2019-2020 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2019-'20
ജൂൺ 6 2019
വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു . https://youtu.be/iLjcBwDVqos
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനം ജൂൺ 5 2019
ഭൂമിക്കൊരു പച്ചകുടനിവർത്തി സെന്റ് ജോസഫ്‌സ് വിദ്യാർത്ഥികൾ .ഊഷരതയിൽനിന്നും ഊർവ്വരതയുടെ ഉണർത്തുപാട്ടുമായി പസ്ഥിധി ദിനത്തിന് തുടക്കം കുറിച്ചു .പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്
തു https://youtu.be/hP7Psho-2tM
വായനാദിനാഘോഷം 2019-'20
ജൂൺ 19 2019
കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുകയും കുട്ടികളിൽ വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായന ദിനം കൊണ്ടാടി . അക്ഷരമാലകളാലും ഹരിതസസ്യങ്ങളാലും വേദി വളരെ മനോഹരമായി അലങ്കരിച്ചു ഹയർ സെക്കന്ററി പ്രിൻസിപ്പൽ സി. സൗമ്യയുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ വായന ദിന പരിപാടികൾ ആരംഭിച്ചു .ശ്രീമതി ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ കുഞ്ഞുണ്ണിമാഷിന്റെ വായനയെക്കുറിച്ചുള്ള പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും വിദ്യാർത്ഥികളിൽ വായനയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച അല്പ്പനേരം സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് നമ്മുടെ വായനാദിനം കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ജൂൺ 25 2019
കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു .
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ആന്റി ഡ്രഗ് ഡേ
ജൂൺ 26 2019
മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ് ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ .
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ജൂൺ 28 2019
എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .
ലിറ്റററി ക്ലബ് ഉത്‌ഘാടനം
ജൂലൈ 4 2019
വിവിധതരം കലാപരിപാടികളിലൂടെ കുട്ടികളെ ആസ്വദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ മനോഹരമായി സാഹിത്യ സമാജത്തിന്റെ പരിപാടികൾ ആരംഭിച്ചു . ഈശ്വരചിന്തയിൽ കുട്ടികളെ ഉണർത്തികൊണ്ടു കുമാരി അജീനയും സംഘവും പ്രയർ ഡാൻസ് അവതരിപ്പിച്ചു . ശേഷം ശ്രീമതി സുധ ജോസ് സ്വാഗതം ആശംസിച്ചു .കുമാരി നിത്യ ജോയ് കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിലെ എല്ലാ പ്രവർത്തനത്തിന്റെയും പരിപാടികളുടെയും റിപ്പോർട്ട് ആവതരിപ്പിക്കുകയുണ്ടായി . അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എല്ലാവർക്കും ആശംസ അർപ്പിച്ചു . തുടർന്ന് വിശിഷ്ടഅതിഥി ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് തന്റെ ബാല്യകാല ഓർമകളെക്കുറിച്ചു കുട്ടികളുമായി പങ്കുവച്ചുകൊടുത്തുകൊണ്ട് അധ്യക്ഷപ്രസംഗം അവതരിപ്പിച്ചു . അതെതുടർന്ന് ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് സാഹിത്യസമാജം ഉത്കാടനം നിർവഹിച്ചു . പിന്നീട് കുമാരി ഡെലിസ് മേരി ഡേവിസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ട് കലാപരിപാടികൾ ആരംഭിച്ചു . ആദ്യമേതന്നെ കുമാരി മീനാക്ഷി ബിനോയ് അതിമനോഹരമായ ഒരു കവിത ആലപ്പിക്കുകയുണ്ടായി . ശേഷം യോഗ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ടു കുമാരി വി.എസ്സ് നിരഞ്ജനയും കുട്ടുക്കാരും യോഗാഡാൻസ് അവതരിപ്പിച്ചു. പിരിയോഡിക്ക് വർഷത്തോടനുബ് 10-ആം ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി എലമെന്റസിനെ പരിചയപ്പെടുത്തി.അതേത്തുടർന്ന്ടിൻസി ഡാവിസ്സും കൂട്ടുകാരും ഒരു ഡി.സി.എൽ . ഗാനവും ആലപിച്ചു .തുടർന്ന് മരിയ കെ . ലാലുവും സംഘവും ഒരു അതി മനോഹരമായ നാടൻപാട്ട് ആലപിച്ചു . അതോടെ പരിപാടികൾക്ക് സമാപനം കുറിചു.