എം ജി എം യു പി സ്കൂൾ കോട്ടമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മേളകൾ 2022-23

ചിറ്റാരിക്കൽ ഉപജില്ല കലാ കായിക ശാസ്ത്ര മേളകളിൽ എം.ജി.എം ന്റെ പ്രതിഭകൾ തങ്ങളുടെ വ്യക്തി മുദ്രകൾ പതിപ്പിക്കുക തന്നെ ചെയ്തു. ജില്ലാ കലാമേളയിലും പങ്കെടുത്തു കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർത്തുവാൻ എം.ജി.എം.ന്റെ ചുണകുട്ടി കൾക്ക് സാധിച്ചു.

മില്ലറ്റ് മേള

ആഗോള മില്ലറ്റ് വർഷം 2023 നോട് അനുബന്ധിച്ച് നടന്ന സ്കൂൾ തല പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. റാഗി, തിന, ചാമ, ചോളം, തുടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ പാനീയങ്ങൾ മധുരപലഹാരങ്ങൾ കറികൾ എന്നിങ്ങനെയുള്ള വിഭവങ്ങൾ വൈവിധ്യമാർന്നതും രുചികരവും പോഷകസമ്പുഷ്ട്‌ വുമായിരുന്നു. ഇതിന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാ ക്കളുടെ സഹകരണം പ്രശംസനീയമാണ്.

നാടൻ വിഭവങ്ങളാൽ സമൃദ്ധമായി ക്ലാസ്സിൽ ഒരു സദ്യയും പലഹാരമേളയും 2022-23

പുസ്തകങ്ങൾക്കപ്പുറം ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സംഘടിപ്പിച്ച ക്ലാസ് റൂം സദ്യ വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് ശ്രദ്ധ ആകർഷിച്ചു.എൽ പി ക്ലാസ് കുട്ടികൾ സംഘടിപ്പിച്ച സദ്യയിൽ 40 ഓളം കറികളും പായസവും ഏവരെയും അത്ഭുതപ്പെടുത്തി.രണ്ടാം ക്ലാസ് സംഘടിപ്പിച്ച പലഹാരമേളയിൽ വിവിധതരത്തിലുള്ള നാടൻ പലഹാരങ്ങൾ പരിചയപ്പെടുകയും രുചിക്കുകയും ചെയ്തു.

നാവിൽ പുതുരുചി ഉണർത്തി പാനീയ മേള

പ്രകതിദത്തമായ പഴങ്ങളും ഇലകളും പൂക്കളും മറ്റും ഉപയോഗിച്ച് വൈവിധ്യങ്ങളായ പാനീയങ്ങൾ നിർമ്മിച്ച് വേറിട്ട മാതൃക തീർത്തു എം.ജി.എം. ജങ്ക് ഫുഡുകളും സോഫ്റ്റു ഡ്രിങ്കുകളും കയ്യടക്കിയ നമ്മുടെ മേഖലയിൽ ആരോഗ്യത്തിനു ഗുണകരമായ നാടൻ പരിചയപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്.