എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23

പ്രവേശനോത്സവം 2023

 
പ്രവേശനോത്സവം
 
പ്രവേശനോത്സവം
 
പ്രവേശനോത്സവം

പുതിയ അക്കാദമികവർഷം ആരംഭിച്ചു.ബാൻഡ് സെറ്റോടെ ആരംഭിച്ച ചടങ്ങിൽ എല്ലാ വിദ്യാർത്തികളെയും കൈയടിച്ചു സ്വാഗതം ചെയ്തു. ഉദ്ഘാടനം,മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നെയ്സൻ നിർവഹിച്ചു.ശ്രീമതി റാണി ടീച്ചർ കുട്ടികളെ എഴുത്തിനിരുത്തി.അതിനുശേഷം ക്ലാസ്സ് ടീച്ചേഴ്സിനു കുട്ടികളെ കൈപിടിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് ക്ലാസ്സ് ടീച്ചേഴ്സിനു പ്രധാന അധ്യാപിക കൈമാറി.വിശിഷ്ടാതിഥികൾ സന്ദേശങ്ങൾ കൈമാറി.

മൂല്യങ്ങൾ

മൂല്യങ്ങൾ അടങ്ങിയ സന്ദേശങ്ങളുമായി അദ്ധ്യാപകർ

 		മാനസികവും ബൗദ്ധികവുമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിന് വിദ്യാഭ്യാസംആവശ്യമാണ്.സമൂഹത്തിൽ,  ഒരുത്തമപൗരനായി ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ടേകഴിയൂ. വിദ്യാലയത്തിലെത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം, കൃത്യനിഷ്ഠ, സത്യസന്ധത, സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങളൊക്കെ ആർജ്ജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്നു കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ലസ്വഭാവംനേടാൻ പഠനകാലത്ത് സാധിക്കുന്നു.അതിനായി ഒാരോ മാസവും ഒാരോ മൂല്യങ്ങൾ  അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകുന്നു.ജുൺ മാസത്തെ അനുസരണം എന്ന മൂല്യവുമായി  അദ്ധ്യാപകർ.

വായന ദിനചാരണം-JUNE 19

വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായയായ സ്മാർട്ട്ഫോണുകളിലേക്ക് തെങ്ങിയ പുതു തലമുറയുടെ ഇടയിൽ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്. വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത പി എൻ പണിക്കർ, ജൂൺ 19 മലയാളികളെ സംബന്ധിച്ച് വെറുമൊരു ദിനം അല്ല. ഇന്ന് നാം അന്തസ്സോടെ ഉയർത്തിക്കാട്ടുന്ന സമ്പൂർണ്ണ സാക്ഷരതയും, മലയാളിയെ വായനയുടെ പ്രാധാന്യവും അതുവഴി അത്ഭുത ലോകത്തിലേക്കും കൈപിടിച്ചെത്തിക്കാൻ ശ്രമിച്ച മഹത് വ്യക്തികളുടെ ത്യാഗത്തിന്റെ ദിനം കൂടിയാണ്. വായനാ വാരാചരണത്തിലൂടെ......

വിശുദ്ധ ബലി -JUNE 20

വിശുദ്ധ ബലി നമ്മെ ക്രിസ്തുവുമായി രക്തബന്ധമുള്ളവരാക്കിത്തീർക്കുന്നു. ഒരു മേശയ്ക്കു ചുറ്റുമുള്ള ഒത്തുകൂടൽ എന്നാൽ വ്യക്തിഗത ബന്ധത്തിന്റേയും പരസ്പര സ്നേഹത്തിന്റേയും കൂട്ടായ്മയാണ്. ഈ വിധത്തിൽ വിശുദ്ധ കുർബാന കൂട്ടായ്മയുടെയും ക്ഷമയുടെയും സ്നേഹത്തിന്റേയും പ്രകടമായ ഒരു അടയാളമായിത്തീരുന്നു.അങ്ങനെ യേശുവിൽ നാം ഒന്നായിത്തീരുന്നു. ഫാ.ബിബീഷ് കോട്ടക്കലിന്റെ നേതൃത്ത്വത്തിൽ നടന്ന വിശുദ്ധ കുർബാന.

ലഹരി വിരുദ്ധ ദിനം -JUNE 26

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളിൽ നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ നടക്കുന്ന ഈ ദിനാചരണത്തിൽ നമുക്കും കൈകോർക്കാം . ലഹരി വിരുദ്ധ പ്രതിജ്ഞയുമായി സൊക്കോർസൊ...