ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 29 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ("ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
ഫ്രീഡംഫെസ്റ്റ്പോസ്റ്റർ

പോസ്റ്റർ നിർമാണം

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് പോസ്റ്റർ നിർമാണം.

  • വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
  • ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച ഒരു പോസ്റ്ററിന്റെ ഡിജിറ്റൽ കോപ്പി സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യേണ്ടതാണ്. . കൂടുതൽ വിവരങ്ങൾക്ക് http://www.schoolwiki.in/ സന്ദർശിക്കുക.

പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ

  1. വലുപ്പം: A3 (11.7 x 16.5 inches) ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
  2. ഫയൽ ഫോർമാറ്റ്: JPEG / PNG ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
  3. കളർമോഡ്: CMYK
  4. ലോഗോയും മറ്റു വിവരങ്ങളും: ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in/ ൽ ലഭ്യമാണ്. ഔദ്യോഗിക ലോഗോ https://freedomfest2023.in/wp-content/uploads/2023/07/FF23-LOGO.pdf യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്
  5. തലക്കെട്ടും ടെക്സ്റ്റും: ഫ്രീഡം ഫെസ്റ്റ് 2023 Knowledge Innovation Technology 2023 ആഗസ്ത് 12 മുതൽ 15 വരെ ടാഗോർ തിയറ്റർ-തിരുവനന്തപുരം ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
  6. വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത്
  7. പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത്
  8. ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.