കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ്
പാലക്കാട് ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ ഗ്രാമീണഭംഗിയിൽ തിളങ്ങി നിൽക്കുന്നതുമായ കർണ്ണകയമ്മൻ വിദ്യാലയം ... ഏകദേശം 1.3 hectar ൽ 70% വും കായിക പരിശീലനത്തിനായുളള ഗ്രൗണ്ടുകൾ ... കായിക അധ്യാപകൻ വിനോദ് മാഷിന്റെ നേതൃത്വത്തിൽ കായിക മൽസരങ്ങളുടെ വിവിധ ഇനങ്ങളിൽ വിജയ കൊടി പാറിക്കുന്നു. കബഡിയുടെ ഈറ്റില്ലമായ മുത്താൻ തറയിൽ നിന്ന് സംസ്ഥാന - ദേശീയ കബഡി ടീമിലേക്ക് ധാരാളം മികവുറ്റ താരങ്ങളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഉദയകുമാർ , അജിത്ത്, ലീനീഷ് എന്നിവർ ഇതിൽ ഏതാനും ചിലർ മാത്രം.1999-2000 വർഷത്തോടെ ക്രിക്കറ്റിലും ശ്രദ്ധപതിപ്പിച്ചതോടെ സംസ്ഥാന തലത്തിലേക്കും നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ സ്പോർട്സിനു പ്രത്യേക പരിഗണന നൽകുന്നു .വിനോദ് മാഷാണ് കായിക അധ്യാപകൻ .ഒരുപാടു വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും വിജയികളായിട്ടുണ്ട് .കബഡി ,ഫുട്ബോൾ ,ക്രിക്കറ്റ് .....വിവിധക്യാമ്പുകൾ നടക്കുന്നു .
കബഡി
കബഡിയിലെ മിന്നും പ്രകടനങ്ങൾ
ഫുട്ബോൾ ക്യാമ്പ്
തയ്‌ക്കൊണ്ടോ പരിശീലനം
വടംവലി മത്സരങ്ങൾ
ക്രിക്കറ്റ് മത്സരങ്ങൾ
BOXING
പത്രത്താളുകൾ
ചിത്രശാല
2022-23ലെ പ്രവർത്തനങ്ങൾ
യോഗാദിനം 21-06-2022
വിദ്യാലയത്തിലെ കായിക അധ്യാപകൻ വിനോദ്‌മാഷിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു .യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
KHSS Moothanthara Sanskrit Council ജൂൺ 21 യോഗാദിനം
എട്ടാം ക്ലാസിലെ കുട്ടികൾ യോഗ ചെയ്ത് യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ ആസനങ്ങളുടെ ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.