ഗവ എച്ച് എസ് എസ് , കലവൂർ/സയൻസ് ക്ലബ്ബ്

12:40, 21 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (→‎World Blood Donors Day)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശാസ്ത്രീയ മനോഭാവം വളർത്ത‍ുക, കാര്യകാരണ ബന്ധം കണ്ടെത്ത‍ുക, യ‍ുക്തിബോധത്തോടെ ചിന്തിക്ക‍ുകയ‍ും പ്രവർത്തിക്ക‍ുകയ‍ും ചെയ്യ‍ുക, ശാസ്ത്രീയവബോധം സ‍ൃഷ്ടിക്ക‍ുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച‍ുവര‍ുന്ന‍ു.പ്രക‍ൃതി നിരീക്ഷണം, നിത്യജീവിതത്തിലെ ശാസ്ത്രത്തിന്റെ സ്വാധീനം കണ്ടെത്ത‍ുക ത‍‍ുടങ്ങിയ മേഖലകളിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തിവര‍ുന്ന‍ു.

ഓസോൺ ദിനാചരണവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ
ഓസോൺദിനാചരണം. പോസ്റ്റർ നിർമ്മാണം
പോസ്റ്റർ നിർമ്മാണം - ഓസോൺ ദിനാചരണം
പോസ്റ്റർ നിർമ്മാണം - ഓസോൺ ദിനാചരണം
ഓസോൺദിനാചരണ പോസ്റ്റർ
ഓസോൺ ദിനാചരണം പോസ്റ്റർ നിർമ്മാണം
പോസ്റ്റർ നിർമ്മാണം - ഓസോൺ ദിനാചരണം






2022-23

ശുചിത്വം;കുട്ടികളിലൂടെ

സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബിന്റെ  ഭാഗമായി അഞ്ചാം ക്ലാസിലെ ഫിദൽ തന്റെ കൂട്ടുകാർക്ക് വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയെ പറ്റി ഐ സി ടി സംവിധാനങ്ങളുടെ സഹായത്തോടെ ക്ലാസ് നൽകന്നു.

 
 
 

ദേശീയ ശാസ്ത്രദിനാചരണം - 2023

ദേശീയ ശാസ്ത്രദിനമായ ഫെബ്ര‍ുവരി 28 വിപ‍ുലമായ പരിപാടികളോടെ സയൻസ് ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ നടത്തപ്പെട്ട‍ു. ചേർത്തല എസ്.എൻ.കോളേജ് ഫിസിക്സ് വിഭാഗം മ‍ുൻമേധാവിയ‍ും പ്രിൻസിപ്പള‍ുമായിര‍ുന്ന ഡോ.റ്റി.പ്രദീപ് സാർ പരിപാടികൾ ഉദ്ഘാടനം ചെയ്ത‍ു. ശാസ്ത്രം ആഗോള സ‍ുസ്ഥിതിക്ക് എന്ന വിഷയത്തില‍ൂന്നി ശാസ്ത്രദിന സന്ദേശം നൽകി. ക‍ുട്ടികളിൽ ശാസ്ത്ര അവബോധവ‍ും ഗവേഷണ തല്പരതയ‍ും ഉയർത്ത‍ുന്നതിന് ഈ ക്ലാസ്സ് സഹായകമായി. സ്‍ക്ക‍ൂളിലെ ഗവേഷണ തല്പരരായ എല്ലാ വിദ്യാർത്ഥികൾക്ക‍ും ഗവേഷണത്തിന‍ുള്ള പ‍ൂർണ്ണമായ പിന്ത‍ുണ സംവിധാനങ്ങൾ ഒര‍ുക്ക‍ുന്ന സ്‍ക്ക‍ൂളായി കലവ‍ൂർ സ്‍ക്ക‍ൂൾ മറ‍ുമെന്ന പ്രതീക്ഷിക്ക‍ുന്ന‍ുവെന്ന് അദ്ദേഹം വ്യക്തമാക്കി. ക‍ുട്ടികൾ ആവതരിപ്പിക്ക‍ുന്ന ശാസ്ത്രസംബന്ധമായ ഏത് ന‍ൂതനാശയത്തിന‍ും ഗവേഷണം നടത്തി പ്രാവർത്തികമാക്ക‍ുന്നതിന‍ുള്ള പിന്ത‍ുള്ള അധ്യാപകര‍ുടേയ‍ും സ്‍ക്ക‍ൂൾ മാനേജ്മെന്റിന്റേയ‍ും ശാസ്ത്രസമ‍ൂഹത്തിന്റേയ‍ും പിന്ത‍ുണ വാഗ്ദാനം ചെയ്യപ്പെട്ട‍ു.

ശാസ്ത്രദിനത്തിലെ പ്രഖ്യാപനങ്ങൾ ഏറെ ആവേശത്തോടെയാണ് വിദ്യർത്ഥികൾ സ്വീകരിച്ചത്.

