വിക്കിപീഡിയ:ഉപയോക്തൃനാമനയം

Schoolwiki സംരംഭത്തിൽ നിന്ന്

ഉപയോക്തൃനാമനയം വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമത്തെക്കുറിച്ചും താങ്കളുടെ അംഗത്വം പുലർത്തേണ്ട പെരുമാ‍റ്റരീതികളെ കുറിച്ചും പ്രതിപാദിക്കുന്നു.

താങ്കൾക്ക് ഇതുവരെ ഒരു അംഗത്വമില്ലങ്കിൽ ഒന്നുണ്ടാക്കാവുന്നതാണ്. അംഗത്വം ഉപയോക്താവിന് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്.

ഉപയോക്തൃനാമം തിരഞ്ഞെടുക്കുമ്പോൾ

സ്കൂൾകോഡ് അടങങിയ ഒരു നാമമാണ് ഉചിതം. വേണമെങ്കിൽ, വ്യക്തിപരമായും അംഗത്വമെടുക്കാവുന്നതാണ്.

വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന നാമം ഇംഗ്ലീഷ് ആണെങ്കിൽ അത് കേസ് സെൻസിറ്റീവ്(case sensitive) ആയിരിക്കും, ആദ്യത്തെ അക്ഷരം സ്വതവേ വലിയ അക്ഷരമായി കണക്കാക്കും. താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമം സംവാദം താളിൽ ഒപ്പിടുമ്പോൾ സ്വതവേ വരുന്നതായിരിക്കും.

അനുയോജ്യമല്ലാത്ത ഉപയോക്തൃനാമങ്ങൾ

തെറ്റിദ്ധാരണാജനകങ്ങളായതോ, പരസ്യാർത്ഥം സൃഷ്ടിച്ചതോ, ആക്രമണ ലക്ഷ്യത്തോടെയുള്ളതോ കുത്തിത്തിരിപ്പു സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതോ ആയ അംഗത്വങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ല.

വിക്കി, പീഡിയ, പീഡിക, പീടിക തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതോ വിക്കിപീഡിയ എന്ന നാമവുമായി ഏതെങ്കിലും തരത്തിൽ സാദൃശ്യം തോന്നാവുന്നതോ ആയ ഉപയോക്തൃനാമങ്ങൾ ഇവിടെ അനുവദിക്കുന്നില്ല.

തികച്ചും അസ്വീകാര്യങ്ങളായ നാമങ്ങളെ ഏതെങ്കിലും കാര്യനിർവ്വാഹകനു ബോധ്യപ്പെടുന്ന പക്ഷം തടയുന്നതാണ്.


അംഗത്വം നീക്കംചെയ്യൽ

അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല. എല്ലാ പ്രവർത്തനങ്ങളും സൂക്ഷിച്ചുവെക്കുന്നതുകൊണ്ടാണിതു സാധ്യമല്ലാത്തത്. എന്നിരുന്നാലും ഉപയോക്താവിനുള്ള താളും ബന്ധപ്പെട്ട സംവാദം താളും മായ്ച്ചുകളയാവുന്നതാണ്.

ഒന്നിലധികം അംഗത്വങ്ങൾ

ഉപയോക്താക്കൾ സംശുദ്ധമായ കാരണമില്ലാതെ ഒന്നിലധികം അംഗത്വങ്ങൾ എടുക്കരുത്. നയങ്ങൾ വ്യക്തികൾക്കാണെന്നോർക്കുക, അംഗത്വങ്ങൾക്കല്ല. നയങ്ങളെ മറികടക്കാനായി മറ്റൊരംഗത്വമെടുത്തു പ്രവർത്തിക്കുന്ന ഉപയോക്താവിനെ ആയിരിക്കും വിക്കിപീഡിയയിൽ നിന്നു വിലക്കുക. അതായത് അദ്ദേഹം ഉപയോഗിക്കുന്ന സകല അംഗത്വങ്ങളും വിക്കിപീഡിയയിൽ നിന്നു വിലക്കപ്പെടും. ദോഷകരമായി പ്രവർത്തിക്കുന്ന ഒന്നിലധികം അംഗത്വങ്ങളെ വിക്കിപീഡിയയിൽ നിന്നു അനന്തമായി വരെ വിലക്കുന്നതാണ്. അതേ വ്യക്തി ഉപയോഗിക്കുന്ന മറ്റ് അംഗത്വങ്ങളും തടയപ്പെടുന്നതാണ്.