എം ടി എൽ പി എസ് അകംകുടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു.
- കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ
- കായിക ശേഷി വികസനത്തിന് വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ
സ്കൂൾ അസംബ്ലി
അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.
പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു
പഠന യാത്ര
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി
ശില്പശാലകൾ
പഠന വിഷങ്ങളെ ആസ്പദമാക്കിയും പ്രവർത്തി പരിചയത്തിലും ശില്പശാലകൾ നടത്താറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.
കലാപരിപാടികൾ :
ഓണം, ക്രിസ്തുമസ് , വാർഷികം തുടങ്ങി വിശേഷ ദിനങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അധ്യാപകർ ഇവയ്ക്ക് നേതൃത്വവും പരിശീലനവും നൽകാറുണ്ട്.