ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ടൂറിസം ക്ലബ്ബ്

22:55, 28 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KL41032 (സംവാദം | സംഭാവനകൾ) (→‎വണ്ടർല യാത്ര സംബന്ധിച്ച നിർദ്ദേശങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർ ഗോപികൃഷ്‍ണൻ സർ കൺവീനറായി ട‍ൂറിസം ക്ലബ്ബ് പ്രവർത്തിക്ക‍ുന്ന‍ു.

2022-23

വണ്ടർല യാത്ര സംബന്ധിച്ച നിർദ്ദേശങ്ങൾ

1. ഏകദിന വിനോദ യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ നാളെ  (2023 ഫെബ്രുവരി 1, ബുധൻ) രാവിലെ 5.45 ന്  തന്നെ സ്കൂളിൽ എത്തിച്ചേരുക.

2 കുടിക്കാനുള്ള വെള്ളം കൈയ്യിൽ കരുതുക.

3. വില പിടിപ്പുള്ള ആഭരണങ്ങൾ പൂർണമായും ഒഴിവാക്കുക

5.ആവശ്യാനുസരണമുളള മാസ്ക് നിർബന്ധമായും കൈവശം കരുതേണ്ടതാണ്.

6. സ്ഥിരമായി ഏതെങ്കിലും മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ കുറിപ്പടിയും, മരുന്നും കൈവശം വയ്ക്കേണ്ടതാണ്.

7. അമ്യൂസ്മെന്റ് പാർക്കിനുള്ളിൽ ലിനൻ / സിന്തറ്റിക്ക് വസ്ത്രങ്ങൾ ധരിച്ചവർക്ക് മാത്രമേ  വാട്ടർ റൈഡുകളിൽ കയറുവാൻ അനുവാദമുള്ളൂ. ആയതിനാൽ അതിനനുയോജ്യമായ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ കൈവശം കരുതുക. കൈവശമില്ലെങ്കിൽ അതിന് വേണ്ട പൈസ കൈയ്യിൽ കരുതുകയാണെങ്കിൽ വണ്ടർല യിൽ നിന്നും വാങ്ങുവാനുള്ള സൗകര്യമുണ്ട്.

8. കുട്ടികൾ അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്

9. തിരികെ എത്തുന്ന സമയം രക്ഷാകർത്താക്കളെ യാത്രയിൽ പങ്കെടുക്കുന്ന അധ്യാപകർ അറിയിക്കുന്നതാണ്.