2023

പ്രവേശനോത്സവം

2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 298 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു. യുവസംവിധായകൻ ശ്രീ. ലിജിൻ ജോസ് മുഖ്യാതിഥി ആയിരുന്നു. ഹെഡ്‍മിസ്‍ട്രസ് സി.ജോസ്ന, മാനേജ‍‍ർ സി.ലിസി റോസ് , പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ നവാഗത‍ർക്കായി ആശംസകൾ അർപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.

പരിസ്ഥിതിദിനാചരണം

ജൂൺ 5 പരിസ്ഥിതിദിനാചരണം .....ഹരിത സൗഹൃദവുമായി ഇമ്മാക്കുലേറ്റ്... പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും ചെടികളും വിത്തുകളും പരസ്പരം കൈമാറി. പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കുവെച്ചു കൊണ്ട് ബോധവത്കരണ റാലി നടനടത്തപ്പെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ക്വിസ് മാസ്റ്റർ ശ്രീ. വൈശാഖിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . മാരാരിക്കുളം തെക്കു പഞ്ചായത്തിലെ മികച്ച യുവ കർഷകനായ ശ്രീ. ജോസി തൈയ്യിലിനെ ആദരിച്ചു. സ്ക്കൂൾ മാനേജർ സി. ലിസി റോസ് , ഹെഡ്മിസ്ട്രസ് സി. ഷിജി ജോസ് , ഡാനി ജേക്കബ്, ജോസഫ് പി.എൽ , നല്ല പാഠം കോർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ എന്നിവർ നേതൃത്വം നല്കി.

ഇംഗ്ലീഷ് ക്ലബ് രൂപീകരണം

ഇംഗ്ലീഷ് ക്ലബിന്റെ ഉൽഘാടനം സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീ. സിജോ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച വൃക്ഷ തൈ നടൽ പ്രോഗ്രാം ഹെഡ്മിസ്ട്രസ് സിസ്റ്ററും, സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സാറും ചേർന്ന് നിർവ്വഹിച്ചു.

ഇംഗ്ലീഷ് ക്ലബ് മാഗസിൻ പ്രകാശനം

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൈയെഴുത്തു മാസിക സ്കൂൾ അസംബ്ലിയിൽ അസംബ്ലിയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന പ്രകാശനം ചെയ്തു. മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. സിന്ധു ടീച്ചർ, ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ എന്നിവരും അസംബ്ലിയിൽ പങ്കെടുത്തു.

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ചെട്ടികാട് ഹെൽത്ത് സെന്ററിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർ കുട്ടികൾക്കായി മഴക്കാല രോഗങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടത്തി.

എം.എൽ.എ മെറിറ്റ് അവാർഡ്

ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ യുടെ മെറിറ്റ് അവാർഡ് അവാർഡ് വിതരണത്തിന് സ്കൂൾ വേദിയായി. മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക് അദ്ധ്യക്ഷനായ ചടങ്ങിൽ എം.എൽ.എ ശ്രീ.ഗണേഷ് കുമാർ . കെ. ബി മുഖ്യാതിഥിയായി പങ്കെടുത്തു.ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള എം.എൽ എ പുരസ്കാരം സ്‌കൂൾ ഏറ്റു വാങ്ങി

Knowledge ക്ലബ്ബ് രൂപീകരണം

Knowledge ക്ലബ്ബ് രൂപീകരണം 07/06/2023ൽ നടന്നു. പൂർവ്വ വിദ്യാർത്ഥിയും ഐ. എ .എസ്‌  അസ്പിരന്റുമായ ശ്രീ. വൈശാഖ് ആണ് ക്ലബ് ഉദ്‌ഘാടനം നടത്തിയത്. കുട്ടികൾക്ക്  പൊതുവായ കാര്യങ്ങളിൽ  കൂടുതൽ അറിവ് ഉണ്ടാക്കി വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും ലക്‌ഷ്യം വച്ചാണ് ക്ലബ്ബ് തുടങ്ങിയത് .

സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം

2023 - 24 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്ട്യൻ നിർവ്വഹിച്ചു. ക്ലബ് കൺവീനർ ആയ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ. ജോസഫ് സാർ, ശ്രീ. അജേഷ് സാർ എന്നിവർ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശ്രീമതി റാണിമോൾ ടീച്ചർ നന്ദി അർപ്പിച്ചു.

സോഷ്യൽ സയൻസ് ക്വിസ്

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് നടത്തപ്പെട്ടു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി ആർ ആണ് കുട്ടികൾക്കായി ക്വിസ് നടത്തിയത്.

സമുദ്രദിനാചരണം

ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "സമുദ്രജല ജീവികൾ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ പ്രെസൻറ്റേഷൻ മത്സരം നടത്തി.

സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരണം

സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരിച്ചു .രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതിനിധികൾ , പോലീസ് പ്രതിനിധി തുടങ്ങി നിരവധിപേർ യോഗത്തിൽ പങ്കെടുക്കുകയും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

മാത്‍സ് ക്ലബ് രൂപീകരണം

2023 -24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. രാകേഷ് ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപകരായ ശ്രീമതി. ഷെറിൻ, ശ്രീമതി. ട്രീസ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹിന്ദി ക്ലബ് രൂപീകരണം

ജൂൺ 9 - തിയതി വെള്ളിയാഴ്ച  3.30  നു ഹിന്ദി ക്ലബ് രൂപീകരിച്ചു. ഹിന്ദി ക്ലബിന്റെ ഉത്‌ഘാടനം സിസ്റ്റർ വിൻസി നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീമതി. ദിവ്യ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹിന്ദി അധ്യാപകരായ ശ്രീമതി. സുമിമോൾ, ശ്രീമതി ഷീബ എന്നിവർ ആശംസകൾ അർപ്പിച്ചു .എല്ലാ ചൊവ്വാഴ്ചയും നടത്തപ്പെടുന്ന ഹിന്ദി അസംബ്ലിയിൽ പ്രതിജ്ഞ, പ്രാർത്ഥനാഗാനം , ബൈബിൾ പാരായണം , ചിന്താവിഷയം , വാർത്താ അവതരണം , കവിതാ പാരായണം , പ്രസംഗം, കഥാ നിരൂപണം എന്നിവ ഉൾപ്പെടുത്തുകയും അതിനായി കുട്ടികളെ പ്രത്യേകം പരിശീലനം നൽകാനും തീരുമാനിച്ചു

വായനാദിനം

യോഗാദിനം


ഡ്രൈ ഡേ ആചരണം

സയൻസ് ക്ലബ്ബ് രൂപീകരണം

2023 - 24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സീനിയർ അദ്ധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി മേരി വിനി ജേക്കബ് സ്വാഗതം ആശംസിച്ചു.ശാസ്ത്രം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നു എന്നും ശാസ്ത്രത്തിലുള്ള നമ്മുടെ അറിവ് നമ്മുടെ ജീവിതം മെച്ചപ്പെടുത്തുവാൻ സഹായിക്കുമെന്നും അദ്ദേഹം ജോസഫ് സർ പറഞ്ഞു. സയൻസ് അധ്യാപകരായ ശ്രീമതി. ലിൻസി, ശ്രീമതി. ഡാനി ജേക്കബ്ബ് എന്നിവർ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി  നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.  ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു.

ജനസംഖ്യാ ദിനാചരണം

ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് സംഖ്യകൾ കൊണ്ട് സഖ്യം തീർക്കാം എന്ന പരിപാടിയിൽ കുട്ടികൾ അണിനിരന്നു. തുടർന്ന് ജനപ്പെരുപ്പം ക്ഷേമമോ ക്ഷാമമോ എന്ന വിഷയത്തിൽ ഡിബേറ്റ്  സംഘടിപ്പിച്ചു. വിവിധ ഹൗസുകളിൽ നിന്നും 16  ലധികം  കുട്ടികൾ പങ്കെടുത്തു. ഡിബേറ്റിൽ മോഡറേറ്റർ ആയിരുന്നത് പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി . ആർ  ആയിരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2023-24 അദ്ധ്യയന വർഷത്തിലെ പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 12 ന് സ്കൂൾ ഐറ്റി ലാബിൽ വച്ച് നടന്നു. ആലപ്പുഴ സബ്‍ജില്ലയുടെ മാസ്റ്റർ കോർ‍ഡിനേറ്റർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് കുട്ടികൾക്ക് ക്ലാസ് എ‍ുത്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ഒരു ലിറ്റിൽ കൈറ്റ്സ് മെമ്പർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ ക്യാമ്പിലൂടെ സാധിച്ചു. സ്ക്രാച്ച്, മോബൈൽ ആപ്പ്, ആനിമേഷൻ തുടങ്ങി വിവിധ മേഖലകൾ ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടാൻ സാധിച്ചു.

