ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പഠനോത്സവം
മേയ് 7
BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "പഠനോത്സവം "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മേശ,കസേര വിതരണം
മേയ് 29
മുദാക്കൽ പഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച മേശയുടെയും കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.