Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനോത്സവം

പഠനോത്സവം 2023
പഠനോത്‍സവം
മേശ-കസേര വിതരണം
പ്രവേശനോത്സവം
പ്രവേശനോത്സവം

മേയ് 7

ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "പഠനോത്സവം "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മേശ,കസേര വിതരണം

മേയ് 29

മുദാക്കൽ ഗ്രാമപഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച 10 മേശയുടെയും 10 കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്ന് മേശയും കസേരയും കൈപ്പറ്റി.

പ്രവേശനോത്സവം

ജൂൺ 1

2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നുമ.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ5

2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

വായന ദിനം

ജൂൺ 19

ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.(ക‍ൂടുതൽ വായനയ്ക്കായി)

ലഹരിവിര‍ുദ്ധ ദിനം

ജൂൺ 26

ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിര‍ുദ്ധ ദിനം ആചാരിച്ചു.(കൂടുതൽ വായനയ്ക്കായി)

ബഷീർ ഓർമ്മ ദിനം

ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(ക‍ൂടുതൽ വായനയ്ക്കായി)

ചാന്ദ്രദിനം

ജ‍ൂലൈ 21

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.ക‍ുട്ടികൾ തയ്യാറാക്കിയ പതിപ്പ‍ുകളുടെ പ്രകാശനവും എക്സിബിഷനും സംഘടിപ്പിച്ചു.

ലോഷൻ,ഹാൻഡ് വാഷ് നിർമ്മാണം

ജൂലൈ 24

ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍ക‍ൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു(കൂടുതൽ വായനയ്ക്കായി)