ലിറ്റിൽകൈറ്റ്സ് 2021-24

2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് 2022 ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകി. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടന്നു. 34 ക്ലാസ്‍‍സുകളാണ് നൽകിയത്. 2022 ഡിസംബർ മൂന്നിന് ഏകദിന ക്യാമ്പ് നടന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. സ്കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് . 2022 -23 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.

ഐഡി കാർഡ്

2021-24 ബാച്ച് വിദ്യാർത്ഥികൾക്കുള്ള ഐഡി കാർഡ് വിതരണം 17. 08. 2022-ന് ഐ.ടി ലേബിൽ വെച്ച് നടന്നു. സ്‍കൂൾ ഐ.ടി കോ- ഓർഡിനേറ്റർ പി.പി. റഷീദ് ജോയിന്റ് എസ്.ഐ.ടി.സി. പി.എം. ബഷീർ കൈറ്റ് മാസ്‍റ്റർ വി.പി. അബ്‍ദുസമദ് കൈറ്റ് മിസ്‍ട്രസ് കെ.പി. റസീന എന്നിവർ പങ്കെടുത്തു.

എൽ കെ യൂണിഫോം

22.11.2023 ന് എൽ കെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

സ്‍കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ

സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്‍റ്റ്‌വെയറിലേക്ക് മാറി. ഇതിന്റെ ഡാറ്റാ എൻട്രി നടത്തിയത് 2021-2024 യൂണിററ് ബാച്ച് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്ര രചനയിലൂടെ ലോകത്തെ കൂടുതൽ സ്‍നേഹിക്കുകയാണ്. എട്ടാം ക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച്, ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍വണിന് പഠിക്കുന്ന നവീൻ പക്ഷേ നിരാശയിലാണ്. കൈകൾ കൂടുതൽ വേഗതയിൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്ര രചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്‍റർ നിർമ്മിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ 2021-2024 യൂണിററ് ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്ര രചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്‍ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു തുടർ പ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് യൂണിറ്റംഗങ്ങൾ.

ഹരിത വിദ്യാലയത്തിലേക്ക് യുപി സ്‍കൂൾ വിദ്യാർത്ഥികൾ

01 .03. 2023-ന്, മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് വന്ന സമീപപ്രദേശത്തെ യുപി സ്‍കൂൾ വിദ്യാർത്ഥികൾക്ക്, 2021-24 ബാച്ച് വിദ്യാർത്ഥികൾ ആനിമേഷൻ (ടു പി റ്റ്യൂബ്, ടു പി ഡെസ്ക്) സോഫ്‍റ്റ് വെയർ പരിചയപ്പെടുത്തി. പ്രസ്‍തുത വിദ്യാർഥികളിൽ നിന്നും മികച്ച പ്രകടനം കാഴ്‍ച വെച്ചവരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അനുമോദിച്ചു.

ഷീ ടെക്

2021-24 ബാച്ച് അംഗങ്ങൾ മുൻ കൈയെടുത്ത്, സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി പരിശീലനം നൽകി. 2022-23 അധ്യായന വർഷ കാലത്ത് നടന്ന പരിശീലനത്തിൽ 8, 9, 10 ക്ലാസ്‍സുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർ പങ്കെടുത്തു.

സോഷ്യൽ മീഡിയയും രക്ഷിതാവും

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് 2021 - 24 ബാച്ച് വിദ്യാർഥികൾ നവമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. ക്ലാസ് ഹെഡ് മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്