ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/മാത്‍സ് ക്ലബ്

23:25, 23 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) (മാത്‍സ് മാജിക് ഗണിത പരിശീലനം)

ഗണിതത്തിൽ ടാലന്റ് വർദ്ധിപ്പിക്കുന്നതിനായി " മാത്‍സ് മാജിക് " ഗണിത പരിശീലനം നടത്തി. 

28/03/2023

ചെറുപുഴ ജെ എം യു പി സ്കൂൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ഗണിതാഭിരുചി വളർത്തിയെടുക്കാൻ  ഈ അധ്യയന വർഷം വിവിധ പരിപാടികൾ   നടത്തിയിട്ടുണ്ട്. ഗണിതത്തിൽ സമർത്ഥരായ കുട്ടികളുടെ ടാലന്റ് വർദ്ധിപ്പിക്കുന്നതിനായി2023 മാർച്ച് 28ന് ചൊവ്വാഴ്ച MATHMAGIC എന്ന ഗണിത പരിശീലനം നടത്തി.  കുട്ടികളിലെ IQ വർദ്ധിപ്പിക്കുന്നതിനായി നടത്തിയ ഈ പരിശീലന പരിപാടിയിൽ 55 ഓളം കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ശ്രീ രാഘവൻ മാസ്റ്ററാണ് ക്ലാസ്സ് നയിച്ചത്. ഗണിത ക്ലബ്ബ് കൺവീനർ ശ്രീമതി ബിന്ദു കെ എസ് സ്വാഗതവും ബിആർസി ട്രെയിനർ ശ്രീമതി ഷീലാമ്മ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രഭാകരൻ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസയും നേർന്നു. സ്റ്റുഡന്റ് കൺവീനർ മിഷേൽ പ്രണേഷ് നന്ദി അർപ്പിച്ചു.