ജനസംഖ്യാ ദിനം - ഡിബേറ്റ്

മെറിറ്റ് അവാ‍ർഡ് വിതരണം

കഴിഞ്ഞ എസ്.എസ്.എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ 77 പ്രതിഭകളെ സ്കൂൾ ആദരിക്കുന്ന ചടങ്ങ് ജൂലൈ 15 ന് നടത്തപ്പെട്ടു. ആലപ്പുഴ എം. എൽ . എ ശ്രീ. പി. പി. ചിത്തരഞ്ജൻ കുട്ടികൾക്ക് അവാർ‍ഡുകൾ വിതരണം ചെയ്തു. പി. എൻ പണിക്കർ പുരസ്ക്കാരം നേടിയ എം. എൽ. എ യെ സ്കൂൾ ആദരിച്ചു. ഇതിനൊപ്പം തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. അഖിൽ .പി ധർമ്മജൻ( 2018 സിനിമയുടെ സഹ എഴുത്തുകാരൻ), കുമാരി. ശീതൾ മരിയ (BFA റാങ്ക് ഹോൾ‍ഡർ) എന്നിവരെ സ്കൂൾ ആദരിക്കുകയും ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സംഗീത . പി. പി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഇന്ദിര തിലകൻ, വാർഡ് മെമ്പർ ശ്രീമതി. ജാസ്‍മിൻ ബിജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

എം.എൽ.എ യുടെ കമ്പ്യൂട്ടർ വിതരണം

കുട്ടികളുടെ ഐ.റ്റി പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആലപ്പുഴ എം. എൽ . എ ശ്രീ. ചിത്തരഞ്ജൻ അനുവദിച്ച 25 കംപ്യുട്ടറുകളുടെ വിതരണോദ്ഘാടനം മെറിറ്റ് ഈവെനിംഗിന് ഒപ്പം നടത്തപ്പെട്ടു. എം എൽ എ യിൽ നീന്നും സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങി.

MIOSA ക്വിസ്

സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ മിയോസയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തപ്പെട്ടു. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ (ലെനോബ് knowledge ക്ലബ് )ശ്രീ. വൈശാഖ് , ശ്രീ. എൽവിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്വിസ് നടത്തപ്പെട്ടത്. പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളും സ്കൂളിന്റെ ചരിത്രവും എല്ലാം കൂട്ടിച്ചേർത്ത് നടത്തപ്പെട്ട ക്വിസിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

ദേശീയ ചാന്ദ്രദിനം

ജനറൽ പി.റ്റി.എ


ബോധവത്ക്കരണ ക്ലാസ്- ആരോഗ്യ വകുപ്പ്


എ.പി .ജെ അബ്ദുൾ കലാം - ഓർമ്മദിനം- സയൻസ് ക്വിസ്


പ്രേംചന്ദ് ദിവസ്

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരനായ പ്രേംചന്ദിന്റെ ഓർമദിനം ആചരിച്ചു. അന്നേ ദിവസം പ്രേത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന വിവിധ പരിപാടികൾ ഉൾപ്പെടുത്തിയായിരുന്നു അസ്സംബ്ലി. അന്നേ ദിവസം തന്നെ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക സീനിയർ അദ്ധ്യാപിക സിസ്റ്റർ. മേഴ്സി ആച്ചാണ്ടി പ്രകാശനം ചെയ്തു.അതോടൊപ്പം തന്നെ പ്രേംചന്ദിന്റെ സാഹിത്യ ചരിത്രവും, ജീവ ചരിത്രവും കുട്ടികൾക്ക് വിവരിച്ചു നൽകുകയുണ്ടായി. ict സഹായത്തോടെ കുട്ടികൾക്ക് "ടാക്കൂർ കാ കുആം" എന്ന പ്രേംചന്ദ് കഥയുടെ ദൃശ്യാവിഷ്‌കാരം നടത്തുകയുണ്ടായി.  

സമ്പൂർണ്ണ ശുചിത്വ ദിനം - പ്രതിജ്ഞ

സമ്പൂർണ്ണ ശുചിത്വ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു. വീടും പരിസരവും ഒപ്പം സ്കൂളും വൃത്തിയായി സൂക്ഷിക്കാനുള്ള ബോധം കുട്ടികളിൽ വളർത്തുവാൻ ഈ പ്രതിജ്ഞ സഹായകമായി.

