ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സുരീലി ഹിന്ദി

കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്താനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും  വേണ്ടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന ഭാഷ പഠന പരിപോഷണ പരിപാടിയാണ് ' സുരീലി ഹിന്ദി'.2016 – 17 കാലഘട്ടത്തിൽ ഈ പദ്ധതി ആരംഭിച്ചു. 2023-24 അധ്യയനവർഷത്തെ സുരീലി പക്ഷാചരണ ഉദ്ഘാടനം സെപ്റ്റംബർ 21 ന് പി.റ്റി.എ പ്രസിഡന്റ് തൊളിക്കോട് ഷംനാദ് നിർവഹിച്ചു.സുരീലി വാണി എന്ന പേരിൽ എഫ് എം റേഡിയോ ,സുരീലി ഹിന്ദി ഡിജിറ്റൽ പത്രിക തുടങ്ങി വിവിധ പരിപാടികൾക്ക് ഇതിനോടൊപ്പം തുടക്കം കുറിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സുരീലി ക്യാൻവാസിനെ വിവിധ ഹിന്ദി അക്ഷരങ്ങൾ കൊണ്ട് കൂടുതൽ വർണ്ണാഭമാക്കി.

GOTECH

വിദ്യാർഥികളിൽ ഇംഗ്ലിഷ് വിനിമയം, പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ

സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗോടെക്.

ശാസ്ത്രമേള

2023-24 അധ്യയനവ‍ർഷത്തെ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര,പ്രവ്യത്തി പരിചയമേളകൾ സെപ്റ്റംബർ 20 ന് നടത്തുകയുണ്ടായി.