നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം

ലിംഗ സമത്വ ബോധവത്കരണ തെരുവ് നാടകം_2021
ലിംഗ സമത്വ ബോധവത്കരണ റാലി

നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കോവി‍ഡ് മഹാമാരിയിൽ ആശ്വാസമായി കോവിഡ് പോസിറ്റീവ് ആയവരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിലേക്കാവശ്യമായ ഭക്ഷ്യകിറ്റുകളും പച്ചക്കറി രജിസ്ട്രേഷന് സഹായിക്കുന്നതിനായി എൻ.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ ടെലി ഹെൽപ്പ് ഡസ്ക്ക് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ഇതിലൂടെ 150 ൽ അധികം ആളുകൾക്ക് രജിസ്ട്രേഷൻ നൽകാൻ കഴിഞ്ഞു.ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ടക്കോഴി വിതരണം നടത്തി. സ്ത്രീ ചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരെ വോളന്റിയർമാരുടെ ആഭിമുഖ്യത്തിൽ തെരുവു നാടകം സംഘടിപ്പിച്ചു.സൗജന്യ ആയുർവേദ ക്യാമ്പ് , ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മറ്റ് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

27 October 2021

നടുവട്ടം വി ച്ച് എസ് സ്കൂളിൽ മുട്ടക്കോഴി വിതരണം

 

വി എച്ച് എസ് ഇ നാഷണൽ സർവിസ് സ്കീമും , മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കിയ "ജീവനം ജീവധനം" പദ്ധതിയുടെ ഭാഗമായി നടുവട്ടം  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാൽപത്തി മൂന്നു വിദ്യാർത്ഥികൾക്ക് ബി വി 380 ഇനം മുട്ടക്കോഴികളെയും അവയ്ക്കു ആവശ്യമായ മരുന്നും തീറ്റയും ഉൾപ്പടെ വിതരണം ചെയ്തു