സമ്പൂർണ്ണ ശുചിത്വ ദിനം

ഹിരോഷിമ നാഗസാക്കി ഓർമ്മദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാലി സംഘടിപ്പിക്കപ്പെട്ടു. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രൂപം കയ്യിലേന്തിയാണ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി.

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം - ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്രവിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തപ്പെട്ടു. ആഗസ്റ്റ് 8-ന് സ്കൂൾ ഐ.റ്റി ലാബിൽ വച്ചാണ് മത്സരം നടത്തപ്പെട്ടത്. 32 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തയ്യാറാക്കപ്പെട്ട പോസ്റ്ററുകളിലെ മികച്ച 5 എണ്ണം സ്‌കൂൾ വിക്കി യിലേക്ക് അപ്‌ലോഡ് ചെയ്തു.

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവി പൗരന്മാരായ കുട്ടികൾക്ക് ജനാധിപത്യ പ്രക്രിയയിലെ അവിഭാജ്യഘടകമായ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പ് മനസിലാക്കുന്നതിന് വേണ്ടി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തപ്പെട്ടു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയും, ക്ലാസ് ടീച്ചേർസ് പ്രിസൈഡിങ് ഓഫിസർമാരായും , വിദ്യാർത്ഥികൾ പോളിംഗ് ഓഫിസർമാരായും പ്രവർത്തിച്ച് ക്ലാസ് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. തുടർന്ന് സ്‌കൂൾ ലീഡറിനെയും ചെയർ പേഴ്‌സണിനെയും തെരെഞ്ഞെടുത്തു. സ്‌കൂൾ ലീഡർ ആയി മാസ്റ്റർ അമൽ കെ കുര്യാക്കോസും ചെയർ പേഴ്‌സൺ ആയി കുമാരി ഡെസ്റ്റിനി എലിസബത്തിനെയും തെരഞ്ഞെടുത്തു.

സ്കൂൾ പാർലമെന്റ രൂപീകരണം - ഇൻവെസ്റ്റീച്ചർ സെറിമണി

സെമിനാർ- ക്ലൗഡ് സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്ട്‍വെയറും-ഫ്രീഡം ഫെസ്റ്റ് 2023

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഐ.റ്റി മേഖലയിലെ പ്രശസ്തരായ വ്യക്തികളെ സ്കൂളിൽ എത്തിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസുകൾ നൽകി. ആഗസ്ത് പത്താം തിയതി കോർപ്പറേറ്റ് ട്രെയ്‌നറും , MVP യുമായ ശ്രീ. ശ്യാംലാൽ റ്റി പുഷ്പൻ കുട്ടികൾക്കായി ക്ലാസ് നൽകി. ക്ലൗഡ് സാങ്കേതിക വിദ്യ എന്താണെന്നും അതിൽ സ്വതന്ത്ര സോഫ്ട്‍വെയറിനുള്ള ബന്ധം എന്താണെന്നും ആണ് അദ്ദേഹം കുട്ടികളുമായി പങ്കു വയ്ച്ചത്.

ഫ്രീഡം ഫെസ്റ്റ് 2023- സ്പെഷ്യൽ അസ്സംബ്ലി - ലിറ്റിൽ കൈറ്റ്സ്

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് പത്താം തിയതി സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം എല്ലാ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിനായി ഫ്രീഡം ഫെസ്റ്റ് സർക്കുലർ ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് ബാച്ച് ലീഡർ മാസ്റ്റർ ഇമ്മാനുവൽ മനോജ് വായിച്ചു. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2023- ഐ.റ്റി കോർണർ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐ.റ്റി കോർണർ സംഘടിപ്പിച്ചു. ഐ.റ്റി മേഖലയിൽ ഉപയോഗിക്കുന്ന പഴയതും പുതിയതുമായ ഉപകരണങ്ങളുടെ പ്രദർശനവും, അവയുടെ ഉപയോഗങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് മാറ്റങ്ങളും എല്ലാം കുട്ടികൾക്ക് മനസിലാക്കി നൽകുന്ന ഐ.റ്റി മ്യുസിയം ആർഡിനോ യൂനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയ ഒരു സെഷനും വിർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് ചെയ്യാനുള്ള സെഷനും ഐ.റ്റി കോർണറിൽ ഉൾപ്പെടുത്തിയിരുന്നു.

