ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2021-22

            ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്. 
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.

കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .

ശിശുദിനാഘോഷം

ദീർഘനാളുകളായി അടച്ചിരുന്ന സ്കൂൾ തുറന്നതിന് പിന്നാലെയാണ് ശിശുദിനം എത്തിയത്. ഈ വ‍ർഷത്തെ ശിശുദിനാഘോഷത്തിന് സ്കൂൾ വീണ്ടും സജീവമായി. സോഷ്യൽസയ൯സ് ക്ലബ്ബ് വിവിധ

മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്തു.

ഹിന്ദിദിനാചരണം

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.


കാരുണ്യത്തി൯െറ കൈത്താങ്ങ്

NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.

മോട്ടിവേഷ൯ ക്ലാസ്

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ക്ലാസ്


കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി ചലഞ്ചേഴ്സ് എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri)

ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്‍ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്‍പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯) ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു.

SSLC EXAM എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി അജിതാറാണി ഒരു അവബോധന ക്ലാസ്സ് നടത്തുക ഉണ്ടായി. ശ്രീ ജോയ്.ഒ.എൻ, ശ്രീമതി സുനിത എന്നിവർ പങ്കെടുത്ത‍ു.

ആസാദി കാ അമൃത് മഹോത്സവ്

സോഷ്യൽ സയൻസ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് ആചരിച്ചു .സ്കൂൾതല ഉത്ഘാടനം  ബഹുമാനപ്പെട്ട

ഹെഡ് മിസ്ട്രസ് ശ്രീമതി. വി. അജിതാറാണി നിർവ്വഹിച്ചു. തദവസരത്തിൽ ഡെപ്യൂട്ടി ഹെ‍ഡ്മിസ്ട്രസ് ശ്രീമതി.ശാലിനി റാണി ,സീനിയർ അസി൯റ൯റ്  ശ്രീ.പി.റ്റി .സജി,സ്ററാഫ്  സെക്രട്ടറി രതീഷ് കുമാർ ,ശ്രീ.ഒ.ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.  സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

'''കോവിഡ് വാക്സിനേഷൻ'''

സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷ൯ നടത്താ൯ തീരുമാനിച്ചതനുസരിച്ച് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാ‍ർത്ഥികൾക്ക് ന്യൂ ഹയർ സെക്ക൯ററി സ്കൂളിലും വാക്സിനേഷ൯ സൗകര്യം ഒരുക്കി കൊടുത്തു.

Covid Vaccination New HSS Nellimood 2022

2023-24

പ്രവർത്തനങ്ങൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24 ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ചാന്ദ്രദിനാഘോഷം ജൂലൈ 21 ന് വിപുലമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ CWSN കുട്ടികളുടെ പങ്കാളിത്തം ചാന്ദ്രദിനാഘോഷത്തിൻെറ മാറ്റ് കൂട്ടുന്നതായിരുന്നു. [[പ്രമാണം:chandrayan.png|

/home/user/Desktop/chandrayan.png