ശാസ്ത്ര ചരിത്രം ജീവചരിത്രം ജീവചരിത്രങ്ങളില‍ൂടെ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സ്‍ക്ക‍ുൾ സയൻസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ഷീജ ടീച്ചറിൽ നിന്ന് സ്വീകരിച്ച് ഹെഡ്‍മിസ്‍ട്രസ്സ് ജെ.ഗീത ടീച്ചർ നിർവഹിച്ച‍ു. സയൻസ് ക്ലബ്ബ് അംഗമായ ഉഷശ്രീ റോക്കറ്റ് വിക്ഷേപണവ‍ുമായി ബന്ധപ്പെട്ട് പ്രസന്റേഷൻ നടത്തി. സ്‍ക്ക‍ൂൾ ഏറ്റെട‍ുത്ത ശാസ്ത്ര പ്രവർത്തനങ്ങള‍ുടെ അവലോകനം ത‍ുടർന്ന‍ു നടന്ന‍ു. സ‍ുരക്ഷിത ഭക്ഷണം എന്റെ അവകാശം എന്ന ഏറ്റവ‍ും കാലികവ‍ും പ്രസക്തവ‍ുമായ വിഷയമാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അറ‍ുപത് ക‍ുട്ടികളെ പങ്കെട‍ുപ്പിച്ച‍ുകൊണ്ട് ഈ വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ച‍ു. എന്താണ് സ‍ുരക്ഷിത ഭക്ഷണം, എന്താണ് മായം ചേർക്കൽ, മായം ചേർക്കൽ എങ്ങനെ കണ്ടെത്താം, മായം ചേർക്കൽ എങ്ങനെ തടയാം എന്നീ വിഷയങ്ങളിൽ ഗ്ര‍ൂപ്പ് തിരിഞ്ഞ് ക‍ുട്ടികൾ ചർച്ച നടത്തി. ചർച്ചകൾക്ക് ശാസ്ത്രാധ്യാപകര‍ും പി.റ്റി. എ അംഗം ശ്രീ .സ‍ുജീവ‍ും നേത‍ൃത്വം നൽകി. ചർച്ചയിൽ ഉര‍ുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിക്കപ്പെട്ട‍ു. വിദ്യാലയത്തില‍ും എല്ലാ ക‍ുട്ടികള‍ുടേയ‍ും ഭവനത്തില‍ും സ‍ുരക്ഷിതമായ ഭക്ഷണം ഉറപ്പാക്ക‍ുന്നതിന‍ുള്ള മാർഗ്ഗങ്ങൾ സ്വീകരിക്ക‍ും എന്ന പ്രഖ്യാപനവ‍ും ഉണ്ടായി. ശാസ്ത്രദിന പരിപാടികൾക്ക് ക്ലബ്ബ് അംഗം ആതിരമോഹൻ നന്ദി പറഞ്ഞ‍ു.

സ‍ുരക്ഷിത ഭക്ഷണം അവകാശം എന്ന ആശയപ്രചരണാർത്ഥം "സ‍ുരക്ഷിത ഭക്ഷണം എന്റെ അവകാശം" എന്നെഴ‍ുതിയ അ‍ഞ്ച് റോക്കറ്റ‍ുകൾ സ്‍ക്ക‍ുൾ അങ്കണത്തിൽ നിന്ന് വിക്ഷേപിച്ച‍ു. റോക്കറ്റ് വിക്ഷേപണത്തിന്റെ ശാസ്ത്രവ‍ും സാങ്കേതികതയ‍ും വിശദീകരിച്ചതിന‍ുശേഷമാണ് റോക്കറ്റ് വിക്ഷേപിച്ചത്. സ‍ുരക്ഷിത ഭക്ഷണം എന്റെ അവകാശം എന്നെഴ‍ുതിയ റോക്കറ്റ് കലവ‍ൂർ സ്‍ക്ക‍ൂളിലെ ശാസ്ത്രക്ലബ്ബ് കേരള ജനതയ‍ുടെ ചിന്താമണ്ഡലത്തിലേയ്‍ക്കാണ് തൊട‍ുത്ത‍ു വിട്ടിരിക്ക‍ുന്നത്.

 
ദേശീയ ശാസ്ത്രദിനാചരണം. ഉദ്ഘാടകൻ.ഡോ.റ്റി.പ്രദീപ്( എസ്.എൻ.കോളേജ് മ‍ുൻ ഫിസിക്സ് അധ്യാപകൻ, പ്രിൻസിപ്പൽ
 
ശാസ്ത്രചരിത്രം ജീവചരിത്രത്തില‍ൂടെ എന്ന പതിപ്പ് എച്ച്.എം. ജെ.ഗീത ടീച്ചർ സയൻസ് ക്ലബ് കൺവീനർ ഷീജ ടീച്ചറിൽ നിന്ന് ഏറ്റ‍ുവാങ്ങി പ്രകാശനം ചെയ്യ‍ുന്ന‍ു. പി.റ്റി.എ അംഗം ശ്രീ സ‍ൂജീവ് അധ്യക്ഷനായി

2023 - 24

World Blood Donors Day

 
 

World Blood Donors Day യുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. HS വിഭാഗം അധ്യാപിക ശ്രീമതി ഷീബ ടീച്ചർ അധ്യക്ഷയായ ചടങ്ങ് സ്ക്കൂൾ HM ശ്രീമതി ഗീത ജെ ഉദ്ഘാടനം ചെയ്തു. രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ടീച്ചർ കുട്ടികൾക്ക് നൽകി. ക്ലബ്ബിന്റെ കോർഡിനേറ്റർ ആയ ഫിദൽ സ്വാഗതമാശംസിച്ചു. അധ്യാപകനും രക്തദാതാവുമായ ശ്രീ. അനൂപ് പി.എ രക്തദാനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ക്ലാസ് നയിച്ചു. രക്തദാതാക്കളുടെ ദിനമായി ജൂൺ 14 തെരഞ്ഞെടുക്കുവാനുണ്ടായ കാരണം, രക്ത ദാനത്തിന്റെ പ്രാധാന്യം, നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. അധ്യാപകരായ ദിവ്യ ടീച്ചർ, ഗ്രീഫി ടീച്ചർ ആശംസകളർപ്പിച്ചു. ആദി കൃഷ്ണ നന്ദി പറഞ്ഞു.