സഹായം/ഒപ്പ്
ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ച് താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക.
ലേഖനങ്ങളുടെ സംവാദം താളുകളിലും ഇതര സംവാദ താളുകളിലും സ്വന്തം കുറിപ്പുകൾക്ക് ഒപ്പിടുക എന്നത് നല്ലൊരു വിക്കിമര്യാദയാണ്, കുറിപ്പ് ആരാണിട്ടെതെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. അതുവഴി കുറിപ്പിട്ടയാളുടെ സംവാദം താളിലേക്കെളുപ്പമെത്താൻ കഴിയും. നല്ലൊരു വിജ്ഞാനകോശം സൃഷ്ടിക്കാൻ ആശയങ്ങളുടെ കൈമാറ്റം കൂടിയേകഴിയൂ .
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ താങ്കൾ നടത്തുന്ന തിരുത്തലുകളിൽ ഒപ്പിടാൻ പാടില്ല. ലേഖനങ്ങൾ പലരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അവിടെ ഒരാൾ മറ്റൊരാളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.
ഉദ്ദേശ്യലക്ഷ്യം
ഉപയോക്താവിനേയും അയാളുടെ സേവനങ്ങളേയും തിരിച്ചറിയാനാണ് വിക്കിപീഡിയയിൽ ഒപ്പ് ഉപയോഗിക്കുന്നത്. പേരും സമയവും തിയ്യതിയും കുറിപ്പിനോടൊപ്പം ചേർക്കുന്നത് ചർച്ചകളിൽ മര്യാദ ഉറപ്പാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒപ്പ് ആരേയും വേദനിപ്പിക്കുന്നതാവരുത്. മര്യാദകെട്ട ഒപ്പുകൾ ഉപയോഗിക്കാനനുവദിക്കില്ല (ഒപ്പ് ശരിയാകുന്നതു വരെ തടയപ്പെടാനും സാധ്യതയുണ്ട്). പൊതുവായി പറഞ്ഞാൽ ഉപയോക്തൃനാമങ്ങളിൽ അനുവദനീയമല്ലാത്തതൊന്നും ഒപ്പിലും ഉപയോഗിക്കരുത്.
ഒപ്പ് ഉപയോഗിക്കേണ്ടതും ഉപയോഗിക്കരുതാത്തതുമായ സന്ദർഭങ്ങൾ
ഉപയോക്താക്കളുടെ സംവാദം താളുകളിലും, ലേഖനങ്ങളുടെ സംവാദം താളുകളിലും മറ്റാശയവിനിമയ വേദികളിലും ഇടുന്ന കുറിപ്പുകളിൽ ഒപ്പ് ഇടേണ്ടതാണ്. ലേഖനങ്ങളിൽ നടത്തുന്ന തിരുത്തലുകളിൽ ഒപ്പ് പാടില്ല, എന്തെന്നാൽ ലേഖനങ്ങൾ സംയുക്തശ്രമഫലമായി ഉണ്ടാകുന്നതാണ്. അവിടെ ഉപയോക്താക്കളുടെ സേവനങ്ങൾ തിരിച്ചറിയാൻ നാൾവഴി സഹായിക്കും. തിരുത്തലുകളുടെ ചുരുക്കമായി ഒപ്പ് ചേർക്കാൻ ശ്രമിക്കരുത്, അവിടെ ~~~~ ഫലിക്കില്ല.
കുറിപ്പുകളിൽ എങ്ങനെ ഒപ്പിടാം
ഒപ്പിടാൻ രണ്ട് വഴികളുണ്ട്:
- കുറിപ്പുകളുടെ ഒടുവിൽ നാല് ടിൽഡകൾ (~) ചേർക്കുക, ഇതുപോലെ:~~~~.
മാറ്റം സേവ് ചെയ്യുമ്പോൾ താങ്കൾക്ക് ഒപ്പ് കാണാൻ സാധിക്കും. അത് താഴെ കൊടുത്തിരിക്കുന്നു:
വിക്കിവിന്യാസം | തത്ഫല കോഡ് | തത്ഫല ദൃശ്യം |
---|---|---|
~~~~ |
[[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]]) 15:00, 27 നവംബർ 2024 (UTC)
|
മാതൃകാ ഉപയോക്താവ് (സംവാദം) 15:00, 27 നവംബർ 2024 (UTC) |
നാലു ടിൽഡകൾ ചേർക്കുമ്പോൾ ഒപ്പ് സമയം തിയ്യതി എന്നിവ രേഖപ്പെടുത്തുന്നു. സംവാദം താളുകളിലെ ചർച്ചകളിൽ ഈ രീതിയാണ് ഉപയോഗിക്കേണ്ടത്.
താങ്കളുടെ ഉപയോക്തൃതാളിലോ പൊതു അറിയിപ്പിടങ്ങളിലോ അറിയിപ്പുകൊടുക്കേണ്ട സന്ദർഭങ്ങളിൽ ഇത്തരത്തിൽ ഒപ്പിടാവുന്നതാണ്. മുഴുവൻ കോഡും ടൈപ്പ് ചെയ്യാതെ തന്നെ താങ്കളുടെ ഉപയോക്തൃതാളിലേക്ക് ഒരു ലിങ്കിടാൻ ഈ മാർഗ്ഗം സ്വീകരിക്കുക.
സമയമുദ്ര
തിയ്യതി, സമയം എന്നിവയോടു കൂടിയ സമയമുദ്ര (ടൈംസ്റ്റാമ്പ്) വരുന്ന രീതിയിൽ മാത്രം ഒപ്പുകൾ ഉപയോഗിക്കുക. തിയ്യതിയും സമയവും ചേർക്കാതിരിക്കുന്നത് സംവാദങ്ങൾ പിന്തുടരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.