സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഏഴ് പാഠ്യേതര പ്രവർത്തനങ്ങൾ

22:24, 26 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തുമ്പോൾ പഠനത്തിന് പുറമേയുള്ള ഒരു അഭിരുചി കണ്ടെത്താനോ വളർത്താനോ കുട്ടിക്ക് സാധിക്കുന്നു. കുട്ടിയുടെ സാമൂഹ്യവിരുദ്ധ സ്വഭാവങ്ങൾ കുറയുകയും ആശയവിനിമയവും വ്യക്തിബന്ധങ്ങളും കൂടുതൽ ഊഷ്മളമാക്കാനും വിദ്യാർത്ഥിക്ക് സാധിക്കുന്നു. പഠനത്തിൽ കുറച്ചു പിന്നോക്കം ആണെങ്കിലും പാഠ്യേതര വിഷയത്തിൽ ഏതെങ്കിലും ഉള്ള മികവ് കുട്ടിയെ ആത്മവിശ്വാസം ഉള്ളവനാക്കി മാറ്റുന്നു. കരാട്ടെ യോഗ ഡാൻസ് പ്രവർത്തിപരിചയം ബാൻഡ് സെറ്റ് ചിത്രരചന മ്യൂസിക് എന്നീ ഏഴ് പാഠ്യേതര പ്രവർത്തനങ്ങൾ ചിട്ടയായും ഭംഗിയായും സ്കൂൾ നടത്തിവരുന്നു. കലോത്സവങ്ങളുടെ മികച്ച പ്രകടനത്തിന് പുറമേ സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളെ ഏറ്റവും കലാപരമായി ഒരുക്കുവാൻ ഇവർക്ക് സാധിക്കുന്നു.