എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
1959 ലെ സുനഹദോസിലൂടെ ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം നേടിയ തീരദേശഗ്രാമമാണ് ഉദയംപേരൂർ .
വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.
1951ജൂൺ മാസം ആറാം തീയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം ഉപേക്ഷിച്ചു മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാർത്ഥികളായി .ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ ,സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു സ്കൂൾ മാനേജർ.16.11.1962 ൽ എസ് എൻ ഡി പി യോഗം സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.
ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി യോഗം ഹയർ സെക്കന്ററി സ്കൂൾഎസ് എസ് എൽ സി ,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്കരായ അധ്യാപകരും അതിശക്തമായ മാനേജ്‌മെന്റും സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ യും സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വി കെ കാർത്തികേയൻ | 1951 |
എം.ശേഖരൻനായർ | 1951 |
പി ഭാസ്കരൻ കുട്ടി | 1952 |
ടി.കെ രാമനാഥ അയ്യർ | 1952 |
എം.രാമൻകുട്ടി മേനോൻ | 1952-1955 |
കെ കെ ഐപ്പ് കോര | 1955-1958 |
പി കാർത്യായനി | 1962-1963,1965-70,1974-1984 |
കെ ലക്ഷ്‌മിയമ്മ | 1963-1965 |
കെ ദിവാകരൻ | 1970-1972 |
ടി ജി രാഘവൻ | 1972-1974 |
ആർ ആനന്ദൻ | 1984 |
കെ എ ഫിലിപ്പ് | 1984-1987 |
കെ ധനഞ്ജയൻ | 1987-1992 |
കെ കെ ധർമരാജൻ | 1992-1994 |
കെ ജെ ചെറിയാൻ | 1994-1996 |
ജി,രവീന്ദ്രൻ | 1996-1998 |
എൻ വിജയചന്ദ്രൻ | 1998-1999 |
എം കെ രവീന്ദ്ര പണിക്കർ | 1999-2000 |
എൻ മീനാക്ഷിക്കുട്ടി | 2000-2002 |
പി വിജയമ്മ | 2002-2006 |
കെ കെ രാധാമണി | 2006-2007 |
സി രവികുമാരൻ പിള്ള | 2007-2008 |
കെ കെ പ്രദീപ് | 2008-2011 |
ജി ഗണേഷ് | 2011-2013 |
ബി രാജേഷ് | 2013-2019 |
എൻ സി ബീന | 2019-2022 |
എം പി നടാഷ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ പലരും നാടിനു അഭിമാനമായി മാറി. ഹൈക്കോർട്ട് ജഡ്‌ജിയായി റിട്ടയർ ചെയ്ത ശ്രീ പി സി ഗോപിനാഥൻ , ഐ എസ് ആർ ഓ യിൽ ശാസ്ത്രജ്ഞൻ ശ്രീ ആര്യൻ നമ്പൂതിരി , പീഡിയാട്രീഷൻ സുഷമ , കലാഭവൻ സാബു , തിരക്കഥാകൃത്ത് ,സിനിമ സംവിധായകൻ ജയരാജ് ,ഡോക്യുമെന്ററി ഡയറക്ടർ ബിനുരാജ് കലാപീഠം ,സംവിധായകൻ തരുൺ മൂർത്തി, ഗൂഗിൾ ലേക്ക് നേരിട്ട് സെലക്ട് ചെയ്ത സോഫ്റ്റ്‌വെയർ യിൽ പ്രാവിണ്യം നേടിയ അഭിഷേക് , പ്രശസ്ത സിനിമ നടൻ ആയ കലാഭവൻ സാജു തുടങ്ങി ഒട്ടനവധി പൂർവ വിദ്യാർഥികൾ പ്രശസ്തിയുടെ നെറുകയിൽ സ്കൂളിന് അഭിമാനമായി നിലനിൽക്കുന്നു
- പി.സ് ഗോപിനാഥൻ(റിട്ടയേർഡ്ഹൈകോർട്ട്ജഡ്ജ്)
- ആര്യൻ നമ്പൂതിരി (ഐ എസ് ആർ ഓ)
- ഡോ. സുഷമ (പീഡിയാട്രീഷൻ)
- ബിനുരാജ് കലാപീഠം(ഡോക്യുമെന്ററി ഡയറക്ടർ)
- സജു നവോദയ(സിനി ആർട്ടിസ്റ്)
- ജയരാജ് വിജയ്( തിരക്കഥാകൃത് ,സിനിമ സംവിധായകൻ )
- കലാഭവൻ സാബു(സിങ്ങർ)
- തരുൺ മൂർത്തി (സിനിമ സംവിധായകൻ )
- സിജോ ചാക്കോ (മാസ്റ്റർ ട്രെയിനർ കൈറ്റ് എറണാകുളം)