്ട‍ുണ്ട്. പരിശീലന കാലയളവിൽ മികവ് തെളിയിച്ച് വിവിധ സർട്ടിഫിക്കറ്റ‍ുകൾക്ക് അർഹരാക‍ുന്ന കേഡറ്റ‍ുകൾക്ക് CSM, SGT, CPL, L/CPL എന്നിങ്ങനെ വിവിധ റാങ്ക‍ുകൾ നൽകിവര‍ുന്ന‍ു. CPL റാങ്ക‍ു മ‍ുതൽ മ‍ുകളിലേക്ക് യോഗ്യത നേട‍ുന്ന കേഡറ്റ‍ുകൾക്ക് നിലവിലെ ഗ്രേസ് മാർക്കിന് പ‍ുറമേ 5% മാർക്ക് അഡീഷണൽ ഗ്രേസ് മാർക്കായി നൽകിവര‍ുന്ന‍ു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24 ചാന്ദ്രദിനാഘോഷം ജൂലൈ 21

പ്രമാണം:Chandrayan.png
                     ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ചാന്ദ്രദിനാഘോഷം ജൂലൈ 21 ന് വിപുലമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ CWSN കുട്ടികളുടെ പങ്കാളിത്തം  ചാന്ദ്രദിനാഘോഷത്തിൻെറ മാറ്റ് കൂട്ടുന്നതായിരുന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24

ആഘോഷങ്ങൾ

ഓണാഘോഷം - 2023

ദിനപത്രങ്ങളിൽ നിന്ന‍ും പ‍ുസ്തകങ്ങൾ

ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ഓണാഘോഷം പ്രിൻസിപ്പൽ ശ്രി . അനിൽകുമാർ അവറുകൾ നിലവിളക്കുകൊളുത്തി ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് ഓണപ്പാട്ടുകളും തിരുവാതിരക്കളിയും അരങ്ങു തകർത്തു. നമ്മുടെ കുടുംബങ്ങളിൽ നിന്നും അന്യമായികൊണ്ടിരിക്കുന്ന ഊഞ്ഞാലാട്ടം കുട്ടികളിൽ ആവേശം ഉണർത്തുന്ന കാഴ്ചയായിരുന്നു.


"നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023"

പ്രമാണം:നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023.png

ദിനപത്രങ്ങളിൽ നിന്നും പുസ്തകങ്ങൾ

           ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിലെ യു. പി വിഭാഗം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ 2022 -2023 അധ്യയനവർഷം ഏറ്റെടുത്തു ചെയ്ത ഒരു 'നൂതന പഠനപ്രവർത്തനമാണ് ദിനപത്രങ്ങളിൽ നിന്നും പുസ്തകനിർമ്മാണം.  പൊതുവിൽ നമ്മുടെ നമ്മുടെ വിദ്യാർത്ഥികൾ ആനുകാലിക വിവരങ്ങളിൽ അറിവു നേടുന്നതിൽ വളരെ പിന്നിലാണ്.  ഇതിൻെറ പ്രധാനകാരണം പത്രപാരായണം അശേഷം ഇല്ല എന്നതാണ്.  ഈ ഒരു കുറവ് പരിഹരിക്കുന്നതിലേക്കായി വായനയ്ക്കൊപ്പം ഒരു പുസ്തക നിർമ്മാണം എന്ന ആശയം പങ്ക് വച്ചത് ശാസത്ര അധ്യാപകനായ ശ്രീ. വിനോദ് ആണ്.  ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായി വാർത്തകൾ വായിക്കുന്നതോടൊപ്പം ശേഖരിക്കുന്നതാണ് ഒന്നാം ഘട്ടം.  ഈ വാർത്തകളെ എ ഫോർ സൈസ് പേപ്പറിൽ ഒട്ടിച്ചെടുക്കുന്നു.  ഇതൊരു പുസ്തകത്തിൻെറ വലുപ്പത്തിലെത്തുമ്പോൾ സ്‍പൈറൽ ബൈൻഡ് ചെയ്ത് പുസ്തകമാക്കുന്നു.  
            ദി ഹിന്ദു- സ്‍റ്റുഡൻറ് എഡിഷൻ, യംങ് വേൾഡ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി - അക്ഷരമുറ്റം, കിളിവാതിൽ , കേരളകൗമുദി ആഴ്ചപ്പതിപ്പ് ദിനപത്രം, പഠിപ്പുുര, വിദ്യ, പാഠശേഖരം എന്നീ പത്രശകലങ്ങൾ ഇതിലേക്കായി ഇവർ പ്രയോജനപ്പെടുത്തി.  
            ഈ ഒരു പ്രവർത്തനം പഠനപ്രവർത്തനമായി കുട്ടികൾ ഏറ്റെടുക്കുകയും മത്സരബുദ്ധിയോടും ക്ഷമയോടും കൂട്ടായ്മയോടും കൂടി ചെയ്യുന്നത് അധ്യാപകർക്ക് കാണാൻ കഴിഞ്ഞു.  ഏകദേശം നൂറിലധികം പുസ്തകങ്ങൾ ഇതിനകം തയ്യാറാക്കി കഴിഞ്ഞു.