സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം
സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം | |
---|---|
വിലാസം | |
മാളപള്ളിപ്പുറം | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 23550 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1905 ഇല്‍ പള്ളിയോട് ചേര്‍ന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തില്‍ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാര്‍ വിളിക്കുന്ന സെന്റ്. ആന്റണീസ് വെര്‍ണാകുലര്‍ സ്കൂള്‍ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യന്‍, ഗോവിന്ദമേനോന്‍,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികള്‍ തെറ്റിച്ചാല്‍ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയില്‍ കുത്തി നോവിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതൊരു പൂര്‍ണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തില്‍ പെട്ട ഒരു പ്രഭു മാസ്റ്റര്‍ കൊടുങ്ങല്ലൂരില്‍ നിന്നും റാവു മാസ്റ്റര്‍ ഈ സ്കൂളില്‍ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകര്‍ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാള്‍ക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂള്‍ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേര്‍ന്നു. നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാന്‍ കണക്കന്‍, കളരിക്കുറപ്പ്, ഈഴവര്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികള്‍ തോര്‍ത്തുമുണ്ട് ധരിച്ചാണ്സ്കൂളില്‍ വന്നിരുന്നത്. മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളില്‍ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലര്‍ന്ന കൊങ്ങിണി ഭാഷയാണ് അവര്‍ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നത്. 1966ഇല്‍ അഞ്ചാം തരവും 1982 ഇല്‍ യു പി സ്കൂളും ആയിത്തീര്‍ന്നു.
ഭൗതികസൗകര്യങ്ങള്‍
നല്ല രീതിയിലുള്ള സ്കൂള്‍ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പില്‍ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടര്‍ ഉണ്ട്. വിദ്യാര്തികള്‍ക്കായി വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ഒരു സ്കൂള്‍ റേഡിയോ "ആന്ടന്‍ വോയിസ്" പ്രവര്‍ത്തിക്കുന്നുണ്ട്.നവീകരിച്ച അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടം, സൈക്കിള്‍ ഷെഡ്, ബയോ ഗ്യാസ് പ്ലാന്‍റ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുര, ഗേള്‍സ് ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==ഫലകം:Map(1).jpg