ഗവ. എൽ.പി.എസ്. കുളപ്പട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പരിസ്ഥിതി ദിനാചരണം

ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്,പോസ്റ്റർ രചന,പ്രസംഗ മത്സരം എന്നിവ നടത്തി.സ്കൂളും പരിസരവും ശുചിയാക്കി. വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.കുട്ടികൾക്ക് തൈകൾ കൊടുത്തയച്ചു

വായനദിനം

ജൂൺ 19ന് വായനദിനം വിപുലമായി ആചരിച്ചു. ക്വിസ്,പോസ്റ്റർ രചന,പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വായനപക്ഷാചരണം മുൻ പാലോട് ബി.പി.ഒ ശ്രീ നെൽസൺ സാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകി. കുട്ടികൾ തയാറാക്കിയ പതിപ്പുകളുടേയും പോസ്റ്ററുകളുടേയും പ്രദർശനം നടത്തി.

ബഷീർദിനം .

ജൂലൈ 5ന് ബഷീർ ദിനാചരണം ഈ സ്കൂളിലെ മുൻ അധ്യാപകനും നാടൻപാട്ട് കലാകാരനുമായ ശ്രീ .സലിം സാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയാറാക്കിയ പതിപ്പുകളുടേയും ചുമർ പത്രികകളുടേയും പ്രകാശനം സലിം സാർ നിർവഹിച്ചു. ക്വിസ്,പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ചാന്ദ്ര ദിനം

ജൂലൈ 21ന് ചാന്ദ്ര ദിനം ആചരിച്ചു ചാന്ദ്ര ദിന ക്വിസ് നടത്തി. കുട്ടികൾ തയാറാക്കിയ പതിപ്പുകൾ,ചുമർ പത്രിക എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.