ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിതൻ നൊമ്പരം

14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിതൻ നൊമ്പരം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിതൻ നൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിതൻ നൊമ്പരം      

 ഭൂമിതൻ മടിത്തട്ടിൽ ചാഞ്ഞു-
 മയങ്ങുന്നവർ നമ്മൾ
 കൊടും ക്രൂരതകൾ ഭൂമിയോട്
 ചെയ്യുന്നവർ നാം,
 പ്രകൃതിതൻ നൊമ്പരം അറിയാത്ത
 അമ്മതൻ മക്കൾ നമ്മൾ
 വൃക്ഷങ്ങൾ, പുഴകൾ, കാടുകൾ
 എല്ലാം നാം നിർദയം നശിപ്പിച്ചു.
 കരഞ്ഞു തകർന്ന ഭൂമി
 ക്രോധത്താൽ കലിതുള്ളി
 അമ്മതൻ നേർത്ത കണ്ണുനീർ
 മാരിയായ് പെയ്തിടുന്നു.
 ആകാശഗോപുരം ഇരുളുന്നു
 സുന്ദരിയാം ഭൂമിതൻ
 സൗന്ദര്യം മങ്ങുന്നു
 ഭൂമിതൻ ജ്വലിക്കുന്ന കോപം
 കടുത്ത വേനലായി മാറീടുന്നു
 ഭൂമിതൻ ആശങ്ക
 കൊടുങ്കാറ്റായി വീശുന്നു
 ഭൂമിയോടരുളിയ കർമ്മത്തിൽ ഫലമാണ്
 മാനവർ നേരിടുന്ന പ്രകൃതിദുരന്തങ്ങൾ!
 നമുക്ക് നേരിടാം, ഒരു മനസ്സായി
 "അമ്മയെ സ്നേഹിക്കാം
 ഭൂമിയെ സ്നേഹിക്കാം"



ബിസ്മിന. എസ്. സുധീർ
പ്ലസ് വൺ ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത