(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം
എന്റെ ഉമ്മറത്തിണ്ണയിൽ
ഈ പുലർകാല രാവിൽ
മതിയാവോളം ആസ്വദിക്കട്ടെ ഞാൻ
എൻ കയ്പയും പയറും തളിരിട്ടത്
എങ്കിലും ആശ്ചര്യപ്പെട്ടുപോം
വാർത്ത തന്നെയിത് ;
ഒരു കൊച്ചു ജീവിവർഗ്ഗമിന്നീ
ലോകത്തെ കീഴടക്കിയെന്നോ ?
ലോകത്താകെ ഈ വ്യാധിയാൽ
കുമിയും മൃതദേഹങ്ങൾ;
അവയും എന്നെപ്പോലുള്ള മനുഷ്യരല്ലേ?
ഒന്നു നൊമ്പരപ്പെട്ടുകൊണ്ട്
എനിക്കീ ഗതി വരരുതെന്ന്
ചിന്തിക്കരുതോ ഞാൻ?
കൊറോണയെന്ന മഹാമാരിയെ
അകലെനിന്നനുനിമിഷം
ഒരുമിച്ചു നേരിടാം.
വ്യക്തി ശുചിത്വം പാലിച്ചിടാം
കൈകഴുകി മുക്തി നേടാം.
പ്രാർത്ഥിച്ചുകൊണ്ടിരിക്കാം
നമ്മുടെ ലോകത്തിൻ നന്മക്കായ്...