ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ വിദ്യാലയം

09:13, 25 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{|style="margin: 0 auto;" <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> =ചാവടിനടയോർമ്മ= ചാവടിനട ഒരു പ്രദേശമോ നാടോ അല്ല, സർവീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചാവടിനടയോർമ്മ

ചാവടിനട ഒരു പ്രദേശമോ നാടോ അല്ല, സർവീസ് പുസ്തകത്തിൽ ഒട്ടുമുക്കാലും സ്വർണ്ണ ലിപികളാൽ എഴുതിത്തീർത്ത ജീവിത കഥയാണ്.

വളരെ ആഗ്രഹിച്ചു നേടിയ തൊഴിൽ ആസ്വദിച്ച് ജോലി ചെയ്യാൻ കഴിഞ്ഞുവെന്ന അഭിമാനം തോന്നിയ വർഷങ്ങൾ. സാങ്കേതികതയുടെ മാന്ത്രിക സ്പർശമേല്ക്കാത്ത ക്ലാസ്സ് മുറികളിൽ നിന്ന് ഡിജിറ്റലൈസ്‌ഡ് സിലബസ്സിലേക്കുള്ള ചുവടുറപ്പിലും പതറാതെ നിന്ന മഹാ വിദ്യാലയം. ............................... പ്രതിഭാധനരായ നിരവധി ഗുരു ശ്രേഷ്ഠർക്കാപ്പം പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച വർഷങ്ങൾ ...... ചായച്ചിരികൾ നിറച്ച ഇടവേളകൾ ...... സാരിക്കഥകൾ, നുറുങ്ങ് നുണകൾ, സ്റ്റാഫ് റൂമിലെ പരിഭവങ്ങൾ, സിലബസ്സ് ചർച്ചകൾ, നൂറു ശതമാനത്തിനുള്ള കിതപ്പുകൾ, നാട്ടുവിശേഷങ്ങൾ ...... ഒക്കെയൊക്കെ ഓർമ്മയിലെ മിനുക്കങ്ങളായി ഇന്നും ----... കുട്ടികൾക്കൊപ്പം ആടിപ്പാടിയുള്ള യാത്രകൾ . ഊട്ടുപുരയിലെ രുചിഭേദങ്ങളിലലിഞ്ഞ സൗഹൃദങ്ങൾ, രസച്ചരടുകൾ കോർത്തും പൊട്ടിച്ചും ഒപ്പം നടന്ന കൂട്ടുകാരി ....... അങ്ങനെയങ്ങനെ ചാവടി നട മറ്റൊരു ജീവിതച്ചിമിഴായി ......

ഈ വിദ്യാലയ മുത്തശ്ശിയ്ക്കൊരു പ്രത്യേകതയുണ്ട്. ഒരു ഭീഷണിയ്ക്കും വഴങ്ങാതെ, ആർക്കുമുന്നിലും തലകുമ്പിടാതെ, നാടിന്റെ വളർച്ചയ്ക്കൊപ്പം ഉയരാനുള്ള പ്രത്യേക കഴിവ്. അതങ്ങനെ തന്നെയാകട്ടെ, ആ ചന്ദ്രതാരം .

കാലഗതിവേഗങ്ങൾക്കതീതമായി, പറക്കട്ടെ ഇവിടുത്തെ പുലരികളും പൂമ്പാറ്റകളും എന്ന പ്രാർത്ഥനയോടെ

സ്നേഹപൂർവം കവിത ടീച്ചർ