മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പാഠ്യ പദ്ധതി ജനകീയ ചർച്ച

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് അതിനടിസ്ഥാനമാകേണ്ട വിവിധ മേഖലകളുടെ നിലപാടുകൾ സംബന്ധിച്ച് ജനകീയ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി പാഠ്യപദ്ധതി ജനകീയ ചർച്ച  മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിൽ ചർച്ച സമ്മേളനം സംഘടിപ്പിച്ചു. 2022 നവംബർ 7 ഉച്ചയ്ക്ക് 2 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച സംഗമത്തിൽ സ്കൂൾ പി ടി എ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി സാഹിബിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ  അബ്ദുൽ നാസർ പി സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിനലി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് ബിപിസി മനോജ് കുമാർ  മുഖ്യപ്രഭാഷണം നടത്തി. ശൈശവ കാല വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം  ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എന്നീ നാല് മേഖലകളിലായി തയ്യാറാക്കുന്ന പാഠ പദ്ധതി  ചട്ടക്കൂടുകൾ പ്രകാരം പാഠപുസ്തകങ്ങൾ വികസിക്കുന്നു. തുടർന്ന് നടന്ന ചർച്ച സംഗമത്തിൽ സ്കൂളിലെ പൂർവ്വകാല അധ്യാപകൻ ജി അബൂബക്കർ മാനേജ്മെൻറ് പ്രതിനിധി ഉനൈസ് മുഹമ്മദ് സ്കൂളിലെ അധ്യാപകരായ മുഹമ്മദലി മാടായി അബ്ദുറഹ്മാൻ അബ്ദുൽ കലാം മാവൂർ വഹീദ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വ്യത്യസ്തമായ വീക്ഷണ തലങ്ങളിൽ നിന്ന് സംസാരിച്ചു.

മുഖ്യപ്രഭാഷണം

 

ബഹുമാനപ്പെട്ട രക്ഷിതാക്കളെ കോഴിക്കോട് ജില്ലയിൽ എസ് സി ആർ ടി നേരിട്ട് അധ്യാപകർക്ക് പരിശീലനം നൽകുകയുണ്ടായി. സാധാരണഗതിയിൽ അത് വഴിയോ ഡിഡി അല്ലെങ്കിൽ ഡിഇഒ വഴിയോ ഒക്കെയായിരുന്നു നൽകി വന്നിരുന്നത്. അപ്പോൾ ഒരു പ്രസരണമുണ്ടാവരുത് എന്നതുകൊണ്ടാണ് ഈ പരിശീലനം അധ്യാപകർക്ക് നേരിട്ട് നൽകിയത്. അധ്യാപകർ പങ്കെടുത്തത് കാരണം ആ അധ്യാപകരാണ് അവരുടെ വിദ്യാലയത്തിൽ സമൂഹ ചർച്ചകൾ നിർവഹിക്കേണ്ടത്. അപ്പോൾ ഇവിടത്തെ അധ്യാപകർ ആ രീതിയിൽ എസ് ആർ ജി കൂടുകയും കാര്യങ്ങൾ കൃത്യമായി പഠിച്ചു ചില സംശുദ്ധ നോട്ടുകൾ തയ്യാറാക്കിയതാണ് ഇവിടെ നിർവഹിക്കുന്നത്. എന്തിനാണ് അവരെ ഈ കാര്യങ്ങൾ പഠിച്ചത്. മുൻ കാലങ്ങളിലെ രെക്ഷിതാക്കൾ പത്തം ക്ലാസ് വിജയിക്കാത്തവരോ നിരക്ഷരരായ ആളുകളോ ആയിരിക്കും. എന്നാൽ ഇന്ന് സ്കൂളിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾ നല്ല വിദ്യ സമ്പന്നരാകുന്നു. പല മേഖലകളിലും വൈദ്യക്ത്യം നേടിയവരാണ്. അങ്ങനെ നിൽക്കുന്ന സാഹചര്യത്തിലാണ് ഒരു നാട്ടിലെ അല്ലെങ്കിൽ രാജ്യത്തെ സംസ്ഥാനത്തിലെ പാഠ്യ പദ്ധതി പരിഷ്കരണം നടക്കുന്നത്. അപ്പോൾ നമ്മുടെ നാട്ടിലെ നമുക്കാദ്യംനമുക്ക് തനിച്ചൊന്നും ചെയ്യാൻ സാധിക്കില്ല. 2005ൽ നാഷണൽ കരിക്കുലം ഫ്രെയിംവർക് ഉണ്ടാക്കി ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് ഉണ്ടാക്കി കേന്ദ്ര സർക്കാർ സംസസ്ഥാന സർക്കാരിന് ഈ ചട്ടക്കൂടാനുസരിച് കരികുലമുണ്ടാകാൻ നിർദ്ദേശം നൽകി. ആദ്യമുണ്ടാക്കേണ്ടത് പാഠ്യ പദ്ധതി ഉണ്ടാക്കലാണ്. അങ്ങനെ 2007ൽ ഈ പാഠ്യ പദ്ധതി പരിഷ്ക്കരണം നടത്തി അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നമ്മുടെ കുട്ടികളുടെ പുസ്തകവും മറ്റു സംവിധാനങ്ങളും രൂപപ്പെട്ടത്. പതിനഞ്ചു വർഷം പഴക്കമുള്ള പാഠ്യ പദ്ധതീയാണ് ഇപ്പോൾ നിലവിലുള്ളത്. ഈ പതിനഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിലും ലോകത്തിലും പല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് നമ്മുടെ കയ്യിലുള്ള അനലോഗ് വാച്ചുകൾക്ക് പകരം ഡിജിറ്റൽ വാച്ചുകളാണുള്ളത്. കാരണം നാം ഡിജിറ്റൽ യുഗത്തിലേക്ക് മാറിയിട്ടുണ്ട്. ഈ ഡിജിറ്റൽ യുഗത്തിലുള്ള കുട്ടികളുടെ ബൗദ്ധികതലമെന്നു പറയുന്നത് നമ്മളിൽ നിന്ന് വ്യത്യസ്തമാണ്. അവരെ വേണമെങ്കിൽ നമുക്ക് നെറ്റിസണ്മാർ വിളിക്കാം നമ്മളൊക്കെ സിറ്റിസൻമാരാണ്. ഈ രണ്ടു അന്തരത്തിൽ കാണുന്ന രീതിയിലാണ് പുതിയ പാഠ്യപദ്ധതിയെ കാണേണ്ടത്. ഇന്നലെ ഒരു കുട്ടിയുള്ള ക്ലാസ്സിലുള്ള അധ്യാപകൻ ബോർഡിലെഴുതിയ എല്ലാ ചോദ്യങ്ങളുംഉത്തരങ്ങളുമൊക്കെ എഴുതി വെക്കണം എന്ന് പറയുമ്പോൾ കുട്ടി പറയുന്നത് പി ഡി എഫ് ഒന്ന് വാട്സാപ്പിലെക്ക് അയക്കണമെന്നാണ്. അപ്പോ ചോയ്ക്കും ബോർഡും ആവശ്യമുണ്ടോ? അധ്യാപകർ ടെക്നോപെഡഗോജിയുടെ ഏറ്റവും നൂതനമായ നൈപുണികാർജിച്ച അധ്യാപകരായി മാറുന്നു. അപ്പോൾ നമ്മൾ സ്കൂളിലേക്ക് ക്ലാസ്സിന് പോകുമ്പോൾ ഈ ചോക്കും ബോർഡുകളും ഇനി ആവശ്യമില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലേക്ക് ആശയത്തെ കൈമാറുന്ന അതി വിദക്ദ്ധനായ ടെക്നോക്രാറ്റാണ്. ആ രീതിയിലാണാധ്യാപകന്റെ മാറ്റത്തെ കാണുന്നതെങ്കിൽ 2020ൽ നാഷണൽ എഡ്യൂക്കേഷണൽ പോളിസി എത്ര പ്രയോജനം. നമ്മൾ മാധ്യമങ്ങളിൽ കണ്ടത് അതിൽ അപാകത ഉണ്ട് ചില പ്രശനങ്ങൾ സൃഷ്ടിക്കുന്നു. അത് ചില സാമൂഹിക ദുഷ്പ്രചാരണങ്ങളിലേക്ക് നയിച്ചേക്കാം ഇങ്ങനെ വിവിധങ്ങളായ വിയോജിപ്പുകൾ ഒരു ഭാഗത്തു നിൽക്കുന്നു. അങ്ങനെയാണെങ്കിൽ കേരളത്തിൽ നടപ്പാക്കുന്നത് ദേശീയ വിദ്യാഭ്യാസനയത്തെ പോലെയല്ല. ഇത് കേരളത്തിലെ പൊതു സമൂഹം ചർച്ച ചെയ്യുന്നു. ഇത് എത്ര ഫലപ്രദമാകും. നമ്മൾ ഉന്നയിക്കുന്ന അഭിപ്രായങ്ങൾ അവർ ഏറ്റെടുക്കുമോ. അപ്പോൾ പറയാം ഒരു പ്രഹസനം മാത്രം. ഞങ്ങൾ പറഞ്ഞതോന്നുമില്ല. അതിയില്ലാതിരിക്കാനാണ് ഇതിനെ 26 മേഖലകളായി തിരിച്ചു ചർച്ചക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. 2020ലെ നാഷണൽ എഡ്യൂക്കേഷനാൽ പോളിസിയുടെ ഭാഗമായിട്ടാണ് കേരളത്തിൽ കെ സി എഫ് ഉണ്ടാക്കുന്നത്. ഈ പാഠ്യ പദ്ധതിക്കനുസൃതമായി പാഠപുസ്തകങ്ങൾ നിർമ്മിക്കേണ്ടത്. ഇവിടെ ഇരിക്കുന്നദ്ധ്യാപകർ ആ നിരർമാണപ്രക്രിയയി ഭാഗമാകേണ്ടവരായിരിക്കാം. നമ്മൾ പറയുന്ന ചെറിയ ആശയം പോലും നാളെ കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയയിൽ മാറ്റമുണ്ടാക്കുന്ന ഒന്നാണ് എന്ന ബോധത്തോടെ ആയിരിക്കണം നമ്മുടെ ഇടപെടൽ. പിരിഞ്ഞ ശേഷം ആശയങ്ങൾ പങ്ക് വെക്കാൻ വാട്സാപ്പ് കൂട്ടായ്മ ഉണ്ട്. പ്ലസ് ടു പഠനം മാറ്റങ്ങൾക്ക് വിദേയമാകേണ്ടതുണ്ട്. ഈ പഠനം കഴിഞ്ഞ വിദ്യാര്ഥിക്കാവശ്യമായ നൈപുണിക വികാസം ആർജ്ജിക്കുന്നില്ല. കുട്ടികൾ സ്കോറുകൾക്കും ഗ്രേഡുകൾക്കും വില നൽകി സ്കില്ലുകൾ നേടുന്നില്ല. സാഹചര്യങ്ങളും അനുഭവങ്ങളും നമുക്ക് സ്കില്ലുകൾ നേടാൻ സഹായിക്കുന്നു. നമ്മുടെ വീട്ടിലെ റേഡിയോ ടെലിവിഷൻ ലഭിച്ചു കുറെ കാലമായെങ്കിലും സാകേതിക വശങ്ങൾ നമുക്കറിയില്ല. എന്നാൽ അത്ര വൈകി അറിവിന്റെ വിനിമയം സാധ്യമല്ല. ഓരോ നിമിഷവും ഇന്നൊവേറ്റീവ് ആയ അറിവുകൾ ആര്ജിച്ചെടുക്കണം ആ അറിവുകൾ പ്രയോജനപ്പെടുത്തി എന്റെ സമൂഹത്തിൽ ഞാൻ ചിലത് വിനിമയം ചെയ്യും. അങ്ങനെ സാമ്ബത്തിക സാമൂഹിക ജീവിതത്തെ നിർണയിക്കുന്ന വ്യക്തിയായി മാറും. അതിനെയാണ് വിജ്ഞാന സമൂഹം അല്ലെങ്കിൽ ഞ്ജാനസമൂഹം എന്ന് പറയുതുന്നത്. ഞ്ജാനസമൂഹം ഉണ്ടാക്കാൻ സ്കൂളിൽ എന്ത് പ്രവർത്തനം നടക്കണം. സ്കൂൾ ഉച്ച വരെ ആക്കി പലതിനും പോകാം. അത് വളരെ ഗൗരവത്തിൽ നാം കാണുന്നു. താഴെ ഉള്ളവർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് വാസമുള്ളൂ.  ഈ പ്രബഞ്ചത്തിലെ ഓരോ ജീവിയും മറ്റു വസ്തുക്കളും തന്റെ നിലനിൽപ്പിന്നാവിശ്യമാണ്. അവസര തുല്യത ഉറപ്പാക്കുന്ന പുതിയ പാഠ്യപദ്ധതി ലോകത്തിലെ പല പാഠ്യ പദ്ധതിയുമായി കിടപിടിക്കുന്നതകണമെന്ന കാഴ്ചപ്പാടിലത്തീഷത്തിമയി പൂർണ അർത്ഥത്തിൽ ചർച്ചയിൽ പങ്കാളികളാവുക.  നമ്മുടെ പാഠ്യ പദ്ധതി എന്താണെന്ന് ലോകം ആകാംഷയോടെ കാത്തിരിക്കുന്നു.  എല്ലാവർക്കും എസ് എസ് കെ വിദ്യാഭ്യാസ വകുപ്പിന്റെ നന്ദി അർപ്പിച്ചു നിർത്തുന്നു.

ജി അബൂബക്കർ

 

സ്കൂളിലെ പൂർവ്വകാല അധ്യാപകനും പ്രിൻസിപ്പളുമായിരുന്ന ജി അബൂബക്കർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാം നീതി ആഗ്രഹിക്കുന്നവരാണ്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സാഹചര്യം ഒരുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ പദ്ധതികളിൽ വരുത്തുന്ന മാറ്റങ്ങൾ നീതിബോധത്തിൽ അധിഷ്ഠിതമായിരിക്കണം. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളെ നിലനിർത്തിക്കൊണ്ടാവണം പാഠപദ്ധതിപരിഷ്കരണം നടത്തേണ്ടത്.രാജ്യത്തെ മത വ്യത്യാസങ്ങളും ജാതി വ്യത്യാസങ്ങളും ലിംഗ വ്യത്യാസങ്ങളും ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല. നാം കൂടെ ഇരുന്നത് കൊണ്ട് ഒരേ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ടോ ബാക്കിയുള്ള കാര്യങ്ങളും ഒരേ രൂപത്തിൽ ആയതുകൊണ്ടോ പ്രകൃതിപരമായി അത് വ്യത്യസ്തമായി തന്നെ ഇരിക്കും. ആ ഒരു വിശാലമായ കാഴ്ചപ്പാട് അധിഷ്ഠിതമായിരിക്കണം. സൃഷ്ടിപരമായി ഉള്ള മാറ്റങ്ങളെ ഏകീകരിക്കുവാൻ നമുക്ക് സാധിക്കുകയില്ല. പഴയകാല രൂപത്തിലുള്ള വിദ്യാഭ്യാസമല്ല ഈ കാലഘട്ടത്തിൽ ഉള്ളത്. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നാം കേരളീയരായ മനുഷ്യരെയും മറ്റു ഇതര മനുഷ്യരും അനുഭവിക്കുന്ന നീതിപരമായ അല്ലാത്ത വിഷയങ്ങൾ സാധൂകരിക്കുന്ന തരത്തിൽ ആവണം ഈ പാഠ്യപദ്ധതി പരിഷ്കരണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇവിടെ വളർന്നുവരുന്ന തലമുറ ടെസ്റ്റ്യൂബ് ശിശുക്കളെ  പോലെ ആവരുത്. അവർക്ക് പൗരബോധവും പരമനുഷ്യ സ്നേഹവും ഉണ്ടാവണം. മൂലധിഷ്ഠിതമായ വിദ്യാഭ്യാസം ഉണ്ടാവുന്ന പാഠ്യ പദ്ധതി ആയിരിക്കണം ഇനി ഉണ്ടാവേണ്ടത്. മനുഷ്യൻറെ ജീവിതരീതിയിലും സംസ്കാരത്തിലും സാമൂഹ്യബോധത്തിലും ഉള്ള പരിഷ്കരണങ്ങളാണ് വേണ്ടത്.

ഉനൈസ് മുഹമ്മദ്

 

മാനേജ്മെന്റ് പ്രതിനിധീകരിച്ചു മൂല്യബോധം സാമൂഹികത പരസ്പരാശ്രയത്വം എന്നിവയിൽ ഊന്നിയ  പാഠ്യപദ്ധതി പരിഷ്കരണമാണ് കാലം ആവശ്യപ്പെടുന്നത്. മർക്കസ് സഖാഫത്തി സുന്നിയ്യ  പതിറ്റാണ്ടുകളായി പ്രസ്തുത മൂല്യബോധങ്ങൾ ഉൾച്ചേർന്ന തരത്തിലുള്ള കോഴ്സുകളും സാഹചര്യങ്ങളും ആണ് വിഭാവനം ചെയ്തു കൊണ്ടിരിക്കുന്നത്. ഒളിച്ചേർന്ന വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്. സമൂഹത്തിൽ നാം ഉപഭോക്താക്കൾ ആവുമ്പോൾ ഉൽപ്പന്നങ്ങളുടെ രജസ്ഥിതിയെക്കുറിച്ച് കുട്ടികൾ അജ്ഞരാണ്. അനുഭവങ്ങളുടെ അഭാവം അവരെ യാന്ത്രികമാക്കുന്നു. അനുഭവങ്ങളുടെ കുറവുള്ള വിദ്യാർത്ഥികൾ ആണ് ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും പുറത്തു പോകുന്നത്. അനുഭവ രാഹിത്യം ഇല്ലാത്ത വിദ്യാഭ്യാസത്തിലൂടെയാണ് ഇന്ന് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ധാന്യങ്ങൾ നിർമ്മിക്കുന്നത് ഏത് ഫാക്ടറിയിലാണ് എന്ന ചോദ്യമാണ് പുതുതലമുറ ഉയർത്തുന്നത് എന്നറിയുമ്പോൾ നാം ഞെട്ടിപ്പോവുകയാണ്. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന കഥകളും കാര്യങ്ങളും ഒക്കെ ഒരുപാട് ഭീതി ജനകമാണ്. അതുകൊണ്ടുതന്നെ ധാർമിക വിദ്യാഭ്യാസത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും കരിക്കലും ഫ്രെയിം വർക്കിൽ പ്രഥമ സ്ഥാനം ഉണ്ടാകണമെന്ന് ഇതിൻറെ ബന്ധപ്പെട്ടവരോട് അറിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങൾ ടെൻഷനുകൾ എത്രത്തോളം ഉണ്ട് എന്ന് ഞാൻ ചിന്തിക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് കാതലായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അധ്യാപന വിദ്യാഭ്യാസത്തിൽ ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് അനുസൃതമായി കൊണ്ട് സമീപനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

മുഹമ്മദലി മാടായി

സാമൂഹ്യ നിർമ്മിതിവാദം ജ്ഞാനനിർമ്മിതിവാദം ഇവയിൽ ഊന്നിയ പാഠപദ്ധതിയിലൂടെയാണ് നാം ഏറെനാളായി കടന്നുവരുന്നത്. അവിടെ വിദ്യാർത്ഥി സന്തോഷം അനുഭവിക്കണം. പ്രധാനമായും നമ്മുടെ കേരളത്തിലെ സാഹചര്യം വെച്ചുകൊണ്ടല്ല കരിക്കലും ഫ്രെയിംവർക്ക് ഇവിടെ രൂപപ്പെട്ടത്. അധ്യാപക പഠനകാലത്ത് നാം ബിഹേസ്റ്റ് അപ്പ്രോച്ച് രീതിയിലുള്ള ലെസ്സൺ പ്ലാനുകൾ ആയിരുന്നു എഴുതിയിരുന്നത്. അതിനുശേഷം ഇവിടെ മൂന്ന് രീതിയിലുള്ള പരിഷ്കരണങ്ങൾ വന്നു. അതിലൊന്ന് ഇഷ്യൂ ബേസ്ഡ് കരിക്കുലം സാമൂഹ്യനിർമ്മിതീയ കരിക്കുലം വിമർശനാത്മക വിദ്യാഭ്യാസം എന്നിവ ആയിരുന്നു. ഈ വിദ്യാഭ്യാസ രീതികൾ ഒക്കെ ജർമ്മൻ ചിന്തകന്മാരുടെ പഠനത്തിനനുസൃതമായിരുന്നു. പ്രത്യേകിച്ച് കേരളത്തിലുള്ള സാമൂഹ്യപരമായ പ്രശ്നങ്ങൾ സംവദിക്കാൻ പറ്റുന്ന ഒരു കരിക്കുലം ഡെവലപ്പ് ചെയ്യുക എന്നതാണ് ഇതിനുള്ള ഏറ്റവും വലിയ പരിഹാരം. ഓരോ വിദ്യാർത്ഥിക്കും അധ്യാപകനും രക്ഷിതാവിനും ഇടപെട്ടുകൊണ്ട് ഒരു നല്ല രാഷ്ട്രത്തെ കെട്ടിപ്പടിക്കാനുള്ള നല്ല പൗരന്മാർ ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. ലിംഗസമത്വം മറ്റും ഒരു മതപരമായ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് ചർച്ച ചെയ്യേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിനും പറ്റുന്ന രൂപത്തിൽ പാഠ്യപദ്ധതി തയ്യാറാക്കുക. നിരക്ഷര സമൂഹത്തെ ഇല്ലാതാക്കി സാക്ഷരത കൈവരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ മൂല്യബോധ ധാർമിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ. വിദ്യാഭ്യാസം ആർജിച്ച ഒരു വ്യക്തി ആന്തരികമായി സന്തോഷം അനുഭവിക്കുന്ന ഒരു വ്യക്തിയായ ജീവിക്കുക എന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ.

അബ്ദുറഹ്മാൻ

 

കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങൾ കുറക്കുന്നതിനും സ്വഭാവ രൂപീകരണത്തിലും പ്രാധാന്യം കൊടുക്കുക. സാങ്കേതികമായി ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിൽ ദൃശ്യ ശ്രാവ്യ കലകളെ മാർഗങ്ങൾ അനുസൃതമായി പഠന വിഷയമാക്കുക. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ ഇന്ന് രൂപപ്പെട്ട കലകളെ സംവേദ അനുയോജ്യമായ രൂപത്തിലേക്ക് മാറ്റം വരുത്തുക. ഒട്ടേറെ സാമൂഹ്യ മാധ്യമങ്ങളിലാണ് പുതിയ തലമുറ ഉള്ളത് അപ്പോൾ അവർക്ക് ആവശ്യമുള്ളതായ മാറ്റങ്ങൾ സ്കൂൾതലത്തിൽ തന്നെ ആരംഭിക്കുകയും കുട്ടികൾക്ക് അത്തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണം പദ്ധതി പരിഷ്കരണം കൊണ്ടു വരുകയും ചെയ്യേണ്ടതാണ്. അതുപോലെ നിർമ്മാണാത്മകമായ പ്രവർത്തനങ്ങളിലേക്ക് ആവശ്യമായ വിദ്യാഭ്യാസത്തെ രൂപപ്പെടുത്തുക. ബുദ്ധി ഇല്ലാതെ തന്റെതായ കഴിവുകളെ സൗകര്യപൂർവ്വം പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക. വളരെ സവിശേഷമായ വിനിമയ രീതികൾ കുട്ടികൾക്ക് പഠനകാലത്ത് ലഭിക്കുന്ന തരത്തിൽ ഉണ്ടാക്കുക. നല്ല ആസ്വാദന രീതികൾ വളർത്തിയെടുക്കുന്നതിന് കലാ വിദ്യാഭ്യാസം കലകൾ കുട്ടികൾക്ക് നൽകുക. ഭിന്നശേഷി വിദ്യാർഥികൾക്ക് അനുഗമമായ രൂപത്തിൽ കലാ പഠിക്കാനുള്ള സൗകര്യങ്ങളൊക്കെ തയ്യാറാക്കുക