കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിംഗ്സ് ക്യാമ്പയിൻ

10:05, 11 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) ('കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും സ്കൂളിൽ പുതുതായി അഡ്മിഷൻ ലഭിച്ച അഞ്ചാം ക്ലാസ്സിലെ മുഴുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും സ്കൂളിൽ പുതുതായി അഡ്മിഷൻ ലഭിച്ച അഞ്ചാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം,പഠനാഭിരുചി എന്നിവ വളർത്തുക, മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് വിംഗ്സ് ക്യാമ്പയിൻ.

ഗോൾ സെറ്റിങ്, ഹാപ്പി ലേണിംഗ്, സെൽഫ് അവെയർനെസ്സ്, തീയേറ്റർ വർക് ഷോപ്, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, സ്‌ട്രെങ്ത് ഓഫ് അഡോൾസ്സന്റ്സ് എന്നീ 6 വിഷയങ്ങൾ ആണ് ക്യാമ്പിൽ ചർച്ച ചെയ്യുന്നത്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗത്ഭരായ ടെയിനർമാർ ആണ് പരിശീലനം നൽകുന്നത്.