സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022 - 23, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം - 2023

പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും നേരത്തെ തന്നെ വൃത്തിയാക്കി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പുതുതായി ചേരുന്ന പ്രീപ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും എല്ലാ കുട്ടികൾക്കും അക്ഷര മന്ത്രികദണ്ഡ് നൽകി വരവേറ്റു. കുട്ടികളെ ആകർഷിക്കാൻ വേണ്ടി പക്ഷികളുടെയും മൃഗങ്ങളുടെയും വേഷങ്ങൾ നൽകി നാലാം ക്ലാസിലെ കൂട്ടുകാർ പ്രവേശനോത്സവത്തിലെ താരങ്ങളായി മാറി. ഈ വർഷത്തെ പ്രവേശനോത്സവം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ഹൈസ്കൂൾ അങ്കണത്തിൽ വച്ചാണ് നടത്തിയത്. പ്രവേശനോത്സവ പരിപാടിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി .ഗിരി സ്വാഗതം പറഞ്ഞു. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ NIIT അലഹാബാദിലെ പ്രൊഫസർ രമേഷ് തൃപാഠിയും കുട്ടികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഹൈസ്കൂൾ പ്രധാനധ്യാപിക ബിനിത.കെ.ജി പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞു. LP വിഭാഗത്തിലെ പുതുതായി ചേർന്ന കുട്ടികൾക്ക് ചിറ്റൂർ ജെയിന്റസ് ക്ലബിന്റെ സമ്മാനമായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.

അന്താരാഷ്ട്രപരിസ്ഥിതി ദിനം