ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ളബ്
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു .