ആമുഖം

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ . നവകേരള മിഷന്റെ ഭാഗമായി വിദ്യഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതു വിദ്യഭ്യാസ യഞ്ജം .

നമ്മുടെ നാടിന്റെ നന്മയെന്ന് അംഗീകരിക്കപ്പെട്ട മത നിരപേക്ഷ നിലപാടും ബഹുസ്വരതയെ ഉൾക്കൊള്ളുന്ന മനോഭാവവും സഹിഷ്ണുതയും കൂട്ടമായി പ്രവർത്തിക്കാനുള്ള മനോഭാവവുമൊക്കെ വികസിച്ചു വന്നത് പൊതുവിദ്യാലയങ്ങളിലൂടെയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടതും വളർന്നതും ജനകീയമായ കൂട്ടായ്മയോടും പങ്കാളിത്തത്തോടും കൂടിയാണ്. ഈ ഒത്തൊരുമയും പങ്കാളിത്തവും വർദ്ധിപ്പിക്കേണ്ട സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ട്.

സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി വരും. ഈ ദിശയിലേക്കുള്ള ബഹുജന കൂട്ടായ്മയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഭരണകർത്താക്കളും ഭരണനിർവാഹകരും പൊതു സമൂഹവും ഒരുമിച്ചു ചേർന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കൂട്ടായ അന്വേഷണമാണ് വേണ്ടത്. ഇതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനു വേണ്ടി നമ്മുടെ സ്കൂളും തയ്യാറായി കഴിഞ്ഞു.

കളറായി പ്രവേശനോത്സവം