സെമിനാർ- ജനറേറ്റീവ് AI -ഫ്രീഡം ഫെസ്റ്റ് 2023

ആഗസ്റ്റ് 11 നു കേന്ദ്ര ഗവണ്മെന്റ് -ന്റെ ഇന്നൊവേഷൻ ചലഞ്ച് ജേതാവും, ടെക്ജന്റ്ഷ്യ സോഫ്ട്‍വെയർ ടെക്നോളജീസ്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ക്ലാസ് നൽകി. ജനറേറ്റീവ് AI എന്ന വിഷയത്തിലാണ് ക്ലാസ് അവതരിപ്പിച്ചത്. ക്ലാസിനെ തുടർന്ന് കുട്ടികളുമായി ഒരു ചർച്ചയും നടത്തപ്പെട്ടു. ആഗസ്റ്റ് പന്ത്രണ്ടാം തിയതി സ്കൂൾ വിക്കി എഡിറ്റത്തോൺ നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ്സ് എടുത്തത്. സ്കൂൾ വിക്കി എന്താണെന്നും, അതിൽ രേഖപ്പെടുത്തുന്ന വിധവും , നിലവിലെ സ്കൂൾ പേജുകളും സർ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സ്കൂൾ വിക്കി EDITATHON -ഫ്രീഡം ഫെസ്റ്റ് 2023

ആഗസ്റ്റ് പന്ത്രണ്ടാം തിയതി സ്കൂൾ വിക്കി എഡിറ്റത്തോൺ നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ്സ് എടുത്തത്. സ്കൂൾ വിക്കി എന്താണെന്നും, അതിൽ രേഖപ്പെടുത്തുന്ന വിധവും , നിലവിലെ സ്കൂൾ പേജുകളും സർ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സോഷ്യൽ സയൻസ് ക്വിസ്

സെപ്റ്റംബർ 18 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചതിരി‍ഞ്ഞ് സോഷ്യൽ സയൻസ് ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസിന് നേതൃത്വം നൽകിയത്. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ആനുകാലിക സംഭവങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള വിജ്ഞാനപ്രദമായ ക്വിസ് ആണ് നടത്തപ്പെട്ടത്.

ഐ റ്റി ക്വിസ്

സെപ്റ്റംബർ 18 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഐ റ്റി ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസിന് നേതൃത്വം നൽകിയത്. 8,9,10 പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ആനുകാലിക സംഭവങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള വിജ്ഞാനപ്രദമായ ക്വിസ് ആണ് നടത്തപ്പെട്ടത്. ബ്ലൂ ഹൗസിൽ നിന്നുള്ള ജിയോ മാത്യു ഒന്നാം സ്ഥാനവും, റെഡ് ഹൗസിൽ നിന്നുള്ള എം കെ നാരായൺ രണ്ടാം സ്ഥാനവും യെല്ലോ ഹൗസിൽ നിന്നുള്ള ടോം ഏലിയാസ് ക്രൂസ്, അഭിനവ് അജോ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അറിവുത്സവം

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 നു കുട്ടികൾക്കായി അറിവുത്സവം നടത്തപ്പെട്ടു. ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തപ്പെട്ടു.

സാമൂഹ്യശാസ്ത്ര മേള

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല മേള നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന മേള ഉദ്‌ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്. നിരവധി കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.

ചിങ്ങം 1 കർഷക ദിനം


ഓണാഘോഷം

ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

അത്തപൂക്കള മത്സരം

സ്കൂളിനടുത്തുള്ള സാംസ്ക്കാരിക വായനശാലയായ ഔവ്വർ ലൈബ്രറി നടത്തിയ അത്തപൂക്കള മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം

76 - മത് സ്വാതന്ത്ര്യദിനാഘോഷം ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ വളരെ വർണ്ണശബളമായി തന്നെ നടത്തപ്പെട്ടു. ഹിന്ദി ക്ലബും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി നടത്തിയ ആഘോഷത്തിൽ വിവിധ മത്സര പരിപാടികൾ നടത്തപ്പെട്ടു. ആഗസ്ത് 14, 15 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായിട്ടാണ് വിവിധ ആഘോഷ പരിപാടികൾ നടത്തപ്പെട്ടത്. ആഗസ്ത് 14 നു രാവിലെ പോസ്റ്റർ മത്സരം നടത്തപ്പെട്ടു. സ്വതന്ത്ര്യ സമര സംഭവങ്ങൾ എന്നതായിരുന്നു വിഷയം. തുടർന്ന് കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അവതരിപ്പിച്ചു. വിവിധ ഹൗസുകൾ തയ്യാറാക്കിയ ദേശഭക്തിഗാനങ്ങളുടെ മത്സരം നടത്തപ്പെട്ടു. കുട്ടികൾക്കായി പ്രസംഗ മത്സരവും ക്വിസ് മത്സരവും നടത്തപ്പെട്ടു. ആഗസ്ത് 15 നു സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് പതാക ഉയർത്തി. എട്ടാം ക്ലാസിലെ കുട്ടികളുടെ മാസ് ഡ്രിൽ പ്രകടനം ശ്രദ്ധേയമായിരുന്നു. വിവിധ മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.

