ജി എച്ച് എസ് മണത്തല
[[Category:തൃശൂര്‍
ജി എച്ച് എസ് മണത്തല | |
---|---|
വിലാസം | |
മണത്തല തൃശൂര്‍
സ്കൂള്‍ കോഡ്=24066 ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[തൃശൂര്‍ സ്കൂള്‍ കോഡ്=24066]] |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
അവസാനം തിരുത്തിയത് | |
06-01-2017 | SEBIN |
സ്കൂള്‍ കോഡ്=24066 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
1 വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉള്‍ക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തില്‍ 1 ഏക്കര്‍ 73 സെന്റ് ഭൂവിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ല്‍ സ്ഥാപിക്കപ്പെട്ടതാണ്.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ല്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ കൂട്ടുങ്ങല്‍ എന്നറിയാന്‍ തുടങ്ങി. അതേ വര്‍ഷം ഒക്ടോബറില്‍ ഗവ.മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ കൂട്ടുങ്ങല്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷം മുതല്‍ ഗവ. ഹൈസ്കൂള്‍ മണത്തലയായി ഉയര്‍ത്തപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷത്തില്‍ IX, X ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹൈസ്കൂള്‍ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ല്‍ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂള്‍ ആയി ഉയര്‍ത്തി കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ.രാമകൃഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. 08/06/1968 മുതല്‍ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതല്‍ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ ഒ കെ സതിടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നു. 2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പി കെ ഷംസുദ്ദീന്‍ അവര്‍കള്‍ ഇതിനൊരുദാഹരണമാണ്. ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ 19-ആം വാര്‍ഡില്‍ കെട്ടിടനമ്പര്‍ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്തുന്നതിനും , എസ് എസ് എല്‍ സി വിജയശതമാനം ഉയര്‍ത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ എസ് എസ് എല്‍ സി വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എല്‍ സി വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ് മിസ്ട്രസ്സും ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി അംഗങ്ങളും തോളോടു തോളുരുമ്മി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1986 -87 വിദ്യാലയവര്‍ഷത്തില്‍ അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതി നിര്‍മ്മിച്ചു നല്‍കിയ ഒരു ഓപ്പണ്‍സ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകള്‍ നടത്താന്‍ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തില്‍ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. പഠനസൗകര്യമുള്ള 20 ക്ലാസ് മുറികള്‍ , സയന്‍സ് ലാബുകള്‍ , കമ്പ്യൂട്ടര്‍ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗുരുവായൂര്‍ എം എല്‍ എ യുമായ ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍ 5 കമ്പ്യൂട്ടറുകളും , 5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍ തന്റെ വികസനഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇതു മൂലം വരും വര്‍ഷങ്ങളില്‍ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|1968-1973 രാമക.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- NH 17ല് ചാവക്കാട് നഗരത്തില്‍ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- ത്രിശ്ശൂരില് നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം. ത്രിശ്ശൂരില് നിന്ന്പറപ്പുര് പാവറട്ടി വഴി ചാവക്കാട് നഗരത്തില്‍ എത്താം.
|} |} < </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
10.580128, 76.018589 ghss manathala </googlemap>