ജി.എൽ.പി.എസ് തവരാപറമ്പ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച് തവരാപറമ്പ് ജി എൽ പി സ്‌കൂൾ:

തവരാപറമ്പ് ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പറുടെ പ്രധിനിധി സിപി സിദ്ധീഖ് ഉൽഘാടനം ചെയ്തു.

ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

അധ്യാപകരായ സാദിഖ് അലി.എ കെ, റെജി ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .

മനുഷ്യ ചങ്ങലയും ഒപ്പ് രേഖപ്പെടുത്തലും

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ മനുഷ്യചങ്ങല രൂപീകരിക്കുകയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരിക്കരുതേ പ്ലക്കാടുമായി  കുട്ടികൾ അസംബ്ലിയിൽ എത്തു കയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ മായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ഏറനാട് മണ്ഡലം എംഎൽഎ പി കെ ബഷീർ സാഹിബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. രക്ഷിതാക്കളും പഞ്ചായത്ത് പ്രതി നിധികളും നാട്ടുകാരും ഈ ഒപ്പുശേഖരണത്തിൽ പങ്കാളികളായി