എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർഥികളെ ക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം വിവരനിർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്
2 അധ്യാപികമാരുടെ മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/23027).
ഇതിന് ചുക്കാൻ പിടിക്കുന്നത് കൈറ്റ് മാസ്റ്റർറായ ഫിൽസി ടീച്ചറും കൈറ്റ്മിസ്ട്രസായ സ്റ്റോഫി ടീച്ചറുമാണ്. അവർക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. തൃശ്ശൂർ സബ്ജില്ലാ മാസ്റ്റർ ട്രൈനർ സുഭാഷ് സാർ പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.45 മുതൽ 4.45വരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അംഗങ്ങളാകാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയും അതിൽ മികച്ച മാർക്ക് നേടിയ 38 കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട ലിറ്റിൽ കൈറ്റ് ക്ലബ് വളരെ നന്നായീ പ്രവർത്തിക്കുന്നു.
2022 മുതൽ എസ് ഐ ടി സി ആയി സ്റ്റോഫി ടീച്ചറും കൈറ്റ് മാസ്റ്റർറായ ബൈജി ടീച്ചറിന്റേയും കൈറ്റ്മിസ്ട്രസായ സിസ്റ്റർ ആൻലിറ്റിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ :(2018)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2019-2021)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2019-2022)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2020-2023)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2021-2024)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2022-2025)
ഡിജിറ്റൽ മാഗസിൻ 2018ഡിജിറ്റൽ പൂക്കളം
![](/images/thumb/d/d8/23027-tsr-dp-2019-1.png/300px-23027-tsr-dp-2019-1.png)