വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022

സമ്മർ കോച്ചിംഗ് 2022

കൊറോണ എന്ന മഹാമാരി മൂലം ഓൺലൈൻ പഠനത്തിൽ നിന്ന് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും അഭിരുചികൾ വളർത്തുന്നതിനും വേണ്ടി അവധിക്കാല പരിശീലനങ്ങളുടെയാണ് 'സമ്മർ കോച്ചിംഗ് 2022' എന്ന പേരിൽ പരിപാടി ആരംഭിച്ചത് എം അജയകുമാർ ലെക്ചർ ,ഡയറ്റ് ,ആലപ്പുഴ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടുമാസക്കാലം തുടർച്ചയായി നീണ്ടുനിന്നു .വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ കായികം പ്രവർത്തിപരിചയം സംഗീതം യോഗ ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിലായി പരിശീലനങ്ങൾ നടന്നു.അവധിക്കാല പരിശീലനത്തിന്റെ സമാപന സമ്മേളനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്പോർട്സ് പരിശീലനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.

പ്രവേശനോത്സവം

2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. കൊറോണ കടന്നെടുത്ത രണ്ട് വർഷങ്ങൾക്കിപ്പുറം അങ്ങനെ ഒരു പ്രവേശനോത്സവം കൂടി കടന്നു വന്നു. കുട്ടികളുടെ ഉള്ളം പോലെ വി.വി.എച്ച് എസ്.എസിന്റെ അങ്കണവും പുതിയ സൗഹൃദങ്ങൾക്കായി തുടക്കം കുറിച്ചു. പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി അവധിക്കാല പ്രവർത്തി പരിചയ പരിശീലനങ്ങൾ നേടിയ കുട്ടികളുടെനേതൃത്വത്തിൽ പ്രവർത്തിപരിചയ പ്രദർശനവും സ്കൂളിൽ ഉണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രവേശന പ്രസംഗത്തിലൂടെ ചടങ്ങുകൾ ആരംഭിച്ചു ചടങ്ങിൽ ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

അക്ഷര മുത്തശ്ശി കൺമുന്നിൽ

96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ ,രാഷ്ട്രപതിയിൽ നിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ മലയാളികളുടെ അഭിമാനം കാർത്ത്യായനി അമ്മയും , അമ്മയുടെ സാക്ഷരതാ ക്ലാസ്സിലെ ഗുരുനാഥ വി.വി.എച്ച്.എസ്.എസിന്റെ പൂർവ്വ വിദ്യാർത്ഥിനിയായ സതി ടീച്ചറും പ്രവേശനോത്സവ ദിനത്തിൽ വി.വി.എച്ച്.എസ് എസ് ൽ എത്തി വിദ്യാർത്ഥികളുമായി സംവാദിക്കുകയും ചെയ്തു.

പുത്തൻ കൂട്ടുകാർക്ക് കൗതുകമായി പ്രവർത്തിപരിചയ വസ്തുക്കൾ

പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തി പരിചയ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തി പരിചയം വസ്തുക്കളുടെ പ്രദർശനം നടത്തി ഫാബ്രിക് പെയിൻറിംഗ് , ക്ലേ മോഡൽ,ഹാൻഡ് എംബ്രോയ്ഡറി പേപ്പർ ക്രാഫ്റ്റ് തുടങ്ങി വിവിധ തരത്തിലുള്ള വസ്തുക്കളുടെ പ്രദർശനങ്ങൾ നടന്നു

സുബ്രതോ കപ്പ് ഫുട്ബോൾ

സുബ്രതോ കപ്പ് ഫുട്ബോൾ റണ്ണർ മത്സരത്തിന്റെ ആലപ്പുഴ റവന്യൂ ജില്ലാ തല മത്സരത്തിൽ അണ്ടർ 14 ഇനത്തിൽ റണ്ണർ അപ്പ് ആയ താമരക്കുളം വിവിഎച്ച്എസ്എസ് ടീം .

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 'ഞങ്ങളും കൃഷിയിലേക്ക്'എന്ന പദ്ധതി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടക്കം കുറച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ വേണു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും വിത്തുകളും കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പരിപാടിയിലെ മുഖ്യ സാന്നിധ്യമായി താമരക്കുളം കൃഷി അസിസ്റ്റന്റ് പ്രഥമ അധ്യാപകൻ ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയുടെ മഹത്വം ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു സ്കൂൾ തല ഉദ്ഘാടനം നടത്തി. ബിആർസി പ്രതിനിധികൾ ,സ്കൂൾ പ്രഥമ അധ്യാപകൻ A.N ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ , ഉണ്ണികൃഷ്ണൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി തുടർന്ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി പ്രസംഗം മത്സരം,ക്വിസ് മത്സരങ്ങൾ,പോസ്റ്റർ രചന മത്സരങ്ങൾ, വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

വായനാദിനം

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.ക്വിസും സംഘടിപ്പിക്കപ്പെട്ടു.

അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസ്

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അമ്മ അറിയാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.ആധുനിക കാലഘട്ടത്തിൽ മാറിവരുന്ന സൈബർ ലോകത്തെക്കുറിച്ചും അതിന്റെ ചതിക്കുഴികളെ പറ്റിയുമാണ് അമ്മമാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ ക്ലാസുകൾ നടത്തിയത് ക്ലാസിനു ശേഷം മാർക്കുള്ള സൈബർ ലോകത്തെ പറ്റിയുള്ള സംശയ നിവാരണവും നടത്തി.

ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു

ജൂൺ 15 ലോക വയോജന ദിനത്തോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ് ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. അയപറമ്പു ഗവ. എൽ.പി സ്കൂളിലെ അധ്യാപികയും ചാരുംമൂട് പീസ് കോട്ടേഴ്സിൽ 86 വയസ്സുള്ള അന്നമ്മ വർഗീസിനെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിൽ വച്ച് പൊന്നാടയിട്ട് ആചരിച്ചത്. ചടങ്ങിൽ വച്ച് കുട്ടികൾ വയോജന ദിന പ്രതിജ്ഞ എടുത്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, ടി.ഉണ്ണികൃഷ്ണൻ , ബി.കെ. ബിജു, സി. സന്തോഷ് കുമാർ, എസ്. അജിത്ത് കുമാർ , ആർ. അനിൽകുമാർ , എ.എസ്. ആകർഷ്, വി. ജയലക്ഷമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യോഗദിന ആചരണം

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രശസ്ത യോഗാചാര്യൻ മാവേലിക്കര ജ്യോതിബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ "അന്താരാഷ്ട്ര യോഗ ദിനം ഡിജിറ്റൽ വാൻ പ്രചാരണ പരിപാടിക്ക് " സ്കൂളിൽ സ്വീകരണം നൽകി. 2 മണിക്കൂർ കുട്ടികൾക്കായി ഡിജിറ്റൽ പ്രദർശനം നടത്തി.ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ് ജീവിതശൈലിരോഗങ്ങൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചു വരികയും ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യം പ്രധാനം ചെയ്തു ജീവിതം അർത്ഥവത്താക്കുന്നതിന് യോഗശാസ്ത്രം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

വി വി എച്ച് എസ്‌ എസ്സിൽ ഇനി വിഷരഹിത ഭക്ഷണം

വി വി എച്ച് എസ്‌ എസ്സിൽ ഇനി മുതൽ ഉച്ചഭക്ഷണത്തിൽ വിഷപ്പച്ചക്കറികളില്ല. സ്കൂൾ പി റ്റി എ യുടെ സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക വിഭവങ്ങളും പച്ചക്കറികളും ഇനിമുതൽ സ്‌കൂളിലെത്തും. ഓപ്പൺ മാർക്കെറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി താമരക്കുളം വി വി എച്ച് എസ്‌ എസിൽ നടന്ന ചടങ്ങിൽ സുഗതൻ മാഷിന്റെ വീട്ടിൽ വിളഞ്ഞ പച്ചക്കറി ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ ശാലയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവപ്രസാദ് ഏറ്റുവാങ്ങിയ ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്‌ എസ്‌. ഷാജഹാൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ്‌ സഫീന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജിജി എച്ച് നായർ എന്നിവർ സംസാരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

