ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം
വിലാസം
നെയ്യാര്‍ഡാം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2016Sabarish




സഹ്യാദ്രിയുടെ താഴ്‌വാരത്തില്‍ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താര്‍കൂടത്തില്‍ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാര്‍, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്‍പ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാര്‍ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാര്‍ രാമവര്‍മ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാന്‍ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തില്‍ നെയ്യാര്‍ ഡാം ജലസംഭരണിയുടെ അരികിലാണ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ നെയ്യാര്‍ ഡാം സ്ഥിതിചെയ്യൂന്നത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉല്‍പ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ  ശ്രീ രാജനാണ്. പ്രശസ്തനായ ഡോ.സീനജ്ചന്ദ്രന്‍, കോളേജ് ലക്ഛര്‍ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എന്‍.ഐ.പി.ക്വാര്‍ട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടന്‍ നായരുടെ മകള്‍ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാര്‍ത്ഥിനി.

ഈ സ്കൂള്‍ 1964ല്‍ ഹൈസ്കൂളായുഠ 2000 ജൂണില്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. എം.പി.ഫണ്ടില്‍ നിന്നും ലഭിച്ച ഗ്രന്ഥശാല സ്കൂളിന്റെ പറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ്. എം.പി.ഫണ്ടില്‍ നിന്നു ലഭിച്ച ഓപ്പണ്‍ ആഡിറ്റോറിയം പൊതു പരിപാടികള്‍ നടത്തുന്നതിന് ഒരനുഗ്രഹമാണ്. ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഗ്രാമീണരിലേക്ക് എത്തിക്കുന്നതിന് സ്കൂളില്‍ ഒരു ഓര്‍ക്കസ്ട്രയും എല്ലാ സജ്ജീകരണങ്ങളോടുകൂടിയ എയര്‍ കണ്ടീഷന്‍ ചെയ്ത രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളില്‍ ഇപ്പോള്‍ എല്‍.പി വിഭാഗത്തില്‍ 135ഉം യു.പി വിഭാഗത്തില്‍ 135ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 181ഉം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 360ഉം ഉള്‍പ്പെടെ811 കുട്ടികളുണ്ട്. പ്രീ.പ്രൈമറി വിഭാഗത്തില്‍ 67 കുട്ടികള്‍ പഠിക്കുന്നുണ്ട്. ശ്രീ എസ് സാംബശിവനാണ് പ്രഥമാധ്യാപകന്‍. ശ്രീമതി കൗസ്തഭം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ എച്ച്.എസ്.എസ്.വിഭാഗത്തില്‍ 15ഉം എച്ച്.എസ്.വിഭാഗത്തില്‍ 23ഉം പ്രീ.പ്രൈമറിയില്‍ 3 ഉം അദ്ധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഗവര്‍മെന്റ്.എച്ച്.എസ്.എസ്.നെയ്യാര്‍ഡാം.പി.ഒ തിരുവനന്തപുരം 695572

ഭൗതികസൗകര്യങ്ങള്‍

ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മന്ദിരവും, ഹൈസ്കൂള്‍, യു.പി, എല്‍ പി ഇവക്കായി ഒരു രണ്ട് നില മന്ദിരവും ഒരു കോണ്‍ക്രീറ്റ് മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടങ്ങളുമാണ് നിലവിലുള്ളത്. ആസ്‌ബറ്റോസ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളുകളില്‍ സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഓടിട്ട കെട്ടിടങ്ങള്‍ വളരെ പഴക്കം ചെന്നവയാണ്. അതു കാരണം മഴക്കാലത്ത് പ്രയാസം ഉണ്ടാകുന്നുണ്ട്. ഒരു ക്ലാസ് മുറി ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട്. എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ  ശ്രീ രാജനാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്തനായ ഡോ.സീനജ്ചന്ദ്രന്‍, കോളേജ് ലക്ഛര്‍ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എന്‍.ഐ.പി. ക്വാര്‍ട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടന്‍ നായരുടെ മകള്‍ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാര്‍ത്ഥിനി.

വഴികാട്ടി

{{#multimaps: 8.5350482, 77.1457613| width=800px | zoom=16 }} Govt.HSS Neyyardam

  • NH 47 ന് തൊട്ട് Thiruvananthapuram നഗരത്തില്‍ നിന്നും 30 കി.മി. അകലത്തായി Neyyardam ല് സ്ഥിതിചെയ്യുന്നു.
  • Thiruvananthapuram എയര്‍പോര്‍ട്ടില്‍ നിന്ന് 40 കി.മി. അകലം