കാവാലം.യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 3 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46420HM (സംവാദം | സംഭാവനകൾ) ('== കുട്ടികളുടെ ബാഹുല്യം നിമിത്തം  ഷെഡ്ഡ് മാറി പുതിയകെട്ടിടം നിർമ്മിക്കാൻ വടക്കും ഭാഗം സമാജവും വള്ളിക്കാട് മത്തായിയും മങ്കുഴി പരമുപിള്ളയും മറ്റു പ്രഗത്ഭ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ബാഹുല്യം നിമിത്തം  ഷെഡ്ഡ് മാറി പുതിയകെട്ടിടം നിർമ്മിക്കാൻ വടക്കും ഭാഗം സമാജവും വള്ളിക്കാട് മത്തായിയും മങ്കുഴി പരമുപിള്ളയും മറ്റു പ്രഗത്ഭ വ്യക്തികളും ഒത്തൊരുമിച്ച് ഇതിനായി പണപ്പിരിവ് നടത്തി. സ്കൂൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ചാലയിൽ സർദാർ കെ.എം. പണിക്കർ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.13സെന്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി വെള്ളക്കെട്ടായ കുറച്ചു സ്ഥലം കൂടി നാട്ടുകാർ സർക്കാരിലേക്ക് തീറുകൊടുത്തു.പുളിങ്കുന്ന് പ്രവർത്തിയിൽ വടക്കുംഭാഗം മുറിയിൽ വടക്കുംഭാഗം സമാജക്കാരായ മണ്ടകപ്പള്ളി വീട്ടിൽ നായർ കണക്ക് നാരായണന്റെ അനന്തിരവൻ രാമനും, പുതിയവീട്ടിൽ നായർ കണക്ക് മാധവൻപിള്ളയുടെ അനന്തിരവൻ അച്ച്യുതൻ പിള്ളയും, പാലപ്പള്ളി വീട്ടിൽ നായർകേരളന്റെ അനന്തിരവൻ കൃഷ്ണനും, മങ്കുഴിവീട്ടിൽ നായർ നാരായണന്റെ അനന്തിരവൻ മാധവനും  സംയുക്തമായി എഴുതിക്കൊടുത്ത തീറാധാര പ്രകാരം കൊല്ലം ജില്ലയിൽ ആലപ്പുഴ സബ്ബ് ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുളിങ്കുന്ന് പകുതിയിൽ വടക്കുംഭാഗം മുറിയിൽ കാരുവള്ളി പുരയിടത്തിനു മേക്ക് ചോലയാറിനും വടക്ക് മുണ്ടടി പുരയിടത്തിനും കിഴക്ക് പ്ലാക്കിപ്പുരയിടത്തിനും തെക്ക് നടുവിലായി പള്ളിയറക്കാവ് ദേവസ്വം പാട്ടം സർവ്വേ നമ്പർ 504/2, പതിമൂന്നു സെന്റുള്ള ചെമ്പിൽ പുരയിടം ഒന്നും ഈ പുരയിടത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന  പാട്ടം സർവ്വേ നമ്പർ 504/1 ഒരേക്കർ 70 സെന്റ് നിലത്തിൽ ഒരേക്കർ വിസ്തീർണ്ണമുള്ള നിലവും ഉൾപ്പെടെയുള്ള വസ്തുവിൽ നികത്തിയതും നികത്താത്തതുമായ സ്ഥലവും ഉൾപ്പെടെയുള്ള വസ്തുക്കളും അതിൽ കല്ലും മരവും കൊണ്ട് തെക്ക് ദർശനമായി നിർമ്മിച്ച ഓടുമേഞ്ഞ സ്കൂൾ കെട്ടിടവും അതിലെ അനുസാരികളുമടക്കം അന്നത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.വെങ്കിടാചലം അവർകൾ 1090 മീനം 12-ാം തീയതി (1915)  രേഖകൾ പരിശോധിച്ച് കൈപ്പറ്റി. ഈ കാലഘട്ടത്തിനു മുൻപ് ഇതേ സ്ഥലത്തു കുടിപ്പള്ളിക്കൂടവും പ്രാഥമിക വിദ്യാഭ്യാസത്തിനായി എൽ.ജി.ഇ. എന്നപേരിൽ സ്കൂൾ പ്രവർത്തിച്ചിരുന്നതായും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിന് മുമ്പ് ഓരോ കാലഘട്ടത്തിലും പലപേരുകളിൽ അറിയപ്പെട്ടിരുന്ന വിദ്യാലയംപിൽക്കാലത്ത് ഗിരിജാവിലാസം എന്ന പേരിലും അറിയപ്പെട്ടു. വിദ്യാദേവതയായ സരസ്വതിയുടെ പര്യായമായിട്ടാണ് ഗിരിജാ വിലാസം എന്ന പേര് സ്വീകരിച്ചതെന്ന് പഴയതലമുറ അനുമാനിക്കുന്നു. വേർണ്ണക്കുലർ മിഡിൽ സ്കൂൾ എന്നപേരിൽ സർക്കാർ സ്കൂളിന് അംഗീകാരം നല്കി.പൂർണ്ണമായും ഏഴാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന വിദ്യാലയം എം.എം.സ്കൂൾ എന്ന പേരിലും കുറേക്കാലം അറിയപ്പെട്ടിരുന്നു. ഏറ്റവുമൊടുവിലായി ചെമ്പുങ്കുഴി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുള്ളതായും പറയപ്പെടുന്നു.

"https://schoolwiki.in/index.php?title=കാവാലം.യു.പി.എസ്/ചരിത്രം&oldid=1906314" എന്ന താളിൽനിന്ന് ശേഖരിച്ചത്