Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ശിൽപശാല

pravesanolsavam

ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി . അധ്യാപകരായ സുനിൽ പി എസ് രോഷിണി ആർ എന്നിവർ നേതൃത്വം നൽകി .താരയെയും കൂട്ടുകാരെയും കടലാസ്സുകൾ കൊണ്ട് ഉണ്ടാക്കി സചിത്രപാഠപുസ്തകത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു . കുട്ടികളുടെ രചനയിൽ എങ്ങനെ സഹായിയ്ക്കണമെന്നതിനെ കുറിച്ച് ആഴത്തിൽ  രക്ഷിതാക്കൾക്ക്  ക്ലാസ് നൽകുകയും ചെയ്തു .

silpasala
ശിൽപശാല
silpasala -Class 1


പ്രവേശനോത്സവം

നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂളിൽ വിദ്യാലയം അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ഗാനം ആലപിച്ചു. തൈകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

environmental day