ജി എഫ് യു പി എസ് കോരപ്പുഴ/ക്ലബ്ബുകൾ/പരിസ്ഥിതിക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 2 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16340 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബിൽ വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോരപ്പുുഴ ഗവ.ഫിഷറീസ് യു.പിസ്കൂളിൽ പരിസ്ഥിതിക്ലബ്ബും,സീഡ്ക്ലബ്ബുും ഒരുമിച്ച് ചേർന്ന് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.2022ൽ ജെ.ആർ.സി തുടക്കം കുുറിച്ച "നാട്ടുമാവിൻ സംരക്ഷണം" പ്രവർത്തനത്തോടെയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജെ .ആർ.സി കേഡറ്റുുകൾക്ക് നാട്ടുമാവ് തൈ വിതരണം ചെയ്യുകയും കുുട്ടികൾ അത് പരിപാലിക്കുകയും ചെയ്യുന്നു.കുട്ടികളിൽ കാർഷികസംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ "മണ്ണറിവ്" പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ വീടുകളിൽ കൃഷി ചെയ്യുകയും അതിൽ ഒരുവിഹിതം സ് കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയും ചെയ്യുന്നു.സ്കൂളിൽ പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ പച്ചക്കറി തോട്ടം ഒരുക്കുകയും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുകയും ചെയ്യുന്നു.