സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2010 ഓഗസ്റ്റ് 2ന് സെന്റ്. സെബാസ്റ്റ്യൻസ് എച്ച് എസ്.എസ്, പള്ളുരുത്തിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പശ്ചിമ കൊച്ചിയിൽ ഏറ്റവും ആദ്യം SPC ആരംഭിച്ചത് നമ്മുടെ വിദ്യാലയത്തിലാണ്. രാജ്യത്തിനകത്ത് ഉത്തരവാദിത്ത ബോധമുള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഒരു സംയോജിത പ്രൊജക്റ്റ്‌ ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്.

തിരുവനന്തപുരത്ത് റിപ്പബ്ലിക്ക് ദിന മാ൪ച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന കേഡറ്റുകൾ
പാസിങ് ഔട്ട് പരേഡ് 2022
quiz winners

ശ്രീ. വിജയൻ IPS അവർകളാണ് SPC യുടെ സ്ഥാപകൻ. 2010 മുതൽ ആക്ടിവിറ്റി കലണ്ടർ അനുസരിച്ചുള്ള ബുധൻ, ശനി ദിവസങ്ങളിലെ പ്രവർത്തനങ്ങൾ കൂടാതെ ശുഭയാത്ര, ഒരുവയറൂട്ടൽ, മൈ ട്രീ, മഴവെള്ള സംഭരണം, നൂതന മാർഗ ചിന്ത, ശാസ്ത്രീയ മാലിന്യ സംസ്കരണം, അവകാശവും പൗരബോധവും, ശാരീരിക ക്ഷമത, വീട്ടിലൊരു കൂട്ടുകാരൻ, , Each one teach 100, SPC ലഹരിക്കെതിരെ, ഹരിതഭൂമിക്ക് SPC തുടങ്ങിയ കമ്മ്യൂണിറ്റി പ്രൊജക്ടുകളും വിവിധ സാമൂഹിക സേവനങ്ങളും SPC നടത്തി വരുന്നു. കേരളത്തിൽ മാത്രമായി ആരംഭിച്ച SPC 2018 ൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. ഇന്ന് ഏകദേശം രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിലായി 7,18,638 സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

parade 2023-24 batch
2023-24batch

സംസ്ഥാന തലത്തിൽ യോഗ്യത പരീക്ഷ നടത്തിയാണ് എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നിന്നും മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വർഷം നീളുന്ന പരിശീലനത്തിനോടുവിൽ പത്താം ക്ലാസ്സിലെ എഴുത്തു പരീക്ഷയ്ക്കൊപ്പം പാസ്സിങ് ഔട്ട്‌ parade കൂടി നടത്തിയാണ് കേഡറ്റുകളുടെ പരിശീലനം അവസാനിക്കുന്നത്. തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് കേഡറ്റുകൾക്ക് പോലീസ് പരിശീലനം നൽകിവരുന്നത്. സ്കൂളിന്റെ ജനശ്രദ്ധ ആകർഷിക്കുന്നു എന്നു മാത്രമല്ല മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ഒരു പ്രൊജക്റ്റ്‌ കൂടിയാണ് SPC. 2018 ലെ എറണാകുളം ജില്ലയിലെ Intellectual Marathon ഒന്നാം സ്ഥാനത്തോടെ വിജയിച്ചതും 2021 ൽ സംസ്ഥാനതലത്തിൽ wrestling ഒന്നാം സ്ഥാനത്തോടെ വിജയിച്ചതും സെന്റ്. സെബാസ്റ്റ്യൻസ് കേഡറ്റുകളുടെ മികവ് തെളിയിക്കുന്നു.ശാരീരിക ക്ഷമതയും ബുദ്ധിപരമായ വളർച്ചയും മാത്രമല്ല മാനസികമായ ഉല്ലാസവും SPC ലക്ഷ്യം വയ്ക്കുന്നു എന്നത് കേഡറ്റുകൾക്ക് എല്ലാ വർഷവും നൽകിവരുന്ന മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പിൽ നിന്നും വ്യക്തമാണ്.