എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാഷണൽ കേഡറ്റ് കോപ്സ്/2023-24
എൻ സി സി 2023-24
എസ്‍ഡിപിവൈബിഎച്ച്എസിലെ എൻസിസി അഞ്ചാംബാച്ചിന്റെ എൻറോൾമെന്റ് രണ്ടായിരത്തി ഇരുപത്തിമൂന്ന് ജൂൺ പതിനാലിന് രാവിലെ പതിനൊന്നരമണിക്ക് നടക്കുകയുണ്ടായി.എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും നാല്പത്തേഴുപേരെയാണ് ഈ വർഷം തിരഞ്ഞെടുത്തത്.ബുധൻ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് നാലുമണി മുതൽ ആറുമണി വരെയാണ് പരേഡിന് അനുവദിച്ചിരിക്കുന്ന സമയം.പരേഡ് നടത്തുന്നതിന് എൻസിസി ബറ്റാലിയനിൽ നിന്ന് പരേഡ് ഇൻസ്ട്രക്ടറെ അനുവദിച്ച് തന്നിട്ടുണ്ട്.പരേഡിന് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകിവരുന്നുണ്ട്