ജി എഫ് എൽ പി എസ് എടവിലങ്ങ്/പ്രവർത്തനങ്ങൾ
ജൂൺ 19ന് വായനാമാസാചരണം സ്കൂളിൽ ആരംഭിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്ത പരിപാടികൾക്ക് മുഖ്യാതിഥി ജയലക്ഷ്മി ടീച്ചർ ആയിരുന്നു. ടീച്ചർ കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു പാട്ടും കഥകളുമായി വളരെ രസകരമായ ക്ലാസ് ആണ് ടീച്ചർ നയിച്ചത്. വായനാദിന പ്രതിജ്ഞ, വായനക്കുറിപ്പ് അവതരണം, വായനാദിന പ്രസംഗം എന്നിവ അവതരിപ്പിച്ചു. ജൂലൈ 18 വരെ വായന മത്സരം, വായനാദിന ക്വിസ്, അമ്മ വായന,വായനയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള മത്സരങ്ങൾ, ക്ലാസ് ലൈബ്രറി ശാക്തീകരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി അബ്ദുസമദ് മാഷ് നന്ദി പറഞ്ഞു.