22:45, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042(സംവാദം | സംഭാവനകൾ)(' കുട്ടികളിൽ ശാസ്ത്രചിന്തയും ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തി ശാസ്ത്രീയ സമീപനമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികളിൽ ശാസ്ത്രചിന്തയും ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തി ശാസ്ത്രീയ സമീപനമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് നമ്മുടെ സ്കൂളിലെ സയൻസ് ക്ലബ് .100 അംഗങ്ങളുള്ള ഈ ക്ലബ് ഒട്ടനവധി വൈവിധ്യങ്ങളായ പ്രവത്തനങ്ങളാൽ സ്കൂളിന്റെ ശ്രദ്ധ ആകർഷിച്ചു മുന്നേറുന്നു .സ്കൂളിലെ എല്ലാ സയൻസ് അധ്യാപകരും നേതൃത്വം കൊടുക്കുന്ന സയൻസ് ക്ലബ് 100 കുട്ടികളെ അംഗങ്ങളാക്കി കൊണ്ട് ജൂൺ 22 നു പ്രവർത്തനം ആരംഭിച്ചു .ജൂലൈ 7 നു പ്രശസ്ത സാഹിത്യ കാരനും കേരളം സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ .ഷിനിലാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു .