ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
ഇന്ന് നാം വളരെ ആകുലതയോടെ വീക്ഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പരിസ്ഥിതിയും അതിന്റെ സംരക്ഷണവും. ഇന്ന് നാം കാണുന്ന ചുറ്റുപാട് ആയിരുന്നില്ല ഏതാനും വർഷങ്ങൾ മുൻപ് വരെ. വളരെ പെട്ടെന്നാണ് എല്ലാ മാറ്റവും സംഭവിച്ചത്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ മൂലം വായു മലിനീകരണവും ജലമലിനീകരണവും സംഭവിച്ചു. വാഹനങ്ങളുടെ വർദ്ധനവ് വലിയൊരു അളവിൽ വായു മലീമസമാക്കപ്പെട്ടു. തന്മൂലം പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാവാനിടയായി. വലിയ വലിയ ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന മലിനജലം നമ്മുടെ ജലസമ്പത്തിനേയും നശിപ്പിച്ചു. നമ്മുടെ പരിസ്ഥിതിയുടെ സംതുലിതാവസ്ഥക്ക് ആവശ്യമായ കുന്നുകളും മരങ്ങളും പുഴകളും ജീവജാലങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അനവധി ചർച്ചകളും സെമിനാറുകളും എല്ലാ സംഘടനകളും നടത്താറുണ്ട്. എല്ലാ ചർച്ചകളും സജീവമാകുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ചുള്ള മനുഷ്യന്റെ ആകുലതയാണ്. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് കൂട്ടായ പ്രയത്നത്തിലൂടെ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - ലേഖനം |