ലഹരി വിമുക്ത കേരളം

ജാഗ്രതാ സമിതി രൂപീകരണം

  സർക്കാർ നിർദ്ദേശപ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലോക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30 ന് ജാഗ്രതാ സമിതി രൂപീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ പ്രവീൺ അദ്ധ്യക്ഷനും, കൺവീനറായി പ്രിൻസിപ്പൽ ശ്രീമതി ബീന റ്റി എസ് എന്നിവരെ തീരുമാനിച്ചു. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടപ്പിലോക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യോറോക്കി.

സംസ്ഥാനതല ഉദ്ഘാടനം

 
ലഹരി വിരുദ്ധ റാലി

   ഒക്ടോബർ ആറിന് ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി പ്രിൻസിപ്പൽ ബീന ടീച്ചറിന്റെയും എച്ച് എം സുഖി ടീച്ചറിന്റെയും നേതൃത്വത്തിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറിവരെയുളള കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. അംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെ പോരോടേണ്ടതിനെക്കുറിച്ചും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പ്രിൻസിപ്പലും ഹെഡ്‍മിസ്ട്രസ്സും അംബ്ലിയിൽ ബോധവൽക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധ പ്രചരണങ്ങളുടെസംസ്ഥാനതല ഉദ്ഘാടനം വിക്ടേഴ്സ് ചാനലിലൂടെ ഹൈടെക് ക്ലാസ്സുകളിലും ഓഡിറ്റോറിയത്തിൽ രക്ഷിതാക്കൾക്കും കാണാനുളള അവസരം ഒരുക്കി. അതിനുശേഷം എസ് പി സി, എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, മറ്റു കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ മുതൽ വെങ്ങാനൂർ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ പദയാത്ര നടത്തി.

ഫ്ലാഷ് മോബ്

 
ഫ്ലാഷ് മോബ്

   എസ് പി സി ലഹരിക്കെതിരെ അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് വെങ്ങാനൂർ, വിഴിഞ്ഞം, മുക്കോല, ഉച്ചക്കട, പെരിങ്ങമ്മല ജംഗ്ഷനുകളിലും സ്കൂൾ അങ്കണത്തിലും അവതരിപ്പിച്ചു വമ്പിച്ച ജനപങ്കാളിത്തമാണ് ഈ പരിപാടിക്ക് ലഭിച്ചത്

പോസ്റ്റർ രചന

   ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും ലഭിച്ച രചനകളുടെ പ്രദർശനവും സ്കൂളിൽ നടത്തി. ബാലരാമപുരം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മികച്ചവയ്ക്ക് സമ്മാനം നൽകി.