ചന്ദ്രയാൻ വിക്ഷേപണദിനാചരണം

അധ്യാപകദിനം

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകദിന പരിപാടികൾ നടത്തപ്പെട്ടു. അധ്യാപകദിനത്തിൽ പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു അസംബ്ലി. ശേഷം കുട്ടികൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു.

ഹിന്ദി വാരാഘോഷം

സെപ്റ്റംബർ 14 മുതൽ 20 വരെ ഹിന്ദി വാരാഘോഷം സംഘടിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 14 വ്യാഴാഴ്ച സ്‌പെഷ്യൽ ഹിന്ദി അസംബ്ലി നടത്തപ്പെട്ടു. ഹിന്ദി ഭാഷയുടെ മഹത്വവും രാഷ്ട്രഭാഷ, രാജ്യഭാഷ എന്നിവ കൂടി ഉൾപ്പെടുത്തിയായിരുന്നു ഹിന്ദി അസംബ്ലി. തുടർന്ന് ക്ലാസുകളിൽ ഹിന്ദി പ്രെശ്നോത്തരി സംഘടിപ്പിച്ചു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തപ്പെട്ടു.

പരിസ്ഥിതി പഠനയാത്ര

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 16 നു ഒരു പരിസ്ഥിതി പഠനയാത്ര നടത്തപ്പെട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ദയാൽ സാറിന്റെ ഭവനം, പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട് എന്നിവടങ്ങളിൽ കുട്ടികൾ സന്ദർശനം നടത്തി. ക്ലബിൽ അംഗങ്ങളായ 61 കുട്ടികൾ, പി.റ്റി.എ പ്രതിനിധികൾ, അധ്യാപകർ എന്നിവർ പഠനയാത്രയിൽ പങ്കെടുത്തു.

ശാസ്ത്രനാടക മത്സരം സബ്ജില്ലാതലം

സബ്‌ജില്ലാതല ശാസ്ത്ര നാടക മത്സരത്തിൽ പൂങ്കാവ് എം.ഐ .എച്ച് . എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ ശാസ്ത്രോത്സവം - സബ്ജില്ലാതലം

സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി. സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി.

ശാസ്ത്രമേള

ശാസ്ത്രമേളയിൽ സയൻസ് പ്രോജക്ട് വിഭാഗത്തിൽ ശ്രീനന്ദന.ബി, അസ്‌ന ആൻ മാർട്ടിൻ എന്നിവർ ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഐശ്വര്യ രാജ്, ദേവാനന്ദന.എസ് എന്നിവർ രണ്ടാം സ്ഥാനവും, ഇമ്പ്രോവൈസ്ഡ് വിഭാഗത്തിൽ ആൻ ജോസഫ്, അയന.എസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ഗണിതശാസ്ത്രമേള

ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ പൗർണമി ആർ, ജ്യോമെട്രിക്കൽ ചാർട്ടിൽ ദേവശ്രീ എം, അതർ ചാർട്ടിൽ സ്റ്റീന ജെ, സ്റ്റിൽ മോഡലിൽ മോഹിത് കൃഷ്ണ, അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഹെയിൻസ് സിനോധും, പസിൽ വിഭാഗത്തിൽ അംന എ അൻസാരിയും, സിംഗിൾ പ്രൊജക്ടിൽ എയ്ഞ്ചൽ മേരി ജോസി, ഗ്രൂപ്പ് പ്രോജക്ട് വിഭാഗത്തിൽ ഗോപു കൃഷ്ണൻ എം. കെ,ദിയ മരിയ എന്നിവരും മാത്‍സ് ക്വിസിൽ ആദർശ് കെ എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗെയിംസിൽ ജിയോ മാത്യു രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ എയ്ഞ്ചൽ മേരി മൂന്നാം സ്ഥാനവും നേടി. 50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

സാമൂഹ്യശാസ്ത്രമേള

സാമൂഹ്യശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇഷ പി ആർ, ജെസ്മി സേവ്യർ എന്നിവരും പ്രാദേശിക ചരിത്ര രചനാ വിഭാഗത്തിൽ അഭിരാമി എ എന്നിവർ ഒന്നാം സ്ഥാനവും, വർക്കിങ് മോഡൽ വിഭാഗത്തിൽ അൽഫിയാ ഗോമസ്, അനുലക്ഷ്മി റ്റി .എസ് എന്നിവർ രണ്ടാം സ്ഥാനവും, അറ്റ്ലസ് മേക്കിങ് വിഭാഗത്തിൽ അനീന കുഞ്ഞച്ചൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 37 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

പ്രവൃത്തി പരിചയ മേള

പ്രവൃത്തി പരിചയ മേളയിൽ ബഡിങ് ലയറിങ് - ഏയ്ബൽ ഫ്രേയ (ഒന്നാം സ്ഥാനം ), ഇലക്ട്രിക്കൽ വയറിംഗ് - റോഷൻ ജോജി (ഒന്നാം സ്ഥാനം ), എംബ്രോയിഡറി - അനീറ്റ സി മാത്യു (മൂന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് - മരിയ ഭാസി (ഒന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് -വെജിറ്റബിൾ - അനശ്വര എ കെ (ഒന്നാം സ്ഥാനം ), പേപ്പർ ക്രാഫ്റ്റ് - കാവ്യാ എം (മൂന്നാം സ്ഥാനം), പ്ലാസ്റ്റർ ഓഫ് പാരിസ് മോൾഡിങ് - അർജുൻ ഓ (ഒന്നാം സ്ഥാനം), ത്രെഡ് പാറ്റേൺ - നവീൻ ജോർജ്ജ് (രണ്ടാം സ്ഥാനം )പ്രോഡക്ട് - വേസ്റ്റ് മെറ്റീരിയൽ - ജോയൽ എ എക്സ് (രണ്ടാം സ്ഥാനം),ഷീറ്റ് മെറ്റൽ വർക്ക് - ബാലഗോപാൽ (രണ്ടാം സ്ഥാനം), വുഡ് വർക്ക് - അമൽ ദേവ് ബി(ഒന്നാം സ്ഥാനം), കോക്കനട്ട് ഷെൽ പ്രൊഡക്ടിൽ - നന്ദഗോപൻ ജി (മൂന്നാം സ്ഥാനം) കുട്ടികൾ കരസ്ഥമാക്കി. 110 പോയിന്റോടെ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഐ.റ്റി മേളയിൽ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ അഭിമന്യു ഒന്നാം സ്ഥാനം നേടി.

സബ്ജില്ലാതല ചെസ്സ് മത്സരം

സബ്ജില്ലാതല കായിക മേളയുടെ ഭാഗമായി നടത്തപ്പെടുന്ന ചെസ്സ് മത്സരത്തിന് സ്കൂൾ വേദിയായി.

ശാസ്ത്രനാടക മത്സരം ജില്ലാതലം

ജില്ലാതല ശാസ്ത്ര നാടക മത്സരത്തിൽ പൂങ്കാവ് എം.ഐ .എച്ച് . എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ശാസ്ത്രനാടകം സംസ്ഥാന തലത്തിലേയ്ക്ക്

സംസ്ഥാനതല ശാസ്ത്ര നാടക മത്സരത്തിൽ പൂങ്കാവ് എം.ഐ .എച്ച് . എസ് "ഇവൾ തന്നെ എന്റെ മകൾ" എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിൽ വച്ച് നടത്തപ്പെട്ട മത്സരത്തിൽ നമ്മുടെ കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി.

കുട്ടികൾക്കായി ഓറിയന്റേഷൻ ക്ലാസ്സ്

8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ഓറിയന്റേഷൻ ക്ലാസ്സ് ഫാദർ: തോമസ് പള്ളിപ്പറമ്പിൽ ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പഠനത്തിൽ ശ്രദ്ധിച്ചു മുന്നേറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാതാപിതാക്കളും മകളും തമ്മിലുള്ള ബന്ധം, സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെ കൗമാരക്കാരായ കുട്ടികൾ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി വളരെ രസകരമായാണ് അദ്ദേഹം ക്ലാസ് നയിച്ചത്.