ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ
സെപ്‌റ്റംബർ 3: ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം
നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് 03.09. 2023 ഞായറാഴ്ച ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി. എൽ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. സി. സജികുമാർ, സീനിയർ അസിസ്റ്റൻറ് ശ്രീമതി രമണി മുരളി, സ്കൂൾ ഐ റ്റി കോർഡിനേറ്റർ ശ്രീ. മനോജ് ജി തുടങ്ങിയവർ സംസാരിച്ചു. മാസ്റ്റർ ട്രെയിനർ പൂജ.യു ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം, പൂക്കള മത്സരം, ഊഞ്ഞാലാട്ടം എന്നിവ ഉൾപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവും ആയിരുന്നു. വിവരസാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാൻ പര്യാപ്തമായിരുന്ന ക്ലാസ്സുകൾ കുട്ടികൾക്ക് പുതിയ പഠനാനുഭവമാണ് നൽകിയത്. സ്കൂളിലെ കൈറ്റ് മിസ്ട്രസ്സുമാരായ ജാസ്മി. എൻ, മിനി വർഗീസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു.