അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2021-24

ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള(2021-24 ബാച്ച്) സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് ,ശ്രീമതി ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.38 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.ക്യാമ്പ് ആകർഷകമാക്കുന്നതിനുവേണ്ടി സിമ്പിൾ ഗെയിമോടുകൂടിയായിരുന്നു തുടക്കം. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾക്ക് റിലാക്സേഷൻ അവസരം ഒരുക്കി. ഈ ക്യാമ്പിൽ വച്ച് സബ്ജില്ലാതലത്തിലേക്കുള്ള അനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ തുടർക്യാമ്പുകളിലേക്കുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു .വിദ്യാർഥികൾക്ക് ഭക്ഷണവും ചായയും നൽകി.