ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 3 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31262valavoor (സംവാദം | സംഭാവനകൾ) (Expanding article)

സ്വാതന്ത്ര്യദിനാഘോഷം 2023

വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യദിന റാലിയും നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ദേശീയപതാക ഉയർത്തി.മുൻ എ ഇ ഒ  കെ കെ ജോസഫ് മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന റാലിക്ക് ഭാരതാംബ , ഝാൻസി റാണി , ഗാന്ധിജി, ജവഹർലാൽ നെഹ്റു തുടങ്ങിയ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ നിറം പകർന്നു . പിടിഎ പ്രസിഡണ്ട് റെജിമോൻ എം ആർ , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് , എം പി ടി എ പ്രസിഡൻറ് രജി സുനിൽ , എസ് എം സി മെമ്പർ മോഹനൻ ടി കെ , പിടിഎ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ് തുടങ്ങിയവർ സ്വാതന്ത്ര്യദിന റാലിക്ക് നേതൃത്വം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ കുട്ടികൾ സ്വാതന്ത്ര്യദിന മുദ്രാ ഗീതങ്ങൾ മുഴക്കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.