കൊറോണ കാലത്തെ ഓൺലൈൻ പഠനത്തിനു ശേഷം സ്കൂളുകൾ തുറന്ന് സജീവമായതോടെ പുതിയകാലത്ത് വിദ്യാർത്ഥികളുടെ പഠനപ്രക്രിയ സജീവമാക്കുന്നതിന് വേണ്ടിയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി ഇടയ്ക്കാട് മോഹനൻ സാറിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസുകൾ നടന്നു.രണ്ടുദിവസം നീണ്ടുനിന്ന മോട്ടിവേഷൻ ക്ലാസിൽ കുട്ടികളുമായി സംവാദിക്കുകയും അവരുടെ പഠന പ്രക്യയയിൽ ഉള്ള സംശയനിവാരണങ്ങളും ക്ലാസിൽ ചർച്ച നടന്നു

ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി

വിവിധ ക്ലബ്ബുക്കളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി നടത്തി. കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ചായിരുന്നു സൈക്കിൾ റാലി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ, പ്രഥമാധ്യാപകൻ എ.എൻ ശിവപ്രസാദ് , ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു

ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനത്തിൻറെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് താമരക്കുളം പിഎച്ച് സെന്ററിലെ മെഡിക്കൽ ഓഫീസർമാരായ Dr കെൽവിൻ ജോസ് Dr ഹേമന്ത് എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു. ആതുരസേവനരംഗത്ത് ഡോക്ടർമാർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ പറ്റിയും സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയും ചടങ്ങിൽ സംസാരിച്ചു.പ്രഥമ അധ്യാപകൻ എ.എൻ.ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ ,ബി.കെ ബിജു സി. സന്തോഷ് കുമാർ , ആകർഷ് ,എന്നിവർ നേതൃത്വം നൽകി.

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമരക്കുളം പി എച്ച് സി യിലെ സ്റ്റാഫ് നേഴ്സ് അജിതയുടെനേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.രണ്ടു മണിക്കൂർ നീണ്ടുനിന്ന ബോധവൽക്കരണ ക്ലാസിൽപകർച്ചവ്യാധികളെക്കുറിച്ചും പകർച്ചവ്യാധി ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങളെ പറ്റിയും കുട്ടികളിൽ ബോധവാന്മാരാക്കി അന്നേദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രതിജ്ഞ എടുത്തു പരിപാടിയിൽ മുഖ്യ സാന്നിധ്യമായി പിടിഎ പ്രസിഡന്റ് ഷാജഹാൻ ,സ്കൂൾ എച്ച് എം ശിവപ്രസാദ് ,ഡെപ്യൂട്ടി എച്ച്.എം. സബീന ബീവി എന്നിവർ നേതൃത്വം നൽകി

അന്തർദേശീയ ചാന്ദ്രദിനം

അന്തർദേശീയ ചാന്ദ്രദിനം ജൂലൈ 20 ന് വിവിധ മത്സര പരിപാടികളോട് കൂടെ നടത്തപ്പെട്ടു. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിന്റെയും തുടർന്ന് ലോകരാഷ്ട്രങ്ങൾ നടത്തിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ രചനാ മത്സരം, ക്വിസ്, പ്രസംഗമത്സരം, ഉപന്യാസ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു. ചെയ്തു. മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

സ്പോർട്സ് മുറിയുടെ ഉദ്ഘാടനം

നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ പി.രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

ശലഭോദ്യാനവുമായി വി.വി.എച്ച്.എസ്.എസ്

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശലഭോഭ്യാനം നിർമ്മാണം പൂർത്തിയായി. ചെമ്പരത്തി തെറ്റി ഫാഷൻ ഫ്രൂട്ട് വേലിപ്പരത്തി നക്ഷത്ര പ്പൂച്ചെടി കറിവേപ്പ്,അരളി തുടങ്ങി ചിത്രശലഭങ്ങൾ ആഹാരത്തിനും പ്രജനനത്തിനും ആശ്രയിക്കുന്ന സസ്യങ്ങളെ നട്ടുപിടിപ്പിച്ചാണ് ശലഭോദ്യാനം ഒരുക്കിയത് സ്കൂളിൻറെ മുൻവശത്തായി ശലഭോദ്യാനം നിർമ്മിച്ചിരിക്കുന്നത്.

ലോക മുങ്ങിമരണം പ്രതിരോധ ദിനം

ജൂലൈ 26 ലോക മുങ്ങിമരണം പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് വേണ്ടി മുങ്ങിമരണ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

ITBP സന്ദർശനം

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് വി.വി.എച്ച് എസ്.എസ് ലെ വിവിധ യൂണിറ്റുകൾ ITBP സന്ദർശിക്കുകയും അവിടെ നടന്ന എക്സിബിഷനിൽ പങ്കെടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം🇮🇳

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രഥമ അധ്യാപകൻ എ. എൻ.ശിവപ്രസാദ് പതാക ഉയർത്തി.പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജയിൽവാസം അനുഷ്ഠിച്ച ഗംഗാധര പണിക്കരെ സ്കൂൾ മാനേജർ പി.രാജേശ്വരി പൊന്നാട അണിയിച്ചു ആദരിച്ചു.

സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ

സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ പ്രവർത്തനം UP,HS വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. പുതുതലമുറയെ വ്യാജ വാർത്തകൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനം 5,6,7,8,9,10 ക്ലാസ്സുകളിലെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.വാർത്തകളിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സന്ദേശം കുട്ടികളിലേയ്ക്ക് പകരുവാൻ ക്ലാസ്സുകളിലൂടെ സാധിച്ചു.

സ്വാതന്ത്ര്യദിനാഘോഷം 2022🇮🇳

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.വാദ്യമേളം ,എൻ .സി .സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ .എസ്.എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി,എന്നീ യൂണിറ്റുകളുടെ അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് പ്രഭാകർ ഉദ്ഘാടനം ചെയ്തു.മതമൈത്രി വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ ഘോഷയാത്രയോടനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന്പായസ വിതരണം നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ആദരണീയ സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു.

ചിങ്ങം 1 കർഷക ദിനം

കർഷക അവാർഡ് ജേതാവായ ചന്ദ്രൻപിള്ളയെയും ക്ഷീരകർഷകയായ പൊന്നമ്മയെയും പ്രഥമ അധ്യാപകൻ ശിവപ്രസാദ് സാർ പൊന്നാടയിട്ടു ആദരിച്ചു. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് സ്കൂൾ പച്ചക്കറി തോട്ടത്തിന് ആവശ്യമായ തൈകൾ കൈമാറി

ഓണാഘോഷം

കോവിഡ് മഹാമാരിക്ക് ശേഷം അതിഗംഭീരമായി ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. കുട്ടികൾ തയാറാക്കിയ അത്തപ്പൂക്കളങ്ങൾ ആണ് ആഘോഷപരിപാടികളിൽ പ്രത്യേക ശ്രദ്ധ ആകർഷിച്ചത്. കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 12 ന് നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ശ്രീനാഥ് (HST - GHSS Ramapuram) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.

ഹിന്ദി ദിനാചരണം

ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ രചനാ മത്സരം, ക്വിസ്, പ്രസംഗമത്സരം, ഉപന്യാസ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു.

അധ്യാപക-രക്ഷാകർതൃ സംഗമം

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനുള്ള അധ്യാപക-രക്ഷാകർതൃ സംഗമം.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിന് മായി അധ്യാപക രക്ഷകർതൃ സംഗമം സംഘടിപ്പിച്ചു.എച്ച് എം എ.എൻ ശിവപ്രസാദ് പിടിഎ പ്രസിഡൻറ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

ബോധവത്കരണ ക്ലാസ്സ്

"സെന്റ് തോമസ് കോളേജ് ഓഫ് നഴ്സിംഗ് കറ്റാനത്തിന്റെ " ആഭിമുഖ്യത്തിൽ പകർച്ചവ്യാധികൾ, കുട്ടികളിലെ അപകടങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ സമീകൃത ആഹാരം, വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് ,എക്സിബിഷൻ തുടങ്ങിയവ നടന്നു.

ലഹരി വിമുക്ത കേരളം സ്കൂൾതല ഉദ്ഘാടനം

" ലഹരി വിമുക്ത കേരളം സ്കൂൾതല ഉദ്ഘാടനം" "പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ" അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപകൻ "എ.എൻ ശിവപ്രസാദ്" സ്വാഗതം ആശംസിച്ചു.ഉദ്ഘാടനം" വി കെ രാധാകൃഷ്ണൻ" (വാർഡ് മെമ്പർ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )നിർവഹിച്ചു. മുഖ്യപ്രഭാഷണം അനില തോമസ് (പഞ്ചായത്ത് മെമ്പർ ) , എസ്. സഫീന ബീവി (ഡെപ്യൂട്ടി എച്ച്.എം ), റ്റി ഉണ്ണികൃഷ്ണൻ (സീനിയർ അധ്യാപകൻ ), രതീഷ് കുമാർ കൈലാസം ( വൈസ് പ്രസിഡന്റ് പി.റ്റി.എ) , സുനിത എസ് ഉണ്ണി (വൈസ് പ്രസിഡന്റ് പി.റ്റി.എ) അനിതകുമാരി (മാതൃ സംഗമം), സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

oct 11 അന്താരാഷ്ട്ര ബാലികാ ദിനം

oct 11 അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.

ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റസ് എന്നിങ്ങനെ നാല് ഇനങ്ങളിൽ ആണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്.

കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേള-2022

കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേള താമരക്കുളം വി വി എച്ച് എസ് എസ് ൽ ഒക്ടോബർ 13 14 തീയതികളിൽ നടന്നു. കായംകുളം ഉപജില്ലയിലെ നൂറിൽ പരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ വിവിധ മേളകളുടെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്നു . മേളകളുടെ ഉദ്ഘാടനം താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.

കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന് സ്കൂളിലെ 2022-23 വർഷത്തെ പി ടി എ ഏർപ്പെടുത്തിയ ട്രോഫി കണ്ണൻ താമരകുളം ഹെഡ്മാസ്റ്റർ എ.എൻ ശിവപ്രസാദിന് കൈമാറി.

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം - പരിശീലനം

സ്‌കൂളിലെ എല്ലാ കുട്ടികൾക്കും യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിനെ കുറിച്ചുള്ള ക്‌ളാസുകൾ നടത്തപ്പെട്ടു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത സംഗീത സംവിധായകനും മുൻ SCERT റിസർച്ച് ഓഫീസറും ആയ ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു , എസ്. സഫീന ബീവി (ഡെപ്യൂട്ടി എച്ച്.എം ), റ്റി ഉണ്ണികൃഷ്ണൻ (സീനിയർ അധ്യാപകൻ ), രതീഷ് കുമാർ കൈലാസം ( വൈസ് പ്രസിഡന്റ് പി.റ്റി.എ) , സുനിത എസ് ഉണ്ണി (വൈസ് പ്രസിഡന്റ് പി.റ്റി.എ) അനിതകുമാരി (മാതൃ സംഗമം), സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ യുവജനോത്സവം പ്രശസ്ത സിനിമ സംവിധായകൻ "കണ്ണൻ താമരക്കുളം" ഉദ്ഘാടനം ചെയ്തു

സ്കൂൾ യുവജനോത്സവ കാഴ്ചകളിലൂടെ

മെറിറ്റ് അവാർഡ് വിതരണം

2021, 2022 വർഷങ്ങളിൽ SSLC,PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ബഹുമാന്യ സ്കൂൾ മാനേജർ പി. രാജേശ്വരി നിർവഹിച്ചു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2022

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെക്കുന്നതിനായി, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂകേഷൻ (കൈറ്റ്) ,പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന 'ഹരിത വിദ്യാലയം ' റിയാലിറ്റി ഷോയുടെ മൂന്നാമത് എഡിഷനിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഷൂട്ടിങ്ങിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു.ഹെഡ്മാസ്റ്റർ ശ്രീ എ.എൻ ശിവപ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

USS സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ ആരംഭിച്ചു

എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 12.30 വരെ ക്ലാസുകൾ സ്കൂളിൽ നടക്കുന്നു.

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം

സവിശേഷ പിന്തുണ ആവശ്യമുള്ള എല്ലാ കുട്ടികളെയും, ജനറൽ കുട്ടികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ ഈ വർഷത്തെ ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം, പ്രാധാന്യം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.

ഗ്രാമ സഹവാസ പരിപാടി സമൃദ്ധി 22-23

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് സംഘടിപ്പിക്കുന്ന ഗ്രാമ സഹവാസ പരിപാടി സമൃദ്ധി 22-23 തിന്റെ ഭാഗമായി സ്കൂളിൽ 10 സെന്റ് സ്ഥലത്ത് പച്ചക്കറി, ഫല വൃക്ഷ തോട്ടം നിർമ്മിക്കുന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും കുട്ടികളും കൂടി ചേർന്ന് ചെറി, പപ്പായ, കറിവേപ്പ്, മുരിങ്ങ, അഗത്തിചീര, ചീര, വഴുതന, വെള്ളരി, ചതുരപയർ തുടങ്ങിയവയുടെ വിത്തുകളാണു പാകുന്നത്. വെള്ളായിണി കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മാരായ ഡോ സംഗീത കെ ജി ഡോ ദുർഗ എ ആർ,സ്മിജ പി കെ സ്റ്റുഡന്റസ് കോ ഓർഡിനേറ്റർ മാരായ സൈലേഷ് കുമാർ എസ്, പാർവതി എ കെ എന്നിവർ നേതൃത്വം നൽകും. പി ടി എ പ്രസിഡന്റ് എസ് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ രാധാകൃഷ്ണൻ, ഹെഡ്മാസ്റ്റർ എ.എൻ ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,അരുൺ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് അനുമോദനം

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിലെ പി ടി എ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി കൾക്ക് അനുമോദനം നൽകി സംസ്ഥാന കലോത്സവം, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര മേള, ഹരിത വിദ്യാലയ റിയാലിറ്റി ഷോ, ജൂഡോ, ഫുട്ബോൾ എന്നി പരിപാടികളിൽ പങ്കെടുത്ത വി വി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ പി ടി എ യും ചാരുംമൂട് സയൻസ് എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് അനുമോദിച്ചു. ഉദ്ഘാടനം SIET ഡയറക്ടർ ബി അബുരാജ് നിർവഹിച്ചു ,പ്രിൻസിപ്പൽ ജിജി എച്ച് നായർ മുഖ്യ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ എ എൻ ശിവ പ്രസാദ്,പിടിഎ വൈസ് പ്രസിഡന്റു മാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,നിധിൻ,സച്ചിൻ സാം, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി കെ രഘുകുമാർ, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,സീനിയർ അദ്ധ്യാപകരായ ആർ രതീഷ് കുമാർ, ടി ഉണ്ണികൃഷ്ണൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം എച്ച് റിഷാദ്, ഋഷികേശ് ഹരി എന്നിവർ സംസാരിച്ചു.

ക്യാമറ പരിശീലന ശില്പശാല

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി കലയും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ ഉൽഘാടനം ചെയ്തു ,സജി എണ്ണയ്ക്കാട് ക്ലാസ് നയിച്ചു ,രതീഷ് കുമാർ കൈലാസം,ബാബു പനിച്ചമൂട്, അനീസ് മാലിക്, ബിനു സി ആർ,സി എസ് ഹരികൃഷ്ണൻ,കാംജി, എന്നിവർ പങ്കെടുത്തു

റിപ്പബ്ലിക് ദിന ആഘോഷങ്ങൾ

ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എ എൻ ശിവ പ്രസാദ് ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻപിടിഎ വൈസ് പ്രസിഡന്റു മാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, എന്നിവർ ആശംസകൾ അർപ്പിച്ചു.

അനുസ്മരണം

ബഹുമാന്യ സ്കൂൾ മുൻ മാനേജർ അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ സാറിന്റെ 8-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും നടന്നു.പൊതുവിദ്യാഭ്യാസ -വ്യവസായ-റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ.പി .എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.വിജ്ഞാന വിലാസിനി പുരസ്‌കാരം മുൻ ഡി.ജി.പി ഡോ അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഏറ്റുവാങ്ങി.

ജലസുരക്ഷ പ്രോജക്ട് ബോധവൽക്കരണം

സമഗ്ര ശിക്ഷാ കേരളം കായംകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ "ENHANCING LEARNING AMBIENCE 2023-23" 'ജലസുരക്ഷ പ്രോജക്ട് ബോധവൽക്കരണം'. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജി.വേണു ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് കെ.സന്തോഷ് AEO തലവടി .പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് ,ഡെപ്യൂട്ടി എച്ച്.എം സഫിനാ ബീവി ,പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ, പി.റ്റി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സീനിയർ അധ്യാപകൻ റ്റി. ഉണ്ണികൃഷ്ണൻ ,ശാന്തി തോമസ്, സി.ആർ ബിനു ,സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ജല സംരക്ഷണവുമായി ബന്ധപ്പെട്ട ഫ്ലാഷ് മോബും നടന്നു.

86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര എം.പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.മുഖ്യ സാന്നിധ്യമായി ശ്രീ വയലാർ ശരത്ചന്ദ്രവർമ്മയും .

ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾ

ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ അഡ്വ: ജിതേഷ് ജി.

പ്രതിഭകൾക്ക് ആദരവ്

പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികൾ, സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേളകൾ, സംസ്ഥാന കലോത്സവ വിജയികൾ , സംസ്ഥാനതല ജൂഡോ മത്സര വിജയികൾ,ഹരിത വിദ്യാലയ റിയാലിറ്റി ഷോ പരിപാടിയിൽ പങ്കെടുത്തവർ, വിവിധ യൂണിറ്റുകളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികൾ ഇവർക്കുള്ള ആദരം ബഹുമാന്യ സ്കൂൾ മാനേജർ പി രാജേശ്വരി നൽകുന്നു.

വാർഷികാഘോഷ കലാപരിപാടികളിലൂടെ .....

പഠന വിനോദയാത്ര സംഘടിപ്പിച്ചു

പത്താംക്ലാസിലിലെ കുട്ടികൾക്കായി മൂന്നാർ ,കൊച്ചി ,വണ്ടർലാ എന്നിവിടങ്ങളിലേക്ക് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പഠന വിനോദയാത്ര സംഘടിപ്പിച്ചു .മൂന്നു ബസുകളിലായി 120 കുട്ടികൾ പങ്കെടുത്തു .

ചിൽഡ്രൻസ് ഫോർ ആലപ്പി

"ചിൽഡ്രൻസ് ഫോർ ആലപ്പി" പദ്ധതിയുടെ ഭാഗമായി കുട്ടികൾ സമാഹരിച്ച സാധനങ്ങൾ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജി.വേണുവിന് കുട്ടികൾ കൈമാറുന്നു.വാർഡ് മെമ്പർ അനിലാ തോമസ് ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി ,സീനിയർ അധ്യാപകൻ ബി.കെ ബിനു,പി.റ്റി.എ പ്രസിഡന്റ് എസ്.ഷാജഹാൻ ,പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം തുടങ്ങിയവർ